സംസ്ഥാനത്ത് ഇന്ന് പനി ബാധിച്ച് എട്ടുപേര്‍ മരിച്ചു... സംസ്ഥാനത്ത് ഇന്ന് 12728 പേര്‍ക്കാണ് പനി ബാധിച്ചത്

സംസ്ഥാനത്ത് ഇന്ന് പനി ബാധിച്ച് എട്ടുപേര്‍ മരിച്ചു. എലിപ്പനിയെ തുടര്‍ന്ന് രണ്ടു പേരും ഡെങ്കിപ്പനി ബാധിച്ച് രണ്ടു പേരും മരിച്ചതായി സ്ഥിരീകരിച്ചു. രണ്ടുപേരുടെ മരണം ഡെങ്കിപ്പനിയെ തുടര്‍ന്നാണെന്നും ഒരാളുടേത് എലിപ്പനിയെ തുടര്‍ന്നാണെന്നും സംശയിക്കുന്നു.
ഒരാള്‍ക്ക് എച്ച് 1എന്‍ 1 ആണെന്നും സംശയമുണ്ട്. സംസ്ഥാനത്ത് ഇന്ന് 12728 പേര്‍ക്കാണ് പനി ബാധിച്ചത്. പനിമരണം തുടരുന്ന സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കി.
https://www.facebook.com/Malayalivartha



























