ഏകീകൃത സിവില്‍ കോഡിനെതിരേ പ്രക്ഷോഭ പരിപാടികള്‍ക്കു രൂപം കൊടുക്കാന്‍ കെപിസിസി നേതൃയോഗം ഇന്ന് ചേരും

ഏകീകൃത സിവില്‍ കോഡിനെതിരേ പ്രക്ഷോഭ പരിപാടികള്‍ക്കു രൂപം കൊടുക്കാന്‍ കെപിസിസി നേതൃയോഗം ഇന്ന് ചേരും. ഈ വിഷയത്തില്‍ വ്യാപകമായ പ്രചാരണ പ്രവര്‍ത്തനങ്ങളും പ്രക്ഷോഭവും സംഘടിപ്പിക്കാനായി സിപിഎം രംഗത്തു വന്നിരുന്നു. ഇതോടെയാണ് കോണ്‍ഗ്രസും സിവില്‍ കോഡിനെതിരേ പ്രക്ഷോഭ പരിപാടികള്‍ക്കു രൂപം നല്‍കുന്നത്.
കെപിസിസി ഭാരവാഹികള്‍, എംപിമാര്‍, എംഎല്‍എമാര്‍, ഡിസിസി പ്രസിഡന്റുമാര്‍, എക്‌സിക്യൂട്ടിവ് അംഗങ്ങള്‍, പോഷകസംഘടനകളുടെ അധ്യക്ഷന്മാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കുകയും ചെയ്യും.
https://www.facebook.com/Malayalivartha


























