ചോര്‍ച്ച അന്വേഷിക്കും... രമേശിന്റെ കത്ത് ചോര്‍ന്നത് ഹൈക്കമാന്റ് ആസ്ഥാനത്ത് നിന്ന്

കോണ്‍ഗ്രസില്‍ രമേശ് ചെന്നിത്തല ഒറ്റപ്പെട്ടു. എ ഗ്രൂപ്പിന് അപ്രിയനായി നേരത്തെ മാറിയ ചെന്നിത്തല ഇപ്പോള്‍ സുധീരന്റെ ക്യാമ്പില്‍ നിന്നും പുറത്തായി. കത്ത് തന്റേതല്ലെന്ന് ചെന്നിത്തല പറയുന്നുണ്ടെങ്കിലും കേരളത്തിലെ ആഭ്യന്തരമന്ത്രിയുടെ പേരില്‍ കള്ളകത്തെഴുതാന്‍ ആര്‍ക്കാണ് ധൈര്യമെന്ന് എല്ലാവരും ചോദിക്കുന്നു. കത്ത് പരിശോധിച്ച് മാധ്യമ പ്രവര്‍ത്തകര്‍ കത്ത് എഴുതിയത് രമേശ് ചെന്നിത്തലയാണെന്ന് ബോധ്യമായിട്ടുണ്ട്.
തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ പരാജയത്തിന് കാരണം ഉമ്മന്‍ചാണ്ടിയുടെ മോശം ഇമേജാണെന്നാണ് ചെന്നിത്തലയുടെ കത്തിലുള്ളത്. വര്‍ഗീയ ധ്രുവീകരമം കേരളത്തില്‍ ശക്തമാണെന്നും ചെന്നിത്തലയുടെ കത്തിലുണ്ട്. ഇക്കാര്യം ഐ ഗ്രൂപ്പ് നേരത്തെ മുതല്‍ ഉയര്‍ത്തുന്ന ആക്ഷേപമാണ്. യുഡിഎഫിന്റെ അടിത്തറയില്‍ വിള്ളലുണ്ടായെന്നും അടുത്ത തെരഞ്ഞെടുപ്പില്‍ ഹിന്ദുക്കള്‍ ഉമ്മന്‍ചാണ്ടിക്ക് എതിരെ വോട്ടു ചെയ്യുമെന്ന ധ്വനിയും കത്തിലുണ്ട്. എന്‍എന്‍എസും ആര്‍എസ്പിയും ബിജെപിയിലേക്ക് ചായുന്നതായും കത്തില്‍ ആരോപിക്കുന്നു.
കെപിസിസി അധ്യക്ഷനായ വിഎം സുധീരന്റെ പ്രവര്‍ത്തനങ്ങള്‍ കോണ്‍ഗ്രസിന് ദോഷമായി ഭവിക്കുന്നുണ്ടെന്ന ആരോപണവും കത്തിലുണ്ട്.
കത്ത് ചോര്‍ന്നത് ഡല്‍ഹിയിലെ എഐസിസി ആസ്ഥാനത്ത് നിന്നാണ്. സോണിയാ ഗാന്ധി കത്ത് കണ്ടിരുന്നു. സോണിയയുടെ അറിവോടെയാണോ കത്ത് ചോര്‍ന്നതെന്ന സംശയവും രമേശിനുണ്ട്. കാരണം കത്ത് ചോര്‍ത്തിയെടുത്ത പത്ര പ്രവര്‍ത്തകന് ഡല്‍ഹിയിലെ കോണ്‍ഗ്രസ് നേതൃത്വവുമായി അടുത്ത ബന്ധമുണ്ട്.
കേരളത്തില്‍ ഒരു നേതൃമാറ്റം കോണ്‍ഗ്രസ് ഹൈക്കമാന്റ് ആലോചിക്കുന്നുണ്ട്. ഹൈക്കമാന്റിന്റെ മനസിലുളളത് വിഎം സുധീരന്റെ പേരാണ്. അച്യുതാനന്ദന്റെ ഇമേജ് തകര്‍ക്കാന്‍ കഴിയുന്നത് സുധീരനാണെന്ന് അവര്‍ ചിന്തിക്കുന്നു. അടുത്ത തെരഞ്ഞെടുപ്പില്‍ നായക സ്ഥാനം പ്രതീക്ഷിക്കുന്ന ചെന്നിത്തലയ്ക്ക് ഇത് വലിയൊരു പ്രഹരമായി മാറിയ സാഹചര്യത്തിലാണ് അദ്ദേഹം സുധീരനെതിരെയും രംഗത്ത് വന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























