മലപ്പുറത്ത് നിലമ്പൂരിനു സമീപം അമരമ്പലത്ത് കുതിരപ്പുഴയില്‍ ഒഴുക്കില്‍പെട്ട അഞ്ച് പേരില്‍ രണ്ടു പേരെ കാണാതായി... തെരച്ചില്‍ തുടരുന്നു

നിലമ്പൂരിനു സമീപം അമരമ്പലത്ത് കുതിരപ്പുഴയില്‍ ഒഴുക്കില്‍പെട്ട അഞ്ച് പേരില്‍ രണ്ടു പേരെ കാണാതായി. അമരമ്പലം ക്ഷേത്രത്തിനു സമീപം വാടകയ്ക്ക് താമസിക്കുന്ന കുടുംബത്തിലെ മുത്തശ്ശിയെയും പേരക്കുട്ടിയെയുമാണ് കാണാതായത്.
സുശീല (60), അനുശ്രീ (12) എന്നിവരെയാണ് കാണാതായതെന്നാണ് വിവരം. ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. അതേസമയം, ഇവര്‍ എങ്ങനെയാണ് ഒഴുക്കില്‍പെട്ടതെന്ന് വ്യക്തമല്ല.
ഒഴുക്കില്‍പെട്ട കുടുംബത്തിലെ രണ്ടു കുട്ടികളാണ് ആദ്യം രക്ഷപ്പെട്ടത്. ഇവര്‍ നല്‍കിയ വിവരം അനുസരിച്ച് തിരച്ചില്‍ നടത്തിയ നാട്ടുകാര്‍ ഒരു സ്ത്രീയെക്കൂടി രക്ഷപ്പെടുത്തി. മൂന്നു കിലോമീറ്റര്‍ അകലെ നിന്നും ഇവരെ കണ്ടെത്തി.
"
https://www.facebook.com/Malayalivartha


























