അരിക്കൊമ്പനെ തമിഴ്നാട്ടിലേക്ക് മാറ്റിയതിനെതിരെയും പശ്ചിമഘട്ടത്തിലെ വന്യമൃഗ മനുഷ്യ സംഘർഷം അവസാനിപ്പിക്കാനും ഇടപെടൽ ആവശ്യപ്പെട്ട് ഹർജി; ആനത്താരയുമായി ബന്ധപ്പെട്ട മറ്റ് ഹർജികളിൽ കക്ഷി ചേരാൻ നിർദ്ദേശം

അരിക്കൊമ്പൻ വിഷയവുമായി ബന്ധപ്പെട്ടു വീണ്ടും ഹർജികൾ സമർപ്പിച്ചിരിക്കുകയാണ്. അരിക്കൊമ്പനെ തമിഴ്നാട്ടിലേക്ക് മാറ്റിയതിനെതിരെ പരിസ്ഥിതി പ്രവർത്തകർ ഹർജി നൽകിയിരുന്നു. സുപ്രീംകോടതി ഈ ഹർജി തള്ളിയിരിക്കുകയാണ്. അരിക്കൊമ്പനെ തമിഴ്നാട്ടിലേക്ക് മാറ്റിയതിനെതിരെയും പശ്ചിമഘട്ടത്തിലെ വന്യമൃഗ മനുഷ്യ സംഘർഷം അവസാനിപ്പിക്കാനും ഇടപെടൽ ആവശ്യപ്പെട്ടാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്.
ആനത്താരയുമായി ബന്ധപ്പെട്ട മറ്റ് ഹർജികളിൽ കക്ഷി ചേരാനും നിർദ്ദേശം കൊടുത്തിരിക്കുകയാണ് . ഹർജിയുമായി രംഗത്ത് വന്നത് , പരിസ്ഥിതി പ്രവർത്തകൻ സി.ആർ നീലകണ്ഠൻ, വി.കെ ആനന്ദൻ എന്നിവരായിരുന്നു .ഹർജി തള്ളിയത്, ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ്. അഭിഭാഷകരായ പ്രിയങ്ക പ്രകാശ്, മൈത്രി ഹെഡ്ഹേ എന്നിവർ കേസില്‍ ഹാജരാകുകയും ചെയ്തു
അരിക്കൊമ്പനെ മയക്ക് വെടി വയ്ക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സമർപ്പിച്ചിരുന്നു.അത് നാളെ സുപ്രീംകോടതി പരിഗണിക്കുവാനിരിക്കുകയാണ് . വാക്കിങ് ഐ ഫൗണ്ടേഷന്‍ ഫോര്‍ അനിമല്‍ അഡ്വക്കസി എന്ന സംഘടന സമര്‍പ്പിച്ച ഹര്‍ജിയാണ് സുപ്രീംകോടതി പരിഗണിക്കുന്നത് .
അരിക്കൊമ്പന്റെ ആരോഗ്യനില മോശമാണെന്നും ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.സംഘടനക്കായി അഭിഭാഷകന്‍ ദീപക് പ്രകാശും അഭിഭാഷക ദിവ്യാംഗന മാലിക്കുമാണ് കോടതിയില്‍ പോയിരിക്കുന്നത് സുപ്രീംകോടതി ഹര്‍ജി അടുത്ത മാസം ആറിന് പരിഗണിക്കാമെന്ന് വ്യക്തമാക്കി..
ഒന്നിലധികം തവണ മയക്കുവെടിയേറ്റിരുന്നു അരിക്കൊമ്പന്. അതിനാൽ ആരോഗ്യസ്ഥിതി മോശമാണെന്നും ആനയ്ക്ക് പരിക്കുണ്ടെന്നും ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്. . നിലവില്‍ ഉള്ള സ്ഥലവുമായി അരിക്കൊമ്പന്‍ ഒത്തുപോകുന്നില്ല. ഇത് ആനയുടെ ആരോഗ്യത്തെ ബാധിച്ചെന്നും ഈ സാഹചര്യത്തില്‍ അരിക്കൊമ്പന് ഇനി മയക്കുവെടി വയ്ക്കരുതെന്ന് നിര്‍ദേശിക്കണമെന്നാണ് ഹർജിക്കാർ ആവശ്യപെട്ടിരിക്കുന്നത്.
https://www.facebook.com/Malayalivartha


























