കനത്ത മഴയില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിന്റെ സുരക്ഷാ മതില്‍ ഇടിഞ്ഞു വീണു...അതീവ സുരക്ഷാ മേഖലയായത് കൊണ്ട് ഇന്നുതന്നെ താല്‍കാലിക സംവിധാനം ഉണ്ടാക്കുമെന്ന് ജയില്‍ അധികൃതര്‍

കനത്ത മഴയില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിന്റെ സുരക്ഷാ മതില്‍ ഇടിഞ്ഞു വീണു. ബുധന്‍ രാവിലെ 7.15 നാണ് സംഭവം. 150 വര്‍ഷം പഴക്കമുള്ള ജയിലിന്റെ പുറക് വശത്തെ മതിലാണ് ഇടിഞ്ഞത്.
25 മീറ്ററോളം ദൂരത്തിലാണ് മതില്‍ ഇടിഞ്ഞത്. ജയിലിലെ കോഴി ഫാമിനോട് ചേര്‍ന്ന ഒന്‍പതാം ബ്ലോക്കിന് സമീപത്തുള്ള മതിലാണ് ഇടിഞ്ഞു വീണത്. 15 മീറ്ററാണ് മതിലിന്റെ ഉയരം.അതീവ സുരക്ഷാ മേഖലയായത് കൊണ്ട് ഇന്നുതന്നെ താല്‍കാലിക സംവിധാനം ഉണ്ടാക്കുമെന്ന് ജയില്‍ അധികൃതര്‍ അറിയിച്ചു.
സായുധ സേനയെ അടക്കം ജയിലില്‍ എത്തിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. തല്‍കാലികമായി ഷീറ്റ് വച്ച് ഇവിടം മറയ്ക്കുമെന്നും അവധിയില്‍ പോയ ഉദ്യോഗസ്ഥരോട് തിരികെ വരാന്‍ പറഞ്ഞിട്ടുണ്ടെന്നും ജയിലില്‍ സുരക്ഷ ശക്തമാക്കുമെന്നും സൂപ്രണ്ട് ഡോ. പി വിജയന്‍ പറഞ്ഞു.
" f
https://www.facebook.com/Malayalivartha


























