ശിവഗിരിയെ വലത്തോട്ട് തിരിച്ച് സ്വാമിമാര്‍ സോണിയ, ഉമ്മന്‍ചാണ്ടി, ജോസ് മാണി......

ഈഴവ സമുദായത്തെ ബിജെപിയുമായി മുട്ടിക്കാന്‍ വെള്ളാപ്പള്ളി നടേശന്‍ ശ്രമം തുടരവേ ശിവഗിരിയിലെ സ്വാമിമാര്‍ ഈഴവരെ കോണ്‍്രഗസുമായി രമ്യതയിലെത്തിക്കാന്‍ ശ്രമിക്കുന്നു. എണ്‍പത്തിമൂന്നാമത് ശിവഗിരി തീര്‍ത്ഥാടന മഹാമഹം ഉദ്ഘാടനം ചെയ്യുന്നത് യുപിഎ അധ്യക്ഷ സോണിയാഗാന്ധിയാണ്. ഡിസംബര്‍ 30, 31.ജനുവരി 1 തീയതികളിലാണ് തീര്‍ത്ഥാടനം
സോണിയാ ഗാന്ധിക്ക് പുറമേ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും കേരള കോണ്‍ഗ്രസ് എം നേതാവ് ജോസ് കെ മാണിക്കും പരിപാടിയില്‍ ഇടം നല്‍കിയിട്ടുണ്ട്. കെ എം മാണിക്ക് ശിവഗിരിയുമായി അടുത്ത ബന്ധമുണ്ട്.
സ്വാമി പ്രകാശാനന്ദ, സ്വാമി ഋതംഭതനന്ദ, സ്വാമി ഗുരു പ്രസാദ്, സ്വാമി വിശാലാനന്ദ തുടങ്ങിയവരാണ് ഔദ്യോഗിക ക്ഷണകത്തില്‍ ഒപ്പിട്ടിരിക്കുന്നത്. ഡിസംബര്‍ 30നാണ് ഉദ്ഘാടനം. പ്രകാശാനന്ദ സ്വാമികളാണ് അധ്യക്ഷന്‍. വിശിഷ്ടാതിഥി ഉമ്മന്‍ചാണ്ടിയാണ്. ജോസ് കെ മാണി ചടങ്ങില്‍ പ്രഭാഷകനാണ്, വെള്ളാപ്പള്ളി നടേശന്റെ പ്രഖ്യാപിത ശത്രു വിഎം സുധീരന്‍ ചടങ്ങില്‍ മുഖ്യാതിഥിയാണ്, മന്ത്രി കെ ബാബു എം എ യുസഫലി, സിപിഐ ദേശീയ സെക്രട്ടറി സുധാകര റെഡ്ഡി തുടങ്ങിയവരും പങ്കെടുക്കുന്നുണ്ട്. ഗോകുലം ഗോപാലന്റെ സാന്നിധ്യമാണ് മറ്റൊരു പ്രത്യേകത. എ എ പി നേതാവും പ്രമുഖ എഴുത്തുകാരിയുമായ സാറാജോസഫും ചടങ്ങില്‍ സംബന്ധിക്കും. ഫസല്‍ ഗഫൂറും പ്രഭാഷണം നടത്തും
ഈഴവ സമുദായത്തെ സംഘ പരിവാറാക്കാന്‍ വെള്ളാപ്പള്ളി നടേശന്‍ ശ്രമിക്കുന്നുണ്ടെന്ന് ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തില്‍ ബിജെപി നേതാക്കളാരും തന്നെ യോഗത്തില്‍ സംബന്ധിച്ചിട്ടില്ലാ ക്ഷണിച്ചിട്ടുമില്ല
ജോസ് കെ മാണിയാണ് വിശിഷ്ടമായ ചടങ്ങിലെ ഇളംത്തലമുറക്കാരന്‍. ഇതേ വരെ അദ്ദേഹം ശിവഗിരിയില്‍ പ്രസംഗിച്ചിട്ടില്ല. സോണിയാഗാന്ധിയുടെ സാന്നിധ്യം ശിവഗിരിയെ മാറ്റി മറിക്കും. പ്രധാനമന്ത്രി നരേന്ദ്രമോഡി ഇത് കണ്ടറിഞ്ഞാണ് നേരത്തെ ശിവഗിരിയില്‍ വന്നുപോയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























