കേരളത്തിലെ ജനങ്ങളെ വിശ്വാസമുണ്ടെന്ന് കുമ്മനം രാജശേഖരന്‍, ദേശീയ നേതൃത്വം ഏല്‍പ്പിച്ച ഉത്തരവാദിത്തം ധീരതയോടെ ഏറ്റെടുക്കും

കേരളത്തിലെ ജനങ്ങളില്‍ വിശ്വാസമുണെ്്ടന്നു ബിജെപി നിയുക്ത അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ബിജെപി അധ്യക്ഷനായി പ്രഖ്യാപിക്കപ്പെട്ടശേഷം തിരുവനന്തപുരത്ത് നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായരുന്നു കുമ്മനം. \'ദേശീയ നേതൃത്വം ഏല്‍പ്പിച്ച ഉത്തരവാദിത്തം ധീരതയോടെ ഏറ്റെടുക്കും. എല്‍ഡിഎഫിനും യുഡിഎഫിനും ബദല്‍ എന്ന ലക്ഷ്യവുമായി മുന്നോട്ടു പോകും-കുമ്മനം പറഞ്ഞു. സംസ്ഥാന അധ്യക്ഷനായി ശനിയാഴ്ച സ്ഥാനമേല്‍ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായാണു പ്രഖ്യാപനം നടത്തിയത്. നിലവിലെ അധ്യക്ഷന്‍ വി. മുരളീധരന്‍ തെരഞ്ഞെടുപ്പ് സമിതി കണ്‍വീനറാകും. ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കുമൊടുവിലാണ് കുമ്മനത്തെ സംസ്ഥാനത്തിന്റെ ചുമതലയേല്‍പ്പിക്കാന്‍ ബിജെപി കേന്ദ്ര നേതൃത്വം തീരുമാനിച്ചത്. ആര്‍എസ്എസ് നേതൃത്വത്തിന്റെ ശക്തമായ പിന്തുണയും കുമ്മനത്തിനു തുണയായി.
കോട്ടയം കുമ്മനം സ്വദേശിയായ അദ്ദേഹം തീവ്ര ഹിന്ദുത്വ നിലപാടുള്ള പാര്‍ട്ടിയിലെ വേറിട്ട ശബ്ദത്തിനുടമയാണ്. ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി പദവി വഹിക്കുമ്പോഴാണ് അവിവാഹിതനായ അദ്ദേഹത്തെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പദവി തേടിയെത്തുന്നത്. സംസ്ഥാന നേതൃത്വത്തിലെ കടുത്ത വിഭാഗീയതയും കുമ്മനം എന്ന പേരിലേക്കു കേന്ദ്ര നേതൃത്വം എത്താന്‍ കാരണമായി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























