കെഎസ്ആര്‍ടിസി ബസില്‍ ഡ്രൈവറും കണ്ടക്ടറും തമ്മില്‍ കൈയ്യാങ്കളി

കെഎസ്ആര്‍ടിസിയില്‍ ഇങ്ങനെയൊരു സംഭവം ഒരുപക്ഷേ ആദ്യമായിട്ടായിരിക്കും നടക്കുന്നത്. ഡ്രൈവറും കണ്ടക്ടറും തമ്മിലുള്ള അക്രമം സോഷ്യല്‍ മീഡിയ ഇപ്പോള്‍ ഏറെ ചര്‍ച്ച ചെയ്യുകയാണ്. അക്രമം നടത്തിയ ഇരുവര്‍ക്കുമെതിരെ നടപടിയുമുണ്ടായി. ബസില്‍ ഇവര്‍ നടത്തിയ അക്രമത്തിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ സംഭവം വിവാദമായി. തൃശൂരില്‍നിന്നു സര്‍വീസ് നടത്തുന്ന ഡീലക്‌സ് ബസിന്റെ വാതില്‍ച്ചില്ലു തകര്‍ത്തതിനാണ് കണ്ടക്ടറെ സസ്‌പെന്‍ഡ് ചെയ്തത്. െ്രെഡവറെ സര്‍വീസില്‍നിന്നു നീക്കി.
ബസിന്റെ ഡ്രൈവറും കണ്ടക്ടറും തമ്മില്‍ ആദ്യം പിണങ്ങി. പിന്നീട് പ്രശ്‌നം ഗുരുതരമായി. ഡ്രൈവര്‍ തന്റെ കാബിന്‍ അകത്തുനിന്നു കുറ്റിയിട്ടു. കണ്ടക്ടര്‍ തുറക്കാന്‍ ആവശ്യപ്പെട്ടു. പക്ഷേ അയാള്‍ ഡ്രൈവര്‍ തുറന്നില്ല. വഴങ്ങാതായതോടെ വാതിലിന്റെ ചില്ലുകള്‍ തകര്‍ത്ത കണ്ടക്ടര്‍ അകത്തു കടന്നു െ്രെഡവറുമായി കയ്യാങ്കളി നടത്തുകയായിരുന്നു.
യാത്രക്കാരില്‍ ചിലര്‍ ഇതു മൊബൈലി!ല്‍ ചിത്രീകരിച്ചു പുറത്തു വിടുകയും ചെയ്തു. \'കെഎസ്ആര്‍ടിസി ബ്ലോഗ് ആനവണ്ടി\' എന്ന ഫെയ്‌സ്ബുക്ക് പേജില്‍ ഇത് ആയിരക്കണക്കിനാളുകളാണ് ഷെയര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. കെഎസ്ആര്‍ടിസിക്കു ഇതു അപമാനമായതോടെ അന്വേഷണം തുടങ്ങുകയാണ് ചെയ്തതു.
എം പാനല്‍ ഡ്രൈവര്‍ എം.കെ. അനൂപിനെയാണ് സര്‍വീസില്‍നിന്നു നീക്കി. കണ്ടക്ടര്‍ എം.സതീശനു സസ്‌പെന്‍ഷനും. കുറച്ചുകാലം പുറത്തിരുത്തി തിരിച്ചെടുക്കാതെ ഈ അപമാനമുണ്ടാക്കിയ കണ്ടക്ടറെയും സര്‍വീസില്‍നിന്നു നീക്കണമെന്നാണ് നിരവധി പേര്‍ ആവശ്യപ്പെടുകയും ചെയ്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























