കണ്ണീര്‍ക്കാഴ്ചയായി.... പത്തനംതിട്ട അടൂരില്‍ ഓട്ടോറിക്ഷ തോട്ടിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

കണ്ണീര്‍ക്കാഴ്ചയായി.... പത്തനംതിട്ട അടൂരില്‍ ഓട്ടോറിക്ഷ തോട്ടിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം.
പത്തനംതിട്ട അടൂരില്‍ ഓട്ടോറിക്ഷ തോട്ടിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. തട്ട മിനിഭവനില്‍ ഉണ്ണികൃഷ്ണ പിള്ള ആണ് മരിച്ചത്.അടൂര്‍ കച്ചേരിച്ചന്തയ്ക്ക് സമീപമായിരുന്നു അപകടം. അപകടത്തെ തുടര്‍ന്ന് ഫയര്‍ ഫോഴ്‌സ് എത്തിയാണ് ഓട്ടോയില്‍ കുടുങ്ങിയ ആളെ പുറത്തെടുത്തത്.
ശക്തമായ മഴയും തോട് നിറഞ്ഞ് ഒഴുകിയതും കാരണം ഓട്ടോയുടെ അടിയില്‍ പെട്ട ഡ്രൈവര്‍ക്ക് രക്ഷപ്പെടാനായി കഴിഞ്ഞില്ലെന്നാണ് പ്രാഥമിക നിഗമനത്തിലുളളത്. വിവരമറിഞ്ഞ് അടൂരില്‍ നിന്നും സ്റ്റേഷന്‍ ഓഫീസര്‍ വിനോദ് കുമാറിന്റെ നേതൃത്വത്തില്‍ ഉള്ള ഫയര്‍ ഫോഴ്‌സ് സംഘം സ്ഥലത്തെത്തി തോട്ടില്‍ നിന്നും ഓട്ടോയില്‍ കുടുങ്ങി കിടന്ന ഉണ്ണികൃഷ്ണക്കുറുപ്പിനെ പുറത്തെടുക്കുകയായിരുന്നു.
എന്നാല്‍ സംഭവസ്ഥലത്തുവെച്ചു തന്നെ ഓട്ടോ ഡ്രൈവര്‍ മരിച്ചിരുന്നു.മൃതദേഹം ആംബുലന്‍സില്‍ അടൂര്‍ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.
https://www.facebook.com/Malayalivartha


























