Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....

ആരാധകര്‍ ആവേശത്തില്‍... ഈ വര്‍ഷത്തെ സംസ്ഥാന ചലചിത്ര പുരസ്‌കാരം പ്രഖ്യാപിക്കുമ്പോള്‍ മികച്ച നടനാരെന്നറിയാന്‍ ആകാംക്ഷ; മികച്ച നടനാകാന്‍ കടുത്ത മത്സരം; മമ്മൂട്ടിയോ കുഞ്ചാക്കോയോ, സസ്‌പെന്‍സ് ബാക്കി; മമ്മൂട്ടിയെ പിന്തള്ളി കുഞ്ചാക്കോ എത്തുമോ?

21 JULY 2023 08:39 AM IST
മലയാളി വാര്‍ത്ത

ഇന്നത്തെ ദിവസത്തെ സംബന്ധിച്ച് കുഞ്ചാക്കോ ബോബന് നിര്‍ണായകമാണ്. ഈ വര്‍ഷത്തെ സംസ്ഥാന ചലചിത്ര പുരസ്‌കാരം ഇന്ന് പ്രഖ്യാപിക്കും. 3 മണിക്ക് സാംസ്‌കാരിക മന്ത്രിയാണ് പ്രഖ്യാപനം നടത്തുക. മികച്ച നടന്‍, നടി, സിനിമ അടക്കമുള്ള വിഭാഗങ്ങളിലേക്ക് ശക്തമായ മത്സരമാണ് നടക്കുന്നത്. മികച്ച നടനാകാന്‍ കടുത്ത മത്സരം. എങ്കിലും കുഞ്ചാക്കോ ബോബന്‍ മികച്ച നടനാകുമോ എന്നാണ് ആകാംക്ഷ.

നന്‍പകല്‍ നേരത്ത് മയക്കം, പുഴു, റോഷാക്ക് ,ഭീഷ്മപര്‍വ്വം അടക്കം ഹിറ്റുകളുടെ തിളക്കത്തില്‍ ബഹുദൂരം മുന്നിലുണ്ട് മമ്മൂട്ടി. ന്നാ താന്‍ കേസ് കൊട്, അറിയിപ്പ് എന്നീ ചിത്രങ്ങളിലെ മികവാര്‍ന്ന അഭിനയത്തിലൂടെ കുഞ്ചാക്കോ ബോബനും, മലയന്‍കൂഞ്ഞിലൂടെ ഫഹദ് ഫാസിലും, വഴക്ക് അദൃശ്യ ജാലകങ്ങള്‍ എന്നീ സിനിമകളിലെ അഭിനയത്തിന് ടോവിനോയും ശക്തമായ മത്സരരംഗത്തുണ്ട്.

ജയജയജയ ജയഹേ സിനിമയിലെ പ്രകടനത്തിന് ദര്‍ശന രാജേന്ദ്രനും, അറിയിപ്പിലെ അഭിനയത്തിന് ദിവ്യപ്രഭയും മികച്ച നടിയാകാന്‍ മത്സരിക്കുന്നു. നന്പകല്‍ നേരത്ത് മയക്കം, അപ്പന്‍, ഇലവീഴാപൂഞ്ചിറ, സൗദി വെള്ളക്ക, ഏകന്‍ അനേകന്‍, അടിത്തട്ട് , ബി 32 മുതല്‍ 44 വരെ, അവസാന റൗണ്ടിലെത്തിയത് 44 സിനിമകള്‍. അപ്പനിലെ പ്രകടനത്തിന് അലന്‍സിയറും, സൗദി വെള്ളക്കയിലെ മിന്നും പ്രകടനത്തിന് ദേവി വര്‍മ്മയ്ക്കും പുരസ്‌കാര സാധ്യതയേറെ.

ബോക്‌സ് ഓഫീസ് ഇളക്കി മറിച്ച ചിത്രങ്ങള്‍ക്കൊപ്പം പുതുമയുള്ള പ്രമേയങ്ങളും അവതരണവുമായി എത്തിയ ചെറുചിത്രങ്ങളും. പുരസ്‌കാരനേട്ടത്തിന് കരുത്താകുക പ്രേക്ഷക പിന്തുണയോ ? പ്രമേയമോ ? സസ്‌പെന്‍സ് ബാക്കി. പ്രമുഖ ബംഗാളി ചലച്ചിത്രപ്രവര്‍ത്തകന്‍ ഗൗതം ഘോഷിന്റെ നേതൃത്വത്തിലുള്ള ജൂറിയാണ് അവാര്‍ഡ് നിര്‍ണ്ണയിക്കുന്നത്.

അതേസമയമാണ് മറ്റൊരു ആരോപണവും ഉയരുന്നത്. കുഞ്ചാക്കോ ബോബന്‍ 'പദ്മിനി' എന്ന ചിത്രത്തിന്റെ പ്രമോഷന് പങ്കെടുത്തില്ലെന്ന് ആരോപണമുണ്ടായിരുന്നു. രണ്ടരക്കോടി പ്രതിഫലം വാങ്ങിയിട്ടും ചാക്കോച്ചന്‍ സിനിമയുടെ പ്രമോഷന് പങ്കെടുത്തില്ല എന്നാണ് നിര്‍മാതാവ് ആരോപിച്ചത്. തുടര്‍ന്ന് 'പദ്മിനി'യുടെ പോസ്റ്ററുകളില്‍ ചാക്കോച്ചന്റെ ഫോട്ടോ ഉള്‍പ്പെടുത്തിയിരുന്നുമില്ല. അതേസമയം കുഞ്ചാക്കോ ബോബന് പിന്തുണയുമായി 'ചാവേര്‍' സിനിമയുടെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ആസാദ് കണ്ണാടിക്കല്‍ തന്റെ സാമൂഹ്യ മാധ്യമത്തില്‍ കുറിപ്പ് പങ്കുവച്ചിരിക്കുന്നു.

ആസാദ് കണ്ണാടിക്കലിന്റെ കുറിപ്പ് ഇങ്ങനെയാണ്

കുറച്ചു ദിവസങ്ങളിലായി സോഷ്യല്‍ മീഡിയയില്‍ വരുന്ന വാര്‍ത്തകള്‍ കണ്ടിരുന്നു, കുഞ്ചാക്കോ ബോബന്‍ എന്ന താരത്തിന്റെ സിനിമയുടെ പ്രൊമോഷന്‍ ചെയ്യാന്‍ അദ്ദേഹം പോയില്ല കുടുംബവുമായി ടൂര്‍ പോയിരിക്കുന്നു എന്ന് പറഞ്ഞ് ഒരു സിനിമയുടെ നിര്‍മ്മാതാവിന്റെ പരാതി. ഒരു നിര്‍മ്മാതാവ് ഒരു താരത്തിനെ വെച്ച് സിനിമ ചെയ്യുന്നുണ്ടെങ്കില്‍ അയാള്‍ അതിന് ആ താരത്തിന് എന്താണ് മൂല്യം (കച്ചവട സാധ്യത ) തീര്‍ച്ചയായും നോക്കുന്നത് ആയിരിക്കും. അതുതന്നെയാണ് നടന് പ്രതിഫലം കൊടുക്കുന്നതും. അല്ലാതെ ഇവര്‍ പറഞ്ഞ തുക താരത്തിന് കൊടുത്തിട്ട് ഉണ്ടെങ്കില്‍ അത് അവര്‍ക്ക് തിരിച്ചു കിട്ടും എന്ന് ഉറപ്പ് ഉള്ളത് കൊണ്ട് തന്നെയായിരിക്കും.

ഇവര്‍ ചിന്തിക്കേണ്ട ഒരു കാര്യമുണ്ട്, 25 വര്‍ഷമായി മലയാള സിനിമയില്‍ അഭിനയിക്കുന്ന ഒരു നടന്‍ ആണ് കുഞ്ചാക്കോ ബോബന്‍. ഇദ്ദേഹം നിങ്ങളുടെ സിനിമയില്‍ അഭിനയിക്കാന്‍ വരുന്ന സമയത്ത്, ലൊക്കേഷനില്‍ നിങ്ങള്‍ പറയുന്ന സമയത്ത് വരാതിരിക്കുകയോ നേരം വൈകി വരുകയോ ചെയ്തിട്ട് ഉണ്ടോ അത് കൂടി നിങ്ങള്‍ പറയണം, അതുപോലെ അദ്ദേഹത്തിന് എന്താണ് പറയാന്‍ ഉള്ളത് എന്ന് നിങ്ങള്‍ ആരെങ്കിലും ചോദിച്ചോ, ചോദിച്ചാലും അദ്ദേഹം വേറെ ഒരാളെ കുറ്റപ്പെടുത്തി സംസാരിക്കുന്ന ആളല്ല.

ഒരു നിര്‍മാതാവിനും സംവിധായകനും ഏറ്റവും കൂടുതല്‍ ആവശ്യം അവരുടെ താരങ്ങള്‍ പറയുന്ന സമയത്ത് ലൊക്കേഷനില്‍ എത്തുക എന്നത് തന്നെയാണ്. ഞാന്‍ വര്‍ക്ക് ചെയ്ത 'ചാവേര്‍' സിനിമയില്‍ കുഞ്ചാക്കോ ബോബന്‍ ആണ് നായകന്‍ (വേറെയും നായകന്മാര്‍ ഉണ്ട് ). 'ചാവേറെ'ന്ന ആ സിനിമയുടെ ചിത്രീകരണം 35 ദിവസത്തില്‍ കൂടുതല്‍ രാത്രി ഫുള്‍ ഷൂട്ട് ഉണ്ടായിരുന്നു. എല്ലാവരും വൈകിട്ട് മൂന്ന് മണിക്ക് വന്നിട്ട് അടുത്ത ദിവസം രാവിലെയാണ് കഴിഞ്ഞു പോയിരുന്നത്. ഞാന്‍ ആ സിനിമയുടെ സമയത്ത് താരത്തെ കൂടുതല്‍ ബഹുമാനിക്കാന്‍ തുടങ്ങി.

നമ്മള്‍ ഷൂട്ടിങ് ലൊക്കേഷനില്‍ ഇത്ര മണിക്ക് വരണം എന്ന് പറഞ്ഞാല്‍ അദ്ദേഹം നേരത്തെ എത്തിയിരിക്കും. ഒരിക്കല്‍ ഒരു ദിവസം രാത്രി ഷൂട്ട് കഴിഞ്ഞത് 12,30 ആയിരുന്നു അതിന്റെ അടുത്ത ദിവസം സിനിമയില്‍ ചിത്രീകരിക്കേണ്ട സീന്‍ നേരം വെളുക്കുന്ന സമയത്ത് എടുക്കേണ്ടത് ആയിരുന്നു. അത് അദ്ദേഹത്തിനോട് പറയാന്‍ ഞങ്ങള്‍ക്ക് ഉള്ളില്‍ ഒരു വിഷമം ഉണ്ടായിരുന്നു. കാരണം ആറ് മണിക്ക് ചിത്രീകരിക്കണമെങ്കില്‍ സിനിമയിലെ മേക്കപ്പ് ഇടാന്‍ മാത്രം ഒന്നര മണിക്കൂര്‍ വേണം, അങ്ങനെ ചെയ്യണം എന്നുണ്ടെങ്കില്‍ നാല് മണിക്ക് അദ്ദേഹം ലൊക്കേഷനില്‍ എത്തണം. എന്നാലേ രാവിലെ ഷൂട്ട് ചെയ്യാന്‍ കഴിയുകയുള്ളൂ, ഞാന്‍ അദ്ദേഹത്തിന്റെ അടുത്ത് പോയി ഈ കാര്യം പറഞ്ഞു. ഉടനെ എന്നോട് ചോദിച്ചു ആസാദ് ഭായ് എത്ര മണിക്ക് ഞാന്‍ അവിടെ എത്തണം എന്ന് പറഞ്ഞാല്‍ മതി ഞാന്‍ എത്തിക്കോളാം എന്ന്.

അന്ന് പുലര്‍ച്ചെ അദ്ദേഹം പറഞ്ഞത് പോലെ നാല് മണിക്ക് എത്തി. ആ സമയത്ത് ബാക്കി ഉള്ളവര്‍ കുറച്ച് വൈകിയാണ് ലൊക്കേഷനില്‍ എത്തിയത്. എന്നിട്ടും അദ്ദേഹം നമ്മളോട് അതിന്റെ ഒരു വിഷമം പോലും പറഞ്ഞില്ല, പറഞ്ഞതുപോലെ രാവിലെ ആറ് മണിക്ക് സിനിമയുടെ ചിത്രീകരണം ആരംഭിച്ച അദ്ദേഹം ആ സീന്‍ കഴിയുന്നത് വരെ ഒന്ന് റെസ്റ്റ് എടുക്കാന്‍ കാരവനില്‍ പോലും പോയില്ല. അതാണ് ചാക്കോച്ചന്‍. പറയുന്ന സമയത്ത് സിനിമയുടെ ലൊക്കേഷനില്‍ വരുന്ന നായകന്മാരുടെ പേര് ആലോചിക്കുമ്പോള്‍ ഉള്ളതില്‍ ആദ്യം പറയുന്നത് കുഞ്ചാക്കോ ബോബന്‍ ആയിരിക്കും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്പീക്കര്‍ തിരഞ്ഞെടുപ്പ് ഈ മാസം 22ന്; മുഖ്യമന്ത്രിയോടൊപ്പം മുഴുവന്‍ മന്ത്രിമാരും 18 ന് സത്യപ്രതിജ്ഞ ചെയ്യും  (1 hour ago)

പെരുമ്പാവൂരില്‍ ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് തൂങ്ങിമരിച്ചു  (2 hours ago)

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ച് യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (3 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് പ്രവാസി യുവാവിന് ദാരുണാന്ത്യം  (3 hours ago)

കെഎസ്ആര്‍ടിസി ബസിന്റെ ചില്ല് അടിച്ചുതകര്‍ത്ത് യുവതി  (4 hours ago)

തിരുവനന്തപുരത്ത് എത്തിയ ചെന്നിത്തല ഞെട്ടി..മുഖ്യമന്ത്രി താൻ..?കൺഫ്യൂഷൻ അടിച്ച് രമേശ് കൊച്ചച്ഛനെ കാണാൻ ഉണ്ടെന്ന്..!  (4 hours ago)

മൂന്ന് മണ്ടന്‍ കല്യാണങ്ങള്‍ക്ക് വേണ്ടി 17 വര്‍ഷങ്ങള്‍ വെറുതെ കളഞ്ഞു; ഒരുപാട് കാര്യങ്ങള്‍ ചെയ്യേണ്ട സമയമായിരുന്നു; ജീവിതത്തിൽ സംഭവിച്ചത് തുറന്നുപറഞ്ഞ് മീര വാസുദേവ്!!!!  (5 hours ago)

നിന്നെ ഓർക്കാത്ത, ചിന്തിക്കാത്ത ഒരു നിമിഷം പോലും ഇല്ല;സ്നേഹിക്കുന്നവരെ വേർപിരിക്കാതിരിക്കാൻ ഒരു വരം കിട്ടിയിരുന്നെങ്കിൽ; നന്ദുവിനെ കുറിച്ചുള്ള ഓർമ്മകുറിപ്പുമായി നടി സീമ ജി നായർ!!!  (5 hours ago)

ഇന്ധന വിലയില്‍ ലിറ്ററിന് മൂന്നുരൂപ വര്‍ധിപ്പിച്ച കേന്ദ്രസര്‍ക്കാരിന്റെ നടപടി ജനത്തോടുള്ള വെല്ലുവിളി; കേന്ദ്രത്തിനെതിരെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്  (6 hours ago)

വസ്തുതകൾ മനസ്സിലാക്കി അദ്ദേഹം തന്റെ പ്രസ്താവന തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു; കേരളം പാപ്പരായ സംസ്ഥാനമാണ് എന്ന എ കെ ആന്റണിയുടെ വാദം അങ്ങേയറ്റം വസ്തുതാവിരുദ്ധമാണെന്ന് ; ആഞ്ഞടിച്ച് മുൻ ധനമന്ത്രി കെ എൻ  (6 hours ago)

ഒമാൻ തീരത്ത് ഇന്ത്യൻ വാണിജ്യകപ്പലിനുനേരെ ആക്രമണം; മോദിയോട് ട്രംപിന്റെ കൊടുംചതി; മരണമണിയടിച്ച് ഭാരതം  (6 hours ago)

വെള്ളാപ്പള്ളി തെമ്മാടി സുകുമാരാ നീയാരാടാ ? ഭരിക്കാൻ തെരുവിലിറങ്ങി ലീഗ് അന്തസുള്ള നായരാണെങ്കിൽ രമേശ് രാജി വയ്ക്ക്, കോൺഗ്രസ് പിളർപ്പിലേക്ക് ? തുറന്നടിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (6 hours ago)

തമിഴ്‌നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത 25 വിദേശ പൗരന്മാര്‍ അറസ്റ്റില്‍  (6 hours ago)

പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തീരുമാനിച്ചു; ആര് തീരുമാനിച്ചു? പിണറായി വിജയൻ തന്നെ തീരുമാനിച്ചു; നല്ല കിടിലോസ്കി പാർട്ടി; വിമർശനവുമായി മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ  (6 hours ago)

മഴക്കാലത്ത് ഡെങ്കിപ്പനി പിടിപെടാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍  (7 hours ago)

Malayali Vartha Recommends