പാന്‍ കാര്‍ഡ് ആധാര്‍ നമ്പറുമായി ലിങ്ക് ചെയ്യേണ്ടിയിരുന്ന അവസാന തിയ്യതി കഴിഞ്ഞു...

നിങ്ങളുടെ പാന്‍ കാര്‍ഡ് ആധാര്‍ നമ്പറുമായി ലിങ്ക് ചെയ്യേണ്ടിയിരുന്ന അവസാന തിയ്യതി 2023 ജൂണ്‍ 30 ന് അവസാനിച്ചിരിക്കുകയാണ്. നിരവധി തവണ ഇതിനുള്ള സമയപരിധി സര്‍ക്കാര്‍ നീട്ടിനല്‍കിയിരുന്നു. എന്നാല്‍ ഇനി നീട്ടില്ലെന്നു മാത്രമല്ല, ആധാറുമായി ലിങ്ക് ചെയ്തിട്ടില്ലാത്ത പാന്‍ കാര്‍ഡുകള്‍ അസാധുവാകുകയും ചെയ്തു.
അസാധുവായവര്‍ക്ക് പാനുമായി ബന്ധപ്പെട്ട സേവനങ്ങള്‍ ഇനി ലഭിക്കില്ല. ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ട അവസാന തിയതി ജൂലായ് 31 ആണ്. അതിനും കഴിയില്ല.സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസ് 2023 മാര്‍ച്ച് 28ലെ വിജ്ഞാപനം അനുസരിച്ച് അസാധുവായ പാന്‍ വീണ്ടും പ്രവര്‍ത്തനക്ഷമമാക്കാന്‍ എന്തുചെയ്യാനാകുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
1,000 രൂപ പിഴ അടച്ച് പാന്‍ ആധാറുമായി ബന്ധിപ്പിക്കാവുന്നതാണ്. പക്ഷേ ഒരു 30 ദിവസം വേണ്ടിവരും പാന്‍ കാര്‍ഡ് പ്രവര്‍ത്തനക്ഷമമാകാന്‍. അതായത് ജൂലൈ 2 ന് പാന്‍ ആധാറുമായി ബന്ധിപ്പിക്കാന്‍ അപേക്ഷ നല്‍കിയ ആള്‍ക്ക് ഓഗസ്റ്റ് 1 നകമാണ് പാന്‍ പ്രവര്‍ത്തനക്ഷമമാകുക.
https://www.facebook.com/Malayalivartha



























