ലേശം ഒക്കെ ആകാമെന്നേ... മദ്യം ആരോഗ്യത്തിന് അത്യുത്തമം എന്നു പഠനം

മദ്യപാനം ആരോഗ്യത്തിന് ഹാനീകരം എന്ന വാക്കുകള്‍ കേട്ട് മരവിച്ചവര്‍ക്കൊരാശ്വാസ വാര്‍ത്ത. മിതമായ മദ്യപാനം ആയുസ്സ് വര്‍ദ്ധിപ്പിക്കുമെന്ന് പുതിയ കണ്ടെത്തല്‍. മദ്യപിക്കാത്തവരില്‍ അകാലമരണം ഏറെന്നുവെന്നും പഠനത്തില്‍ പറയുന്നു. അമേരിക്കയിലെ ടെക്‌സസ് സര്‍വകലാശാലയിലെ മനശാസ്ത്രക്ഞ വിദഗ്ദ്ധന്‍ ചാള്‍സ് ഹൊലഹന്‍ നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. പണ്ടു മുതല്‍ത്തന്നെ മിതമായ രീതിയിലുള്ള മദ്യപാനം ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കാറുണ്ട് മിക്കരോഗികള്‍ക്കും. എപ്പോഴും ഊര്‍ജ്ജസ്വലനാകാനും തമാശകളും കളിചിരികളും വര്‍ദ്ധിപ്പിക്കാനും മദ്യം സഹായിക്കും. കൂടുതല്‍ സൗഹൃദത്തിനും, മികച്ച ബന്ധത്തിനും ചെറിയ മദ്യപാനം സഹായിയെന്നാണ് റിപ്പോര്‍ട്ട്.
55നും 65നും ഇടയിലുള്ള 1824 പേര്‍ക്കിടയില്‍ ഇരുപത് വര്‍ഷം കൊണ്ടാണ് ഹൊലഹന്‍ പഠനം നടത്തിയത്. മിതമായി മദ്യപിക്കുന്നവര്‍ക്ക് അതായത് ദിവസം 23 പെഗ് കഴിക്കുന്നവര്‍ക്ക് മദ്യപിക്കാത്തവരേക്കാള്‍ അകാലമരണത്തിനുള്ള സാധ്യത വളരെ കുറവാണെന്നാണ് അദ്ദേഹത്തിന്റെ കണ്ടെത്തല്‍. എന്നാല്‍ അമിത മദ്യപാനമുള്ളവര്‍ ഇതിനിടയില്‍ നില്‍ക്കുന്നു. പഠനത്തിലേര്‍പ്പെട്ടവരുടെ സാമൂഹിക സാമ്പത്തിക സാഹകര്യങ്ങള്‍, ശാരീരിക ക്ഷമത തുടങ്ങിയവയും പരിഗണിച്ചിരുന്നു.
1824 പേരിലാണ് പഠനം നടത്തിയത്. മിത മദ്യപാനികളില്‍ 41 ശതമാനം പേര്‍ മാത്രമാണ് അകാലത്തില്‍ മരിച്ചത്. എന്നാല്‍ മദ്യപിക്കാത്തവരില്‍ 69 ശതമാനവും അമിത മദ്യപാനികളില്‍ 60 ശതമാനം പേര്‍ക്കും അകാലമരണം സംഭവിച്ചതായി പഠനം തെളിയിക്കുന്നു. കാന്‍സര്‍, സിറോസിസ് പോലുള്ള രോഗങ്ങളാണ് അമിത മദ്യപാനികള്‍ മരിക്കാന്‍ കൂടുതലും കാരണമായത്.
മാനസികവും ശാരീരികവുമായ ആരോഗ്യത്തിന് മദ്യപാനം ഏറെ പ്രയോജനം ചെയ്യുന്നു. മദ്യപാനം സംസ്സര്‍ഗ്ഗശീലത്വം വര്‍ദ്ധിപ്പിക്കുകയും പ്രതിസന്ധി ഘട്ടങ്ങളില്‍ പിടിച്ചുനില്‍ക്കാന്‍ സഹായിക്കുകയും ചെയ്യുന്നതായി ചാര്‍ള്‍സ് ഹൊലഹന്‍ വിശദീകരിക്കുന്നു. എന്നാല്‍ മദ്യപിക്കാത്തവരില്‍ വിഷാദം വര്‍ദ്ദിക്കുന്നു. ഇത് ജീവിതത്തിലെ പല പ്രതികൂല സാഹചര്യത്തിലും അവരെ തളര്‍ത്തുന്നു. കൂടാതെ ഹൃദ്രോഗവും മറ്റ് ജീവിതശൈലി രോഗങ്ങളും ഇവരില്‍ ബാധിക്കാന്‍ അത് കാരണമാകുന്നുവെന്നും ഹൊലഹന്‍ വ്യക്തമാക്കി. എന്നാല്‍ മിത മദ്യപാനികളില്‍ (കൂടുതലും റെഡ് വൈന്‍ കഴിക്കുന്നവരില്‍) രക്തയോട്ടം വര്‍ദ്ധിക്കുന്നതായും മികച്ച ഹൃദയാരോഗ്യമുള്ളതായും പഠനം തെളിയിക്കുന്നു. എന്നുവെച്ച് ഫുള്‍ ടൈം തണ്ണി അടിക്കുന്നവരുടെ കാര്യം കട്ടപ്പുക എന്നല്ലാതെ മറ്റൊന്നും പറയാനില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha
























