നിയമസഭ ജനാധിപത്യപരമായി പാസാക്കിയ ബില്ലുകള്‍ ഗവര്‍ണര്‍ ഒപ്പിടുന്നില്ല എന്നത് അസാധാരണ സാഹചര്യം... നിയമസഭ പാസാക്കിയ ബില്ലുകളില്‍ തീരുമാനമെടുക്കാത്ത ഗവര്‍ണറുടെ നടപടി ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്നും ഇതിനെതിരെ കോടതിയെ സമീപിക്കുന്നത് ആലോചിക്കുന്നതായും മന്ത്രി പി. രാജീവ്

കേസരി സ്മാരക ട്രസ്റ്റ് സംഘടിപ്പിച്ച 'മീറ്റ് ദ പ്രസില്‍' ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. നിയമസഭ ജനാധിപത്യപരമായി പാസാക്കിയ ബില്ലുകള്‍ ഒപ്പിടുന്നില്ലെങ്കില്‍ ഗവര്‍ണര്‍ ബില്‍ നിയമസഭക്ക് തിരിച്ചയക്കണം. അല്ലെങ്കില്‍ പ്രസിഡന്റിന്റെ അനുമതിക്കായി അയക്കണം.
ഗവര്‍ണറുടെ ഇപ്പോഴത്തെ രീതി സര്‍ക്കാറിനോടുള്ള വെല്ലുവിളിയായല്ല, ജനാധിപത്യത്തോടുള്ള വെല്ലുവിളിയായാണ് കാണുന്നത്. പരമാവധി ധാരണയില്‍ പോകണമെന്ന നിലപാടിലാണ് സര്‍ക്കാര്‍ കോടതിയെ സമീപിക്കാതിരുന്നത്. അസാധാരണ സാഹചര്യം വരുമ്പോള്‍ സര്‍ക്കാറിന് കോടതിയെ സമീപിക്കേണ്ടിവരും.
ഏതു കോടതിയെ സമീപിക്കണമെന്നത് അടക്കം കാര്യങ്ങള്‍ നിയമ വിദഗ്ധരുമായി ചര്‍ച്ച നടത്തി വരുന്നു. ബില്ലുകള്‍ ഒപ്പിടാത്തതു മൂലം വലിയ പ്രതിസന്ധിയാണുള്ളത്. സര്‍വകലാശാലകളില്‍ വൈസ് ചാന്‍സലര്‍ നിയമനം നടത്താന്‍ കഴിയുന്നില്ല.
https://www.facebook.com/Malayalivartha