ഇ പോസ് മെഷീന്റെ തകരാര്‍... ജൂണ്‍ മാസത്തിലെ റേഷന്‍ വിതരണം ഇന്നത്തേക്കു കൂടി നീട്ടി...

ഇ പോസ് മെഷീന്റെ തകരാര്‍... ജൂണ്‍ മാസത്തിലെ റേഷന്‍ വിതരണം ഇന്നത്തേക്കു കൂടി നീട്ടി... നിരവധി ആളുകള്‍ക്ക് ഇനിയും റേഷന്‍ കിട്ടാനുണ്ടെന്നതിനാലാണ് റേഷന്‍ വിതരണം ഇന്നത്തേക്ക് കൂടി നീട്ടിയത്.
ഇന്നലെ 9.38 പേരാണ് റേഷന്‍ വാങ്ങിയത്. കണക്ക് അനുസരിച്ച് 93.65 ലക്ഷം കാര്‍ഡുടമകളില്‍ 74.65 ലക്ഷം പേര്‍ക്കാണ് ജൂണ്‍ മാസത്തിലെ റേഷന്‍ കിട്ടിയത്. ഇ പോസ് സംവിധാനത്തില്‍ ആധാര്‍ വിവരങ്ങള്‍ പരിശോധിക്കുന്നതിന്റെ വേഗം കുറഞ്ഞതാണ് പ്രശ്‌നമെന്ന് മന്ത്രി ജിആര്‍ അനില്‍ .
പരാതികള്‍ പരിഹരിക്കാനായി ഐടി മിഷന് നിര്‍ദ്ദേശം നല്‍കിയതായും അദ്ദേഹം പറഞ്ഞു. മെഷീന്‍ തകരാറായതിനെ തുടര്‍ന്ന് മാസാവസാനം റേഷന്‍ വാങ്ങാനെത്തിയവര്‍ പ്രതിസന്ധിയിലായിരുന്നു. ഇടയ്ക്ക് സെര്‍വര്‍ തകരാറാവുന്നതാണ് വിതരണം മുടങ്ങുന്ന സാഹചര്യം ഉണ്ടാകുന്നതെന്നാണ് റേഷന്‍ കട ഉടമകള്‍ പറയുന്നത്.
കഴിഞ്ഞ എട്ടുമാസത്തോളമായി സമാനമായ പ്രശ്‌നങ്ങളാണ് നേരിടുന്നത്. റേഷന്‍ വിതരണം കൃത്യമായി നടത്താന്‍ കഴിയുന്നില്ലെന്ന് റേഷന്‍ വിതരണക്കാരും നിരന്തരം പരാതി ഉന്നയിച്ചിട്ടുണ്ടായിരുന്നു.
"
https://www.facebook.com/Malayalivartha



























