പാലക്കാട് കരിപ്പാലിയില്‍ നാല് വാഹനങ്ങള്‍ കൂട്ടിയിടിച്ച് രണ്ടു വിദ്യാര്‍ത്ഥികള്‍ക്കും യുവാവിനും പരുക്ക്

പാലക്കാട് കരിപ്പാലിയില്‍ നാല് വാഹനങ്ങള്‍ കൂട്ടിയിടിച്ച് രണ്ടു വിദ്യാര്‍ത്ഥികള്‍ക്കും യുവാവിനും പരുക്ക്. ന്ന് രാവിലെ ഒന്‍പത് മണിയോടെയാണ് അപകടമുണ്ടായത്.
ഒരേ ദിശയില്‍ വന്നിരുന്ന വാഹനങ്ങള്‍ മുന്‍പിലെ വാഹനം പെട്ടന്ന് ബ്രേക്ക് ചെയ്തതിന് പിന്നാലെ കൂട്ടിയിടിക്കുകയായിരുന്നു. പിക്കപ്പ് വാന്‍,ഓട്ടോ ടാക്‌സി, ഇരു ചക്ര വാഹനം, കെ എസ് ആര്‍ ടി സി എന്നീ വാഹനങ്ങളാണ് അപകടത്തില്‍ പെട്ടത്. അപകടത്തില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ക്കും യുവാവിനും പരിക്കേല്‍ക്കുകയുണ്ടായി.
ബൈക്ക് യാത്രക്കാരനായ ആര്‍ കെ ദാസ് (35), വിദ്യാര്‍ത്ഥികളായ യദുകൃഷ്ണന്‍ (11), ശ്രീലക്ഷ്മി (12)എന്നിവര്‍ക്കാണ് പരുക്കേറ്റത്. പരിക്കേറ്റവരെ വള്ളിയോടുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗോവിന്ദാപുരം-വടക്കഞ്ചേരി സംസ്ഥാനപാതയിലാണ് അപകടം നടന്നത്.
ഒരേ ദിശയില്‍ സഞ്ചരിച്ച വാഹനങ്ങളാണ് അപകടത്തില്‍പെട്ടത്. പിക്കപ്പ് വാന്‍, ഓട്ടോ ടാക്‌സി, ഇരു ചക്ര വാഹനം, കെ എസ് ആര്‍ ടി സി എന്നീ വാഹനങ്ങളാണ് അപകടത്തില്‍ പെട്ടത്. മുന്‍പില്‍ പോയ പിക്കപ്പ് വാന്‍ പെട്ടെന്ന് ബ്രേയ്ക്ക് ചെയ്തപ്പോള്‍ പിന്നില്‍ വരുകയായിരുന്ന ഇരു ചക്ര വാഹനം, ഓട്ടോ ടാക്‌സി, കെ എസ് ആര്‍ ടി സി എന്നിവ കൂട്ടി ഇടിക്കുകയായിരുന്നു.
"
https://www.facebook.com/Malayalivartha


























