കത്തിനെക്കുറിച്ച് അന്വേഷണം വേണമെന്ന് സുധീരന്‍, ഏത് രീതിയിലുള്ള അന്വേഷണം വേണമെന്ന് സര്‍ക്കാരിന് തീരുമാനിക്കാം

ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടേതെന്ന് പറഞ്ഞ് പുറത്തുവന്ന കത്തിനെപ്പറ്റി അന്വേഷണം വേണമെന്ന് കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്‍. പ്രശ്‌നത്തെ വളരെ ഗൗരവത്തോടെയാണ് കാണുന്നത്. ഏത് രീതിയിലുള്ള അന്വേഷണം വേണമെന്ന് കെപിസിസി ആവശ്യപ്പെടുന്നില്ല. ഏതുതരത്തിലുള്ള അന്വേഷണം വേണമെന്ന് സര്‍ക്കാരിന് തീരുമാനിക്കാം. കത്തിന്റെ ഉറവിടം കണ്ടത്തേണ്ടത് അനിവാര്യമാണ്.
കത്ത് തട്ടിക്കൂട്ടിയതാണോ വ്യാജമാണോ എന്നെല്ലാം പരിശോധിക്കണം. ജനത്തിന് ബോധ്യമാകുന്ന തരത്തിലുള്ള അന്വേഷണം വേണമെന്നും ചെന്നിത്തല പറഞ്ഞു. കത്തു നല്‍കിയിട്ടില്ലെന്നാണ് രമേശിന്റെ നിലപാടെന്നും സുധീരന്‍ പറഞ്ഞു. ആഭ്യന്തരമന്ത്രിയെ അവിശ്വസിക്കേണ്ട കാര്യമില്ല. ചെന്നിത്തലയുടെ വിശദീകരണം കെപിസിസി അംഗീകരിക്കുന്നു. പാര്‍ട്ടി തലത്തില്‍ വേണമെങ്കിലും അന്വേഷണം നടത്താന്‍ കെപിസിസി തയാറാണെന്നും ചെന്നിത്തല വ്യക്തമാക്കി. ജനരോക്ഷത്തെ മറികടക്കാന്‍ നിരപരാധി ചമയുന്നതിനാണ് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ശ്രമമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
ഹൈക്കമാന്‍ഡിന് താന്‍ അയച്ചുവെന്നു പറയുന്ന കത്തിന്റെ ഉറവിടത്തെ കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങിയെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചിരുന്നു. ഹൈക്കമാന്‍ഡിന് താന്‍ കത്തയച്ചിട്ടില്ല. പല കാര്യങ്ങളിലും തനിക്ക് തന്റേതായ അഭിപ്രായമുണ്ട്. അറിയിക്കേണ്ട കാര്യങ്ങള്‍ അറിയിക്കാന്‍ അറിയാം. മാധ്യമങ്ങളിലൂടെ വിഴുപ്പലക്കുന്നത് തന്റെ രീതിയല്ലെന്നും ചെന്നിത്തല പറഞ്ഞു. തനിക്കെതിരെ ഹൈക്കമാന്‍ഡിന് കത്തയച്ചിട്ടില്ലെന്ന് രമേശ് ചെന്നിത്തല തന്നെ വ്യക്തമാക്കിയില്ലേയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പ്രതികരിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























