കോഴിക്കോട് വിമാനത്താവളത്തിലെ ഇലക്ട്രിക്കല്‍ വിഭാഗം കരാര്‍ കമ്പനി ജീവനക്കാരന്‍ ജോലിയ്ക്ക് പോകവേ ചരക്കു ലോറിയ്ക്കടിയില്‍ പെട്ട് മരിച്ചു

കോഴിക്കോട് വിമാനത്താവളത്തിലെ ഇലക്ട്രിക്കല്‍ വിഭാഗം കരാര്‍ കമ്പനി ജീവനക്കാരന്‍ വാഹനാപകടത്തില്‍ മരിച്ചു. ചേലേമ്പ്ര സ്വദേശി പി. അജീഷ് (37) ആണ് മരിച്ചത്. വിമാനത്താവളത്തില്‍ എസ്‌കലേറ്റര്‍ ഓപറേറ്ററായിരുന്നു.
ദേശീയപാത കൊളത്തൂരിന് സമീപം ചൊവ്വാഴ്ച രാത്രി 10 മണിയോടെ ആയിരുന്നു അപകടം നടന്നത്. രാത്രി ഷിഫ്റ്റില്‍ ജോലി ചെയ്യാന്‍ പോകുകയായിരുന്ന അജീഷിന്റെ സ്‌കൂട്ടര്‍ അതേ ദിശയില്‍ സഞ്ചരിച്ച ചരക്കു ലോറിക്കടിയില്‍പെടുകയായിരുന്നു.
മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ഇന്ന് സംസ്‌കാരം.
"
https://www.facebook.com/Malayalivartha


























