ബസില്‍ കുഴഞ്ഞുവീണ യാത്രക്കാരന് രക്ഷകരായത് കെ.എസ്.ആര്‍.ടി.സി കണ്ടക്ടറും, ഡ്രൈവറും നഴ്സും...

ബസില്‍ കുഴഞ്ഞുവീണ യാത്രക്കാരന് രക്ഷകരായി കെ എസ് ആര്‍ ടി സി കണ്ടക്ടറും, ഡ്രൈവറും നഴ്സും. ചെറുവത്തൂരില്‍ നിന്ന് മകനൊപ്പം ബസില്‍ പരിയാരം മെഡിക്കല്‍ കോളേജിലേയ്ക്ക് പോവുകയായിരുന്ന യാത്രക്കാരനാണ് കുഴഞ്ഞ് വീണത്. പയ്യന്നൂര്‍ കഴിഞ്ഞപ്പോഴായിരുന്നു സംഭവമുണ്ടായത്.
ഉടന്‍തന്നെ ബസിലുണ്ടായിരുന്ന തെക്കേ മമ്പലത്തെ കെ വി അമൃത പ്രഥമ ശുശ്രൂഷ നല്‍കി യാത്രക്കാരന്റെ ജീവന്‍ രക്ഷിക്കുകയായിരുന്നു. കണ്ണൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ നഴ്സായ അമൃത ഡ്യൂട്ടിയ്ക്ക് പോവുന്ന വഴിയായിരുന്നു സംഭവം.
തുടര്‍ന്ന് യാത്രക്കാരനെ എത്രയും പെട്ടെന്ന് ആശുപത്രിയിലെത്തിക്കണമെന്ന് അവര്‍ നിര്‍ദേശിച്ചു.പിന്നാലെ മറ്റ് സ്റ്റോപ്പുകളിലൊന്നും നിര്‍ത്താതെ ബസ് പരിയാരം മെഡിക്കല്‍ കോളേജിലെത്തിക്കുകയും രോഗിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു.
കെ എസ് ആര്‍ ടി സി ബസിലെ ഡ്രൈവര്‍ പ്രമോദ് കുമാറിനും കണ്ടക്ടര്‍ ഷിബുവിനും അമൃതയ്ക്കും അഭിനന്ദന പ്രവാഹമാണ്.
"
https://www.facebook.com/Malayalivartha


























