കൃഷിവകുപ്പ് വിപണി ഇടപെടലിന്റെ ഭാഗമായി ഹോര്‍ട്ടികോര്‍പ്പിന്റെ നേതൃത്വത്തില്‍ ഒരുക്കിയ പച്ചക്കറി വണ്ടികളെത്തി

കൃഷിവകുപ്പ് വിപണി ഇടപെടലിന്റെ ഭാഗമായി ഹോര്‍ട്ടികോര്‍പ്പിന്റെ നേതൃത്വത്തില്‍ ഒരുക്കിയ പച്ചക്കറി വണ്ടികളെത്തി. തിരുവനന്തപുരം ജില്ലയിലെ 8 മൊബൈല്‍ യൂണിറ്റുകളാണ് നിയമസഭയ്ക്ക് മുന്നില്‍ നിന്ന് ഫ്‌ളാഗ് ഓഫ് ചെയ്തത്.
24 സഞ്ചരിക്കുന്ന പച്ചക്കറിച്ചന്തകളാണ് വിപണി വില പിടിച്ചുനിറുത്തുന്നതിന്റെ ഭാഗമായി ഒരുക്കിയിട്ടുള്ളത്.ഹോര്‍ട്ടികോര്‍പ്പ് എം.ഡി.ജെ.സജീവ്,കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
കര്‍ഷകരില്‍ നിന്ന് നേരിട്ട് ശേഖരിക്കുന്ന പച്ചക്കറികള്‍ ആവശ്യക്കാരിലേക്ക് നേരിട്ട് എത്തിക്കാനും കര്‍ഷകര്‍ക്ക് മികച്ച വിലയും പൊതുജനത്തിന് കുറഞ്ഞ നിരക്കിലും വിപണിയില്‍ ഗുണമേന്മയുള്ള പച്ചക്കറികള്‍ സുലഭമാക്കുകയാണ് കൃഷിവകുപ്പ് ലക്ഷ്യമിടുന്നത്.
പൊതുവിപണിയില്‍ നിന്ന് 30ശതമാനം വരെ വിലക്കുറവിലാണ് ഹോര്‍ട്ടിക്കോര്‍പ്പ് പച്ചക്കറികള്‍ വില്‍ക്കുന്നത്. 200 രൂപ വില വരുന്ന പച്ചക്കറി കിറ്റുകളും ലഭിക്കും.
വെണ്ട, മുളക്, പടവലം, അമര, കത്തിരി, മത്തന്‍, വെള്ളരി തക്കാളി, സവാള തുടങ്ങിയ 15 ഇനം പച്ചക്കറികളാണ് കിറ്റില്‍ ഉള്ളത്. പച്ചക്കറി വണ്ടിയുടെ സേവനം പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ പരിധികളിലുണ്ടാകുകയും ചെയ്യും.
https://www.facebook.com/Malayalivartha


























