Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

ബിജെപി അധ്യക്ഷൻ ആര്..കെ സുരേന്ദ്രന് പുറത്തോ..?!കേരളമടക്കം ആറ് സംസ്ഥാനങ്ങളിൽ പുതിയ ബിജെപി അധ്യക്ഷന്മാരെ പ്രഖ്യാപിക്കും... ഇന്ന് ഉച്ചയോടെ വിവരം പുറത്ത് വരും... ഇതിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര സഹമന്ത്രി വി മുരളീധരൻ ബിജെപി അധ്യക്ഷനായി കേരളത്തിലേക്ക് തിരികെയെത്തും...?!

05 JULY 2023 12:44 PM IST
മലയാളി വാര്‍ത്ത

കേരളമടക്കം ആറ് സംസ്ഥാനങ്ങളിൽ പുതിയ ബിജെപി അധ്യക്ഷന്മാരെ പ്രഖ്യാപിക്കും. ഇന്ന് ഉച്ചയോടെ വിവരം പുറത്ത് വരും. ഇതിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര സഹമന്ത്രി വി മുരളീധരൻ ബിജെപി അധ്യക്ഷനായി കേരളത്തിലേക്ക് തിരികെയെത്തും. കെ സുരേന്ദ്രന് പകരം എന്ത് ചുമതല നൽകുമെന്ന് വ്യക്തമായിട്ടില്ല. കർണാടകത്തിൽ നളിൻ കുമാർ കട്ടീലിനെ മാറ്റി ശോഭാ കരന്തലജെയെ ബിജെപി അധ്യക്ഷയാക്കിയേക്കും. കേരളത്തിൽ നിന്ന് സുരേഷ് ഗോപിയെ രാജ്യസഭയിലേക്ക് എത്തിച്ച് കേന്ദ്രമന്ത്രിയാക്കാനും ബിജെപി ദേശീയ നേതൃത്വം ആലോചിക്കുന്നുണ്ട്.

 

 

 

 

 

നാല് സംസ്ഥാനങ്ങളിൽ ഇന്നലെ ബിജെപി അധ്യക്ഷന്മാരെ മാറ്റിയിരുന്നു. കേന്ദ്രമന്ത്രിമാർക്ക് സംസ്ഥാനങ്ങളുടെ ചുമതല നൽകുകയാണ് ബിജെപി. തെരഞ്ഞെടുപ്പിൽ വിജയം ലക്ഷ്യമിട്ടാണ് ബിജെപി നീക്കം. ഈ മാസം 24 ന് പത്ത് സംസ്ഥാനങ്ങളിൽ രാജ്യസഭാംഗങ്ങളുടെ കാലാവധി പൂർത്തിയാകുമ്പോൾ പകരക്കാരെ കേന്ദ്രമന്ത്രിസഭയിലേക്ക് അയക്കും. ഈ ഘട്ടത്തിൽ സുരേഷ് ഗോപിയെ കേന്ദ്രമന്ത്രിയാക്കി തൃശ്ശൂരിൽ സ്ഥാനാർത്ഥിയാക്കുകയാണ് ലക്ഷ്യം. ഇതിന് പുറമെ മധ്യപ്രദേശ്, ഹരിയാന, ഗുജറാത്ത്, ജമ്മു കശ്മീർ എന്നിവിടങ്ങളിലും മാറ്റമുണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം

 

 

 

നാലു സംസ്ഥാനങ്ങളില്‍ പുതിയ അധ്യക്ഷന്മാരെ നിയോഗിച്ചുകൊണ്ട് ലോക്‌സഭാ തിരഞ്ഞെടുപ്പിന് പാര്‍ട്ടിയെ സജ്ജമാക്കാനുള്ള അഴിച്ചുപണി ആരംഭിച്ചിരിക്കുകയാണ് ബിജെപി.

തിരഞ്ഞെടുപ്പ് അടുത്തുവരുന്ന തെലങ്കാനയില്‍ കേന്ദ്രമന്ത്രി ജി. കിഷന്‍ റെഡ്ഡിയെ പാര്‍ട്ടി അധ്യക്ഷനാക്കിയതോടെ കേന്ദ്രമന്ത്രിസഭയിലും പുന:സംഘട ഉറപ്പായി. കൂടുതല്‍ കേന്ദ്ര മന്ത്രിമാരെ വരുംദിവസങ്ങളില്‍ പാര്‍ട്ടി നേതൃസ്ഥാനങ്ങളിലേക്ക് നിയോഗിക്കുമെന്നാണ് ബിജെപി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

 

 

 

തെലങ്കാനയെ കൂടാതെ ആന്ധ്രപ്രദേശ്, പഞ്ചാബ്, ഝാര്‍ഖണ്ഡ് എന്നിവിടങ്ങളിലേക്കാണ് കഴിഞ്ഞ ദിവസം പുതിയ അധ്യക്ഷന്‍മാരെ നിയോഗിച്ചത്. കേരളം, ഗുജറാത്ത്, ഹരിയാന, കര്‍ണാടക, മധ്യപ്രദേശ് എന്നിവടങ്ങളില്‍ കൂടി ഉടന്‍ പുതിയ നേതൃത്വം വരുമെന്നാണ് ബിജെപി വൃത്തങ്ങള്‍ പറയുന്നത്.

കേന്ദ്ര മന്ത്രി വി.മുരളീധരന്റെ പേരാണ് കേരളത്തില്‍ പാര്‍ട്ടി സംസ്ഥാന അധ്യക്ഷസ്ഥാനത്തേക്ക് സാധ്യത കല്‍പിക്കപ്പെടുന്നത്‌. പകരം കേന്ദ്ര മന്ത്രിസഭയില്‍ സുരേഷ് ഗോപിയെ ഉള്‍പ്പെടുത്താനാണ് നീക്കം. മന്ത്രിയാക്കിയ ശേഷം തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കുന്നത് അദ്ദേഹത്തിന്റെ വിജയസാധ്യത വര്‍ധിപ്പിക്കുമെന്നാണ് ബിജെപി നേതൃത്വത്തിന്റെ വിലയിരുത്തല്‍. കേരളത്തില്‍ ബിജെപി പ്രഥമ പരിഗണന നല്‍കുന്ന തൃശൂരില്‍ തന്നെയാകും സുരേഷ് ഗോപി അടുത്തതവണയും ഇറങ്ങുക.

നാല് സംസ്ഥാനങ്ങളില്‍ ഒഴിവ് വരുന്ന പത്ത് രാജ്യസഭാ സീറ്റുകളിലേക്ക് ഈ മാസം 24ന് തിരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. ഇതില്‍ നാല് സീറ്റുകളാണ് ബിജെപിക്ക്‌ ജയം ഉറപ്പുള്ളത്. ഇതില്‍ ഏതെങ്കിലും ഒരു സീറ്റിലാകും സുരേഷ് ഗോപിയെ നിര്‍ത്തുക. വി.മുരളീധരന്‍ സംസ്ഥാന അധ്യക്ഷനായി എത്തുമ്പോള്‍ നിലവിലെ അധ്യക്ഷന്‍ കെ.സുരേന്ദ്രന്റെ പുതിയ റോള്‍ എന്താകും എന്നത് സംബന്ധിച്ച് അനിശ്ചിതത്വം നിലനില്‍ക്കുന്നുണ്ട്.

കര്‍ണാടകയിലാണ് നേതൃസ്ഥാനങ്ങളെ ചൊല്ലി ബിജെപി ഏറ്റവും കൂടുതല്‍ പ്രതിസന്ധി നേരിടുന്നത്. തിരഞ്ഞെടുപ്പ് ഫലം വന്ന് രണ്ട് മാസത്തോളമായിട്ടും ഇതുവരെ പ്രതിപക്ഷ നേതാവിനെ കണ്ടെത്താനായിട്ടില്ല. പ്രതിപക്ഷ നേതാവിനെ സംബന്ധിച്ച് സംസ്ഥാന തലത്തില്‍ പരിഹാരം കണ്ടെത്താന്‍ കഴിയാതിരുന്നതോടെ എംഎല്‍എമാരുടെ അഭിപ്രായങ്ങള്‍ സ്വരൂപിക്കുന്നതിന് കേന്ദ്ര നേതൃത്വം നിരീക്ഷകരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

മുന്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മയെ പ്രതിപക്ഷ നേതാവാക്കണമെന്നാണ് മുതിര്‍ന്ന നേതാവ് ബി.എസ്.യെദ്യൂരപ്പയുടെ ആവശ്യം. എന്നാല്‍ മുന്‍ കേന്ദ്ര മന്ത്രി ബസനഗൗഡ പാട്ടീല്‍ യത്‌നലിനാണ് ആര്‍എസ്എസ് നേതൃത്വത്തിന്റെ പിന്തുണയുള്ളത്. മുതിര്‍ന്ന നേതാക്കളായ അശ്വത് നാരായണ്‍, എസ്. സുനില്‍കുമാര്‍, ആര്‍. അശോക, അരഗ ജ്ഞാനേന്ദ്ര എന്നിവരും നേതൃസ്ഥാനത്തിനായി സമ്മര്‍ദം ചെലുത്തുന്നുണ്ട്.

പാര്‍ട്ടി സംസ്ഥാന അധ്യക്ഷപദവിയിലേക്കും അശ്വന്ത് നാരായണനെ പരിഗണിക്കുന്നുണ്ട്. കേന്ദ്ര മന്ത്രി ശോഭാ കരന്ദ്‌ലജെയാണ് ഈ പദവിയിലേക്ക് മുന്‍പന്തിയിലുള്ളത്. യെദ്യൂരപ്പയുമായി ഏറെ അടുപ്പമുള്ള നേതാവ് കൂടിയാണ് കരന്ദ്‌ലജെ.

കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സൂഖ് മാണ്ഡവ്യയും പുരോഷോത്തം രുപാലയുമാണ് ഗുജറാത്ത് ബിജെപി അധ്യക്ഷ പദവിയിലേക്ക് പരിഗണിക്കുന്ന പ്രധാനികള്‍. കൃഷ്ണപാല്‍ ഗുജ്ജറോ രാം വിലാസ് ശര്‍മ ഹരിയാനയില്‍ അധ്യക്ഷനാകും. കേന്ദ്ര മന്ത്രി ജിതേന്ദ്ര സിങിനെയാണ് ജമ്മു കശ്മീരില്‍ പാര്‍ട്ടി തലപ്പത്തേക്ക് പരിഗണിക്കുന്നത്. കൃഷി മന്ത്രി നരേന്ദ്ര സിങ് തോമര്‍ അല്ലെങ്കില്‍ പ്രഹ്ലാദ് സിങ് പട്ടേല്‍ രണ്ടിലൊരാള്‍ മധ്യപ്രദേശില്‍ അധ്യക്ഷനാകുമെന്നും പ്രതീക്ഷിക്കുന്നു.

തെലങ്കാനയ്‌ക്കൊപ്പം മുന്‍ മുഖ്യമന്ത്രി ബാബുലാല്‍ മറാന്‍ഡിയെ ഝാര്‍ഖണ്ഡിലും മുന്‍ കോണ്‍ഗ്രസ് നേതാക്കളായ സുനില്‍ ഝാക്കറിനെ പഞ്ചാബിലും ഡി. പുരന്ദേശ്വരിയെ ആന്ധ്രാപ്രദേശിലും കഴിഞ്ഞ ദിവസം പാര്‍ട്ടി സംസ്ഥാന അധ്യക്ഷ സ്ഥാനങ്ങളിലേക്ക് നിയമിച്ചിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അയല്‍വാസിയുടെ കിണറ്റില്‍ ചത്തുകിടന്ന എലിയെ എടുക്കാന്‍ ഇറങ്ങിയ 49കാരന്‍ ശ്വാസംമുട്ടി മരിച്ചു  (4 hours ago)

നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന് അഭിനന്ദനങ്ങളുമായി കെ.സി വേണുഗോപാല്‍  (4 hours ago)

ആദ്യ ബോംബ് പിണറായിയുടെ നെഞ്ചത്ത് പൊട്ടിച്ച് ബിനീഷ് സതീശൻ മുഖ്യനായതിൽ സന്തോഷം കോടിയേരി കുടുബം തകർത്തു..!  (4 hours ago)

അറബിക്കടൽ ഇളകി മറിഞ്ഞാലും കുലുങ്ങില്ല ഡാ...! ജനങ്ങൾ ഓടി കൂടുന്നു..! ഇനി കേരളത്തിൽ ആ മാറ്റം  (5 hours ago)

സ്ഥാനങ്ങള്‍ മാറിയെങ്കിലും അളുകള്‍ ഒന്ന് തന്നെ  (5 hours ago)

മുഖ്യമന്ത്രി VDS-ന്റെ ആദ്യ ഫയൽ മുല്ലപ്പെരിയാറിൽ ഞെട്ടിച്ച് വിജയ് യുടെ പ്രഖ്യാപനം...! 152ലേക്ക്.... കേരളത്തെ മുക്കും ?  (5 hours ago)

തണ്ണിമത്തൻ കഴിച്ച് 15കാരൻ മരിച്ചു, മൂന്നുപേർ ചികിത്സയിൽ; ഇക്കാര്യങ്ങൾ അവഗണിച്ചാൽ , വലിയ ദുരന്തം  (5 hours ago)

പ്രധാനമന്ത്രിയുടെ ഇന്ധന ഉപഭോഗം കുറയ്ക്കാനുള്ള ആഹ്വാനം:ജീവനക്കാര്‍ക്കായി കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ആര്‍.പി.ജി ഗ്രൂപ്പ്  (5 hours ago)

നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!  (6 hours ago)

അന്‍സിബ ഹസന്‍ 'അമ്മ'യില്‍നിന്ന് രാജിവെച്ചു  (6 hours ago)

നിയുക്ത മുഖ്യമന്ത്രിയുടെ ആസ്തി വിവരങ്ങള്‍ അറിയാം  (6 hours ago)

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (10 hours ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (11 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (11 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (11 hours ago)

Malayali Vartha Recommends