പ്രണയം നടിച്ച് 16കാരിയെ പീഡിപ്പിച്ച കേസില്‍ 29കാരന്‍ അറസ്റ്റില്‍

കൊല്ലത്ത് 16കാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍. കുഴിയം സ്വദേശി 29കാരന്‍ സുമേഷിനെയാണ് കൊല്ലം ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. പീഡന വിവരം പുറത്ത് പറയരുതെന്ന് പ്രതി ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇതറിഞ്ഞ രക്ഷിതാക്കളാണ് പൊലീസില്‍ പരാതി നല്‍കിയത്. കുണ്ടറ സ്‌റ്റേഷനിലും സുമേഷിനെതിരെ പോക്‌സോ കേസുണ്ട്. മറ്റ് 6 കേസുകളിലും പ്രതിയാണ് ഇയാള്‍.
അതേസമയം, പോക്‌സോ കേസില്‍ പ്രതിയായതോടെ ഒളിവില്‍ പോയയാളെ തൃശ്ശൂര്‍ വാടാനപ്പള്ളി പൊലീസ് പിടികൂടി. തൊടുപുഴ ചീനിക്കുഴി സ്വദേശി 39കാരന്‍ ഷിബു മാത്യുവാണ് പിടിയിലായത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഒരു വര്‍ഷത്തോളം ഇയാള്‍ പീഡിപ്പിച്ചിരുന്നു. പെണ്‍കുട്ടിയുടെ സ്വര്‍ണവും കൈക്കലാക്കി. കേസ് എടുത്തതിന് പിന്നാലെ മുംബൈയിലേക്ക് മുങ്ങുകയായിരുന്നു ഷിബു മാത്യു. തിരികെ കേരളത്തിലെത്തിയെന്നറിഞ്ഞ പൊലീസ് ഇന്നലെ വൈകീട്ട് തൃശ്ശൂരില്‍ നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.
https://www.facebook.com/Malayalivartha



























