മഴയെത്തുടര്‍ന്ന് അവധി പ്രഖ്യാപിച്ച ജില്ലകളിലൊഴികെ പ്‌ളസ് വണ്‍ ക്‌ളാസുകള്‍ ഇന്ന് തുടങ്ങും....

മഴയെത്തുടര്‍ന്ന് അവധി പ്രഖ്യാപിച്ച ജില്ലകളിലൊഴികെ പ്‌ളസ് വണ്‍ ക്‌ളാസുകള്‍ ഇന്ന് തുടങ്ങും. 3,16,772 പേരാണ് പ്രവേശനം നേടിയത്. 22,145 പേര്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറിയില്‍ പ്രവേശനം നേടി.
സപ്ലിമെന്ററി അലോട്ടുമെന്റ് ഒഴിവുകള്‍ അപേക്ഷാ സമര്‍പ്പണം 8 മുതല്‍ 12 വരെയാണ്. സപ്‌ളിമെന്ററി അലോട്ട്‌മെന്റിലടക്കം വൈകി പ്രവേശനം ലഭിക്കുന്നവര്‍ക്ക് അധിക ക്ലാസ് നല്‍കാന്‍ മന്ത്രി വി. ശിവന്‍കുട്ടി നിര്‍ദ്ദേശിച്ചു.
അതേസമയം കഴി?ഞ്ഞ വര്‍ഷം ക്‌ളാസുകള്‍ തുടങ്ങാന്‍ വൈകിയതിനാല്‍ കുട്ടികള്‍ക്ക് പഠന ദിവസം കുറഞ്ഞതായി പരാതി ഉയര്‍ന്നിരുന്നു.
അപേക്ഷ നല്‍കിയിട്ടും അലോട്ട്മെന്റില്‍ പരിഗണിക്കപ്പെടാത്തവര്‍ക്ക് അപേക്ഷ പുതുക്കിയും തെറ്റ് തിരുത്തിയും സമര്‍പ്പിക്കാന്‍ ഒരവസരം കൂടിയുണ്ടാകും. ഇതുവരെയും അപേക്ഷിക്കാന്‍ കഴിയാത്തവര്‍ക്കായുള്ള സപ്ലിമെന്ററി അലോട്ട്മെന്റില്‍ ഇവരെയും പരിഗണിക്കും.
നിലവിലെ അലോട്ട്മെന്റുകളിലെ വിദ്യാര്‍ത്ഥികളുടെ പ്രവേശനവും ഇനി ചേരാനുള്ളവരുടെ പട്ടികയും പരിശോധിച്ച ശേഷമാകും സപ്ലിമെന്ററി അലോട്ട്മെന്റിന്റെ നോട്ടിഫിക്കേഷന്‍ പ്രസിദ്ധീകരിക്കുക.
"
https://www.facebook.com/Malayalivartha


























