പ്രിയപ്പെട്ട രാജേട്ടന്; ഹൈക്കോടതി ജഡ്ജിക്ക് പൊലീസുകാരന്റെ ഭാര്യയുടെ കത്ത്!

ജഡ്ജിക്കെതിരെയുള്ള പോലീസുകാരന്റെ ഭാര്യ എഴുതിയതെന്ന പേരില്‍ കത്ത് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു.
വാട്‌സ്ആപ്പിന്റെയും ഫെയ്‌സ്ബുക്കിന്റെയും കാലത്ത് വിസ്മൃതിയിലാണ്ട കത്തെഴുത്ത് പ്രതിഷേധ മാര്‍ഗമാക്കുന്നു വീണ്ടും. ചേട്ടന്‍ എന്നു വിളിച്ചുവെന്നാരോപിച്ച് പോലീസുകാരെക്കൊണ്ട് ഇംപോസിഷന്‍ എഴുതിച്ച ഹൈക്കോടതി ജഡ്ജിക്ക് പോലീസുകാരന്റെ ഭാര്യ എഴുതിയതെന്ന പേരില്‍ പ്രതിഷേധക്കത്ത്. സൗമ്യ രഘു എന്നയാളുടെ പേരില്‍ പ്രചരിക്കുന്ന കത്തില്‍ ജഡ്ജിയെ ആവര്‍ത്തിച്ച് \'ചേട്ടന്‍\' എന്നാണ് അഭിസംബോധന ചെയ്തിരിക്കുന്നത്.
പ്രിയപ്പെട്ട രാജേട്ടന് എന്നു തുടങ്ങുന്ന കത്തില്‍, ഭാര്യ ഇനി അമ്പലത്തില്‍ പോകുമ്പോള്‍ ഞങ്ങള്‍ക്ക് വേണ്ടി കൂടി പ്രാര്‍ത്ഥിക്കണമെന്ന അപേക്ഷയുമുണ്ട്. തൃപ്പൂണിത്തറ അമ്പലത്തില്‍ വച്ച് പോലീസുകാര്‍ ചേട്ടന്‍ എന്ന് വിളിച്ചുവെന്നാരോപിച്ച് ജസ്റ്റിസ് പി.ഡി രാജനാണ് സിവില്‍ പോലീസ് ഓഫീസര്‍മാരെ ഇംപോസിഷന്‍ എഴുതിച്ചത്. പോലീസുകാരെ ഒരു ദിവസം മുഴുവന്‍ ഹൈക്കോടതിയില്‍ ഇരുത്തിക്കുകയും ചെയ്തു.
ജഡ്ജിയുടെ അമിതാധികാര പ്രയോഗം സോഷ്യല്‍ മീഡിയയില്‍ വിവാദമായതിന് പിന്നാലെയാണ് നടപടിയെ വിമര്‍ശിച്ച് പരിഹാസരൂപേണയുള്ള കത്ത് പ്രചരിക്കുന്നത്. ചോദിക്കാനും പറയാനും ആരുമില്ലാത്ത ഒരു പോലീസുകാരന്റെ ഭാര്യയെന്ന് പരിചയപ്പെടുത്തിക്കൊണ്ടാണ് കത്ത് തുടങ്ങുന്നത്. പോലീസുകാരുടെ കുടുംത്തിനും മനുഷ്യാവകാശങ്ങളും ആത്മാഭിമാനവും ഉണ്ടെന്ന് ചേട്ടനെ ഓര്‍മ്മപ്പെടുത്തുന്നു. ജീവിക്കാന്‍ വേണ്ടി ജോലി ചെയ്യുന്ന ഭര്‍ത്താക്കന്‍മാരെ അച്ചടക്കത്തിന്റെ പേരില്‍ അപമാനിക്കരുതെന്നും കത്തില്‍ പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























