തോട്ടപ്പള്ളി പൊഴിയില്‍ വള്ളം മറിഞ്ഞ് കാണാതായ അന്യസംസ്ഥാന തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി...

തോട്ടപ്പള്ളി പൊഴിയില്‍ വള്ളം മറിഞ്ഞ് കാണാതായ അന്യസംസ്ഥാന തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. ഐആര്‍ഇയുടെ എസ്‌കവേറ്റര്‍ ജീവനക്കാരനായ രാജ്കുമാറാണ് മരിച്ചത്. ഇയാള്‍ ബീഹാര്‍ സ്വദേശിയായിരുന്നു. ഇന്ന് രാവിലെ പൊഴിയുടെ തെക്ക് ഭാഗത്താണ് രാജ്കുമാറിന്റെ മൃതദേഹം കണ്ടെത്തിയത്. തിങ്കളാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയായിരുന്നു അപകടം നടന്നത്.
പൊഴി മുറിക്കല്‍ ജോലി നടക്കുന്നതിനിടെ വള്ളത്തില്‍ വരുമ്പോള്‍ ശക്തമായ കാറ്റിലും മഴയിലും പെട്ട് വള്ളം മറിഞ്ഞാണ് അപകടം സംഭവിച്ചത്. ഇന്നലെ കാണാതായ രാജ് കുമാറിന് വേണ്ടി തെരച്ചില്‍ നടത്തിയിരുന്നെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഇന്ന് രാവിലെ തെരച്ചില്‍ ആരംഭിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. അതിനിടെ മലപ്പുറം നിലമ്പൂരില്‍ ഒഴുക്കില്‍പെട്ട് കാണാതായ രണ്ട് പേര്‍ക്കായി തെരച്ചില്‍ തുടരുന്നു.
. നിലമ്പൂര്‍ അമരമ്പലത്ത് ക്ഷേത്രത്തില്‍ ബലിയിടാന്‍ എത്തിയ കുടുംബമാണ് അപകടത്തില്‍ പെട്ടത്. അഞ്ച് പേര്‍ പുലര്‍ച്ചെ മൂന്ന് മണിക്ക് ഒഴുക്കില്‍പെട്ടു. രണ്ട് കുട്ടികള്‍ ആദ്യം തന്നെ രക്ഷപ്പെട്ടു. മറ്റൊരു സ്ത്രീയെ മൂന്ന് കിലോമീറ്റര്‍ അകലെ വള്ളിയില്‍ തൂങ്ങിക്കിടക്കുന്ന നിലയില്‍ കണ്ടെത്തി. രണ്ട് പേരെ കാണാതായി. ഇവര്‍ക്കായി തെരച്ചില്‍ തുടങ്ങി.
"
https://www.facebook.com/Malayalivartha


























