മലപ്പുറം നിലമ്പൂരിലെ അമരമ്പലത്ത് ഒരു കുടുംബത്തിലെ അഞ്ചുപേർ ഒഴുക്കിൽപ്പെട്ടു; രണ്ടുപേരെ കാണാതായി

സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്. ഇതിനിടയിൽ വളരെ വിഷമകരമായ വാർത്തയാണ് പുറത്ത് വരുന്നത്. മലപ്പുറം നിലമ്പൂരിലെ അമരമ്പലത്താണ് ഒരു കുടുംബത്തിലെ അഞ്ചുപേർ ഒഴുക്കിൽപ്പെട്ടിരിക്കുകയാണ്. ഇവരിൽ രണ്ടുപേരെ കാണാതാകുകയും ചെയ്തു.സുശീല (60), അനുശ്രീ (12) എന്നിവരെയാണ് ഒഴുക്കിൽപ്പെട്ട് കാണാതായത്. ഇന്ന് പുലർച്ചെ മൂന്നുമണിയോടെ അപകടമുണ്ടായത്. ഇവർ കുതിരപ്പുഴയിലാണ് ഒഴുക്കിൽപ്പെട്ടത് .
അമരമ്പലത്ത് ക്ഷേത്രത്തിന് സമീപം വാടകയ്ക്ക് താമസിക്കുകയായിരുന്നു ഈ കുടുംബം. പുലർച്ചയോടെ ക്ഷേത്രത്തിൽ ബലിയിടാൻ എത്തിയ ആൾക്കാരായിരുന്നു അപകടത്തിൽ പെട്ടത്. ഇതിനിടയിൽ കുതിരപ്പുഴയിലെ ഒഴുക്കിൽപ്പെടുകയായിരുന്നു ഇവർ. ആദ്യം രണ്ട് കുട്ടികൾ അപകടത്തിൽ നിന്നും രക്ഷപ്പെട്ടു. ഇവർ നാട്ടുകാർ നാട്ടുകാരെ വിവരമറിയിച്ചതോടെ നടത്തിയ തെരച്ചിലിൽ മൂന്ന് കിലോമീറ്റർ അകലെ നിന്ന് ഒരു സ്‌ത്രീയെ കണ്ടെത്തുകയായിരുന്നു . കുടുംബത്തിലെ രണ്ടുപേരെ കണ്ടെത്താനുള്ള ശ്രമം .
അതേസമയം സംസ്ഥാനത്ത് ഇന്നും കനത്ത മഴ പെയ്തേക്കുമെന്ന് കാലാവസ്ഥാ പ്രവചനം. അതിതീവ്ര മഴ മുന്നറിയിപ്പ് തുടരുന്നു. പത്തനംതിട്ട മുതൽ കാസർകോഡ് വരെയുള്ള ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. കൊല്ലത്ത് യെല്ലോ അലർട്ടാണ്. തിരുവനന്തപുരത്ത് മാത്രമാണ് പ്രത്യേക മഴ മുന്നറിയിപ്പില്ലാത്തത്. കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്ത് ആറ് ജില്ലകളിൽ പൂര്‍ണമായും ഒരു ജില്ലയില്‍ ഭാഗികമായും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു.
https://www.facebook.com/Malayalivartha


























