പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥികളിലൊരാള്‍ മുങ്ങിമരിച്ചു

വിഷ്മുമംഗലം പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥികളിലൊരാള്‍ മുങ്ങിമരിച്ചു. ഒഴുക്കില്‍പ്പെട്ട മറ്റൊരാളെ നാട്ടുകാര്‍ രക്ഷിച്ചു. മയ്യഴി പുഴയുടെ ഭാഗമായ വിഷ്മുമംഗലം പുഴയില്‍ കുളിക്കവേ ചെക്യാട് മാമുണ്ടശേരി സ്വദേശി തുണ്ടിയില്‍ മഹമൂദിന്റെ മകന്‍ സഹല്‍ (15) ആണ് മുങ്ങി മരിച്ചത്. നാദാപുരം ജാമിയ ഹാഷിമിയ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയാണ് മരിച്ച സഹല്‍. സുഹൃത്ത് മാമുണ്ടശേി സ്വദേശിയായ അജ്മലിനെയാണ് നാട്ടുകാര്‍ രക്ഷപ്പെടുത്തിയത്.
ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് അപകടമുണ്ടായത്. 13 വിദ്യാര്‍ത്ഥികളാണ് അപകടം നടന്ന ജാതിയേരി കൊയിലോത്ത് പാറക്കടവില്‍ കുളിയ്ക്കാനിറങ്ങിയത്. സഹലും അജ്മലും ഒഴുക്കില്‍പ്പെടുകയായിരുന്നു. കുട്ടികളുടെ നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനത്തിന് തുടക്കമിട്ടത്. ഇവര്‍ സഹലിനൊപ്പം ഒഴുക്കില്‍പ്പെട്ട അജ്മലിനെ രക്ഷിച്ച് കരയ്‌ക്കെത്തിച്ചു. ഏറെ നേരത്തെ തിരച്ചിലിന് ശേഷമാണ് സഹലിനെ കണ്ടെത്താനായത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അജ്മലിനെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം വടകര സഹകരണ ആശുപത്രിയിലേയ്ക്ക് മാറ്റിയിട്ടുണ്ട്.
https://www.facebook.com/Malayalivartha



























