സിപിഎം സംസ്ഥാന കമ്മിറ്റി യോഗം ഇന്ന് ...ഏക സിവില്‍ കോഡ് വിഷയത്തില്‍ പ്രചാരണം ശക്തമാക്കാനാണ് സിപിഎം തീരുമാനം

സിപിഎം സംസ്ഥാന കമ്മിറ്റി യോഗം ഇന്ന് ആരംഭിക്കും. കഴിഞ്ഞാഴ്ച നടന്ന പിബി യോഗ തീരുമാനങ്ങള്‍ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ സംസ്ഥാന സെക്രട്ടറിയേറ്റില്‍ റിപ്പോര്‍ട്ട് ചെയ്തു.
ഏക സിവില്‍ കോഡ് വിഷയത്തില്‍ പ്രചാരണം ശക്തമാക്കാനാണ് സിപിഎം തീരുമാനിച്ചിരിക്കുന്നത്. പാര്‍ട്ടി നിലപാട് ജനങ്ങളോട് വിശദീകരിക്കുകയും ചെയ്യും. തെരഞ്ഞെടുപ്പ് അജണ്ടയുടെ ഭാഗമായാണ് ബിജെപി ഇപ്പോള്‍ ഏക സിവില്‍ കോഡ് വിഷയം ഉയര്‍ത്തുന്നതെന്നാണ് സിപിഎം കരുതുന്നത്.
സമ്മേളനങ്ങളിലെ വിഭാഗീയതയുമായി ബന്ധപ്പെട്ട് വിവിധ ജില്ലകള്‍ സ്വീകരിച്ച നടപടികളും യോഗത്തില്‍ റിപ്പോര്‍ട്ട് ചെയ്യും. എസ്എഫ്ഐയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങളും സംസ്ഥാന കമ്മിറ്റിയില്‍ ചര്‍ച്ചയാകുമെന്ന് സൂചനകള്‍.
https://www.facebook.com/Malayalivartha



























