മന്ത്രി വി.ശിവൻകുട്ടി നിലവിളിച്ചു ;പിണറായിയുടെ കരളലിഞ്ഞു ... നിയമങ്ങളെല്ലാം കൊട്ടയിലേക്ക് ....

സംഘർഷത്തിൽ എംഎൽഎമാർക്ക് പരിക്കേറ്റതടക്കമുള്ള കൂടുതൽ വസ്തുതകളിൽ തുടരന്വേഷണം വേണമെന്നാണ് പൊലീസ് ആവശ്യം. ഇഎസ് ബിജിമോളും ഗീതാഗോപിയും സമാന ആവശ്യം ഉന്നയിച്ച് നൽകിയ ഹർജി കഴിഞ്ഞ ദിവസം അവർ തന്നെ പിൻവലിച്ചിരുന്നു.ഇതേ കാര്യമാണിപ്പോൾ അന്വേഷണ സംഘം തന്നെ മുന്നോട്ട് വെക്കുന്നത്. തുടരന്വേഷണം നടത്തി അനുബന്ധ കുറ്റപത്രം സമർപ്പിക്കണമെന്ന ആവശ്യത്തിൽ സിജെഎം കോടതി രൂക്ഷ വിമർശനം ഉന്നയിച്ചു. തുടരന്വേഷണത്തിൽ പുതുതായെന്തെങ്കിലും കണ്ടെത്തിയാൽ മാത്രമേല്ല അനബന്ധ കുറ്റപത്രത്തിന് പ്രസക്തി ഉള്ളൂ എന്നായിരുന്നു ചോദ്യം. കോടതി ഇടപെട്ടതോടെ സർക്കാർ അഭിഭാഷകൻ അപേക്ഷയിൽ ഉടൻ തിരുത്താമെന്ന് അറിയിച്ചു. അനുബന്ധ കുറ്റപത്രം സമർപ്പിക്കാമെന്ന ഭാഗം മാറ്റാമെന്ന് അറിയിച്ചു. ഇത് സർക്കാർ നിലപാടിന് വിരുദ്ധമാണ്.
കേസിൽ കോടതിയുടെ തുടർനിലപാടാണ് നിർണ്ണായകം. കേസ് അവസാനിപ്പിക്കണമെന്ന സർക്കാർ ആവശ്യം സുപ്രീം കോടതി വരെ തള്ളിയതാണ്. കുറ്റപത്രം പ്രതികൾക്ക് വായിച്ച് കേൾപ്പിച്ച് വിചാരണ നടപടിയിലേക്ക് കടക്കാനാരിക്കെയാണ് വീണ്ടും അന്വേഷണമെന്ന പൊലീസ് ആവശ്യം .
തിരുവനന്തപുരം സിജെഎം കോടതിയിൽ നിയമസഭാ കൈയ്യാങ്കളി കേസ് വിചാരണയ്ക്ക് എത്തിയപ്പോൾ ബീനയായിരുന്നു പ്രോസിക്യൂഷൻ ഡപ്യൂട്ടി ഡയറക്ടർ. കേസ് പിൻവലിക്കണമെന്ന നിർദേശമാണ് സർക്കാർ ബീനയ്ക്ക് നൽകിയത്. ഇതനുസരിച്ച് ഹർജി ഫയൽ ചെയ്യാനും നിർദ്ദേശം കിട്ടി .പ്രോസിക്യൂഷൻ ഡി.ഡി.യുടെ ജോലി ഹർജി ഫയൽ ചെയ്യൽ മാത്രമല്ല. അതിൻറെ സാധ്യത കൂടി പരിശോധിക്കലാണ്.കൈയ്യാങ്കളി കേസ് നിലനിൽക്കില്ലെന്ന് ബീനക്ക് മനസിലായി.അക്കാര്യം മേലധികാരികളോട് തുറന്നു പറഞ്ഞു. എന്നാൽ ശകാരമായിരുന്നു ഫലം.അതിൻറെ ഫലമാണ് സർക്കാർ ഇപ്പോൾ അനുഭവിക്കുന്നത്. ലോകം മുഴുവൻ ലൈവായി കാണുകയും ദേശീയ തലത്തിൽ പോലും വിവാദമാക്കുകയും ചെയ്ത കൈയ്യാങ്കളി കേസ് പിൻവലിക്കാനാവില്ലെന്ന് ബീന നിലപാട് എടുത്തു. കേസ് പിൻവലിക്കാൻ ആവശ്യപ്പെട്ട് ഹർജി സമർപ്പിച്ചാലും കോടതിക്ക് മുന്നിൽ വാദിക്കാൻ ഒന്നും ഉണ്ടാവില്ല. കോടതിയുടെ പരിഹാസം ഏറ്റുവാങ്ങേണ്ടിയും വരും.
സർക്കാർ നിലപാട് വഞ്ചിയൂർ കോടതിയിൽ അറിയിക്കേണ്ട ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ പ്രതികൾക്കെതിരെ കടുത്ത നിലപാട് എടുത്തതോടെ സർക്കാർ പ്രതിരോധത്തിലായി. ബീനയെ മറികടന്ന് പ്രതികൾക്കായി പുറത്തുനിന്നും സർക്കാർ അഭിഭാഷകനെ കൊണ്ടുവന്നു. ഹർജിയിൽ നടന്ന വാദത്തിനിടെ ബീനയും പ്രതികൾക്കായി സിപിഎം കൊണ്ടു വന്ന അഭിഭാഷകൻ കെ.രാജഗോപാലൻ നായരും തമ്മിലുള്ള രൂക്ഷമായ വാദമാണ് തിരുവനന്തപുരം സിജെഎം കോടതിയിൽ നടന്നത്. സർക്കാർ വാദം പുറത്തുനിന്നുള്ള അഭിഭാഷകനല്ല പറയേണ്ടതെന്ന് ബീനാ വാദിച്ചു . ബീനയുടെ വാദം അംഗീകരിച്ച കോടതി നടത്തി കേസ് പിൻവലിക്കാനുള്ള സർക്കാർ ശുപാർശ തള്ളി.
കടുത്ത ഒറ്റപ്പെടലും മാനസിക പീഡനവുമാണ് തുടർന്നങ്ങോട്ട് ബീനക്ക് അനുഭവിക്കേണ്ടി വന്നത്. സിജെഎം കോടതിയിലേറ്റ തിരിച്ചടിക്ക് സർക്കാർ ബീനയോട് പ്രതികാരം ചെയ്തു. വിരമിക്കാൻ ഏഴ് മാസം ബാക്കി നിൽക്കുമ്പോൾ ബീനയെ തിരുവനന്തപുരത്ത് നിന്നും ആലപ്പുഴയിലേക്കുള്ള സ്ഥലംമാറ്റി. ഒരു ശുചി മുറി പോലുമില്ലാത്ത ആലപ്പുഴ ഓഫീസിലേക്കുള്ള സ്ഥലം മാറ്റം ബീനയുടെ മനസ്സമാധാനം ഇല്ലാതാക്കി. തന്നെ അപകീർത്തിപ്പെടുത്തിയതായി ബീനക്ക് തോന്നി. വിരമിക്കാൻ മാസങ്ങൾ മാത്രം ബാക്കി നിൽക്കുന്ന തന്നെ സ്ഥലം മാറ്റിയത് സർക്കാരിൻറെ പ്രതികാരമാണെന്ന് ഇന്നും വിശ്വസിക്കുകയാണ് ബീനാ സതീഷ്.
ഔദ്യോഗിക തലത്തിലുള്ള ഒറ്റപ്പെട്ടലും വേട്ടായടലും ബീനയെ മാനസികമായി തളർത്തി. സർക്കാരിന് അനഭിമതയാണെന്ന് സഹപ്രവർത്തകർ മനസിലാക്കിയതോടെ ബീനാ തികച്ചും ഒറ്റപ്പെട്ടു. സർവ്വീസിൽ നിന്നും വിരമിച്ചിട്ടും മാനസികസമ്മർദ്ദം ആരോഗ്യത്തെ കൂടി ബാധിച്ചു. തിരുവനന്തപുരം ശ്രീചിത്രയിൽ ചികിത്സയിലാണ് ബീനാ സതീഷ് . ബീന എതിർത്തിട്ടും സിജെഎം കോടതിയിലും പിന്നീട് ഹൈക്കോടതിയിലും സുപ്രീംകോടതിയിലും ഹർജിയുമായി പോയ സർക്കാരിന് എല്ലായിടത്തും നല്ലപണി കിട്ടി.അവസാനം ബീന പറഞ്ഞത് സംഭവിച്ചു. അതേ സിജെഎം കോടതിയിലേക്ക് കേസ് തിരിച്ചെത്തി.
ഒരു മെമ്മോ പോലും ബീന വാങ്ങിയിട്ടില്ല. താൻ എന്തിനിങ്ങനെ വേട്ടയാടപ്പെട്ടുവെന്ന് ബീനയ്ക്ക് അറിയില്ല. ഏത് സർക്കാരായാലും എടുക്കുന്ന നിലപാട് തെറ്റാണെങ്കിൽ അതു തുറന്നു പറയാൻ സർക്കാർ അഭിഭാഷകർക്ക് കഴിയണമെന്ന് ബീന പറടയുന്നു. അതു മാത്രമാണ് താൻ ചെയ്തത്. ദിവസങ്ങൾ നീണ്ട വിചാരണയ്ക്കൊടുവിൽ ഹൈക്കോടതിയും സുപ്രീം കോടതിയും ബീനയുടെ വാദങ്ങൾ അംഗീകരിച്ചിരിക്കുന്നു. സർക്കാരിൻ്റെ പുതിയ നീക്കം പ്രതിപക്ഷ എം എൽ എ മാരെ കൂടി പ്രതിയാക്കുക എന്നതാണ്. കേസിൽ പ്രതിപക്ഷം കൂടി പ്രതിയായാൽ ചിത്രം മാറുമെന്ന് സർക്കാർ കരുതുന്നു. പ്രതിപക്ഷ അംഗങ്ങളെ കൂടി പ്രതിയാക്കിയാൽ കേസ് പിൻവലിക്കാൻ പ്രതിപക്ഷത്തിൻ്റെ കൂടി പിന്തുണ ലഭിക്കും. ബിജിമോളെയും ഗീതാ ഗോപിയെയും കൊണ്ട് കേസ് ഫയൽ ചെയ്യിച്ചത് ഇതിൻ വേണ്ടിയാണ്. എന്നാൽ എം.എൽ.എമാർ അല്ലാത്ത ഈ നേതാക്കൾ പിന്നീട് കൂറുമാറി. പ്രതിപക്ഷത്തെ കൂടി പ്രതിയാക്കാനുള്ള നീക്കം പ്രതിപക്ഷം തീർച്ചയായും എതിർക്കും. ഹൈക്കോടതിയും സുപ്രീം കോടതിയും കേസ് പിൻവലിക്കണമെന്ന ആവശ്യം തള്ളിയ സാഹചര്യത്തിൽ തിരുവനന്തപുരത്തെ വിചാരണ കോടതിക്ക് മറിച്ചൊരു തീരുമാനമെടുക്കാൻ സാധ്യതയില്ല.ഹൈക്കോടതിയുടെ ഉത്തരവുകൾക്ക് വിധേയമായി മാത്രേമേ കീഴ്ക്കോടതികൾ തീരുമാനമെടുക്കുകയുള്ളു.കൈയ്യാങ്കളി കേസിൽ പ്രതികൾക്ക് എതിരാണ് തെളിവുകൾ .ഇതിൻെറ വീഡിയോ ഫുട്ടേജ് വരെ കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. കേസിൽ ശിക്ഷിക്കപ്പെട്ടാൽ വി.ശിവൻകുട്ടിയാവും അതിൻ്റെ തിക്തഫലം അനുഭവിക്കേണ്ടി വരിക. അദ്ദേഹത്തിന് മന്ത്രി സ്ഥാനം രാജിവയ്ക്കേണ്ടി വരും. ഇത്തരമൊരു സാഹചര്യം മന്ത്രിക്ക് ആലോചിക്കാൻ പോലും കഴിയുന്നില്ല. ഇനിയും ഒരു ഇലക്ഷനെ അഭിമുഖീകരിക്കാനുള്ള ശേഷി ശിവൻകുട്ടിക്കില്ല. ബിജെപി മണ്ഡലമായ നേമത്ത് ശിവൻകുട്ടി ജയിച്ചത് ഭാഗ്യത്തിൻ്റെ പിൻബലം കൊണ്ടു മാത്രമാണ്. ഇനിയും അതാവർക്കുമെന്ന് ശിവൻകുട്ടിക്ക് പോലും ഉറപ്പില്ല.ശിവൻകുട്ടി മുഖ്യമന്ത്രിയുടെ വിശ്വസ്തനാണ്. മുഖ്യമന്ത്രിയുടെ നിർദ്ദേശാനുസരണം മാത്രമാണ് ശിവൻകുട്ടി ഇക്കാലമത്രയും പ്രവർത്തിച്ചിട്ടുള്ളത്. അതു കൊണ്ടു തന്നെയാണ്. ശിവൻകുട്ടിയെ രക്ഷിക്കാൻ മുഖ്യമന്ത്രി തീരുമാനിച്ചിട്ടുണ്ട്. വിചാരണ കോടതി തടഞ്ഞാലും തുടരന്വേഷണം. ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനാണ് മുഖ്യമന്ത്രിയുടെ നിർദ്ദേശം. ഇനി കേസ് ഹൈക്കോടതി തള്ളിയാലും കെ.എം.മാണിയുടെ ബജറ്റ് സമയത്ത് അക്രമത്തിന് വിധേയരായ ഏതെങ്കിലും ഇടതുമുന്നണി വനിതാ എം എൽ എ ഹൈക്കോടതിയെ സമീപിക്കും.ഹൈക്കോടതി അനുകൂല ഉത്തരവ് നൽകിയാൽ കേസന്വേഷണം നീട്ടികൊണ്ടു പോയി വി.ശിവൻകുട്ടിയെ രക്ഷിക്കാം.
https://www.facebook.com/Malayalivartha


























