പൂനെയില്‍ പതിനാറുകാരന് ഐഎസ് ബന്ധം

ഐഎസ് ബന്ധമുള്ള 16 കാരിയെ പൂനെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ്(എടിഎസ്) കസ്റ്റഡിയിലെടുത്തു. സിറിയയില്‍ പോയി ഐഎസ് ഭീകര സംഘടനയില്‍ അംഗമാകാനിരുന്ന മുസ്‌ലിം പെണ്‍കുട്ടിയെയാണ് പിടികൂടിയത്. പതിനൊന്നാം ക്ലാസ് വിദ്യാര്‍ഥിനിയായ പെണ്‍കുട്ടി സോഷ്യല്‍ മീഡിയകളിലൂടെയാണ് ഭീകരരുമായി ബന്ധപ്പെട്ടിരുന്നതെന്നു സ്‌ക്വാഡിലെ ഉദ്യോഗസ്ഥന്‍ അറിയിച്ചു.
ഐഎസിന്റെ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടയായ പെണ്‍കുട്ടി അല്‍ ജസീറ ചാനല്‍ നിരന്തരം വീക്ഷിച്ചിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ വിവിധ രാജ്യങ്ങളിലുള്ള ഇരുന്നൂറോളം യുവാക്കളുമായി ബന്ധപ്പെട്ടിരുന്ന പെണ്‍കുട്ടി മെഡിക്കല്‍ വിദ്യാഭ്യാസത്തിനായി സിറിയയില്‍ പോകുവാന്‍ പദ്ധതിയിട്ടിരുന്നായും ഉദ്യോഗസ്ഥന്‍ പറഞ്ഞു. പെണ്‍കുട്ടിയെ ഇപ്പോള്‍ ഡി-റാഡികലൈസേഷന്‍ പരിപാടിയില്‍ അയച്ചിരിക്കുകയാണെന്നു അദ്ദേഹം അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivarthahttps://www.facebook.com/Malayalivartha
























