കണ്ണൂരില്‍ തെരുവുനായ ശല്യം രൂക്ഷമാകുന്നു... വളപട്ടണത്ത് രണ്ടുവയസുകാരിക്ക് തെരുവു നായയുടെ കടിയേറ്റു

കണ്ണൂരില്‍ തെരുവുനായ ശല്യം രൂക്ഷമാകുന്നു. വളപട്ടണത്ത് രണ്ടുവയസുകാരിക്ക് തെരുവു നായയുടെ കടിയേറ്റു. ഇതരസംസ്ഥാന തൊഴിലാളികളുടെ മകളായ റെസ്റ്റിയെ ആണ് നായ ആക്രമിച്ചത്. ഇന്ന് ഉച്ചയോടെയാണ് സംഭവം. വീടിന് മുറ്റത്ത് കളിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് തെരുവുനായ കടിച്ചത്. പുറത്തുകടിയേറ്റ കുട്ടിയെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്ക് സാരമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
കഴിഞ്ഞ മാസം ജൂണ്‍ 9 ന് കണ്ണൂരില്‍ നായയുടെ ആക്രമണത്തില് അഞ്ചാം ക്ലാസ് വിദ്യാര്ത്ഥിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. കണ്ണൂര് ചമ്പാട് സ്വദേശിയായ പത്തുവയസ്സുകാരന് മുഹമ്മദ് റഫാന് റഹീസിനാണ് പരിക്കേറ്റത്. കുട്ടിയുടെ കൈയ്ക്കും, കാലിനും ആഴത്തില് കടിയേറ്റു. റഫാനെ പരിയാരം മെഡിക്കല് കോളജ് ആശുപത്രിയില് പ്രവേശിപ്പിച്ചിരുന്നു.
https://www.facebook.com/Malayalivartha



























