ആശുപത്രിയിലുള്ള രോഗിയെ സന്ദർശിക്കാനെത്തിയ പ്രതികൾ വരാന്തയിലൂടെ വന്ന വനിതാ ഡോക്ടറെ ശല്യം ചെയ്തു; ചോദ്യം ചെയ്യാനെത്തിയ ഡോക്‌ടർക്ക് മർദ്ദനം; സംസ്ഥാനത്ത് വീണ്ടും ഡോക്ടർമാർക്ക് നേരെ ആക്രമണം

ഇന്ന് ഡോക്ടേഴ്സ് ഡേയാണ്. ഡോക്ടേഴ്സ് ഡേയിൽ ഒരു വിങ്ങലായി ഡോക്ടർ വന്ദന നമുക്ക് മുന്നിൽ നിൽക്കുകയാണ്.ആ മുറിവ് ഉണങ്ങുന്നതിന് മുന്നേ ഇന്നത്തെ ഡോക്ടേഴ്സ് ഡേയിൽ നടുക്കുന്ന ഒരു വാർത്തയാണ് പുറത്ത് വരുന്നത്. സംസ്ഥാനത്ത് വീണ്ടും ഡോക്ടർക്ക് നേരെ ആക്രമണം ഉണ്ടായിരിക്കുകയാണ് . എറണാകുളം ജനറൽ ആശുപത്രിയിലെ ഹൗസ് സർജൻ ഹരീഷ് മുഹമ്മദിനാണ് മർദനമേറ്റിരിക്കുന്നത് . പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു ആക്രമണം ഉണ്ടായത്.
കേസിൽ രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു . മട്ടാഞ്ചേരി സ്വദേശികളായ ജോസ്മിൽ, റോഷൻ എന്നിവരെയാണ് പോലീസ് പിടിക്കൂടിയത്. ആശുപത്രിയിലുള്ള രോഗിയെ സന്ദർശിക്കാനെത്തിയതായിരുന്നു പ്രതികൾ. പുറത്ത് പോകുന്നതിനിടയിൽ, വരാന്തയിലൂടെ നടന്നുവരികയായിരുന്ന വനിതാ ഡോക്ടറെ പ്രതികൾ ശല്യം ചെയ്തു. ഇത് ചോദ്യം ചെയ്യുവാനെത്തിയതായിരുന്നു ഹരീഷ് മുഹമ്മദ്. അപ്പോൾ അദ്ദേഹത്തെ പ്രതികൾ മർദിക്കുകയായിരുന്നു. എന്തായാലും ഡോക്ടേഴ്സ് ഡേയിൽ ദുഖകരമായ വാർത്ത തന്നെയാണ് പുറത്ത് വരുന്നത്.
https://www.facebook.com/Malayalivartha



























