വയനാട്ടില്‍ പനവല്ലി സര്‍വാണി വളവില്‍ നിയന്ത്രണംവിട്ട ട്രാവലര്‍ റോഡരികിലെ താഴ്ചയിലേക്ക് മറിഞ്ഞു യാത്രക്കാര്‍ക്ക് പരുക്ക്

വയനാട്ടില്‍ പനവല്ലി സര്‍വാണി വളവില്‍ നിയന്ത്രണംവിട്ട ട്രാവലര്‍ റോഡരികിലെ താഴ്ചയിലേക്ക് മറിഞ്ഞു യാത്രക്കാര്‍ക്ക് പരുക്ക്. ഒരു കുട്ടിയടക്കം 10 യാത്രക്കാരാണ് വാനിലുണ്ടായിരുന്നത്. പരുക്കേറ്റവരെ കാട്ടിക്കുളത്തെ സ്വകാര്യ ക്ലിനിക്കില്‍ പ്രാഥമിക ചികിത്സ നല്‍കിയശേഷം മാനന്തവാടി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ആരുടേയും നില ഗുരുതരമല്ല. രാവിലെയാണ് അപകടമുണ്ടായത്.
തിരുനെല്ലി ക്ഷേത്ര സന്ദര്‍ശനത്തിന് പോയ കണ്ണൂര്‍ പാനൂര്‍ സ്വദേശികള്‍ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടത്. കുത്തനെയുള്ള വളവില്‍ ബ്രേക്ക് നഷ്ടമായതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനത്തിലുളളത്.
"
https://www.facebook.com/Malayalivartha


























