കെ.എസ്.ആര്‍.ടി.സിയില്‍ ശമ്പളവും പെന്‍ഷനും നല്‍കാന്‍ സര്‍ക്കാരിന്റെ ഇടപെടല്‍ അനിവാര്യമെന്ന് ഹൈക്കോടതി

കെ.എസ്.ആര്‍.ടി.സിയില്‍ ശമ്പളവും പെന്‍ഷനും നല്‍കാന്‍ സര്‍ക്കാരിന്റെ ഇടപെടല്‍ അനിവാര്യമെന്ന് ഹൈക്കോടതി. ഇതുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ വീണ്ടും പരിഗണിക്കുന്ന 26നു മുമ്പ് ശമ്പളം നല്‍കാനായി നടപടി സ്വീകരിക്കണമെന്ന് സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു. ഇതിനകം പെന്‍ഷനും നല്‍കാനായില്ലെങ്കില്‍ അതിനുവേണ്ടിവരുന്ന തുക എത്രയാണെന്ന് അറിയിക്കണമെന്നും നിര്‍ദ്ദേശിച്ച് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍
ശമ്പളവും പെന്‍ഷനും വൈകുന്നതു ചൂണ്ടിക്കാട്ടി കെ.എസ്.ആര്‍.ടി.സി ജീവനക്കാരും വിരമിച്ചവരും നല്‍കിയ ഒരുകൂട്ടം ഹര്‍ജികളിലാണ് ഉത്തരവായത്. ഹര്‍ജികളില്‍ ഹൈക്കോടതി നിര്‍ദ്ദേശമനുസരിച്ച് കെ.എസ്.ആര്‍.ടി.സി എം.ഡി ബിജു പ്രഭാകര്‍ ഓണ്‍ലൈന്‍ മുഖേന ഹാജരായി കോര്‍പ്പറേഷന്റെ സാമ്പത്തിക സ്ഥിതി വിശദീകരിച്ചു.
സര്‍ക്കാര്‍ സഹായമില്ലാതെ ജൂണിലെ ശമ്പളം നല്‍കാനാവില്ലെന്നും ഇതിനു ശ്രമം തുടരുകയാണെന്നും കൂടുതല്‍ സമയം വേണമെന്നും അറിയിച്ചു. പ്രതിമാസ വരുമാനത്തില്‍ നല്ലൊരു ശതമാനം വായ്പാ തിരിച്ചടവിനു വേണ്ടി വരുന്നതും കണക്കുകള്‍ സഹിതം വ്യക്തമാക്കി.
സ്ഥാപനം അടച്ചു പൂട്ടുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ചിന്തിക്കുന്നില്ലെന്നു സ്‌പെഷ്യല്‍ ഗവ. പ്‌ളീഡര്‍ വ്യക്തമാക്കി. അങ്ങനെയെങ്കില്‍ കോര്‍പ്പറേഷനെ സഹായിക്കാനായി എന്തെങ്കിലും ബദല്‍ മാര്‍ഗ്ഗങ്ങളുണ്ടോയെന്ന കോടതിയുടെ ചോദ്യത്തിന് അക്കാര്യം മാനേജ്മെന്റാണ് പരിഗണിക്കേണ്ടതെന്ന് ഗവ. പ്‌ളീഡര്‍ മറുപടി നല്‍കി.
എന്നാല്‍ മുഴുവന്‍ ഉത്തരവാദിത്വവും മാനേജ്‌മെന്റിന്റെ ചുമലില്‍ വയ്ക്കാനാവില്ലെന്ന് വിലയിരുത്തി കോടതി . ഗതാഗതവകുപ്പിന്റെ നിയന്ത്രണത്തിലുള്ള കോര്‍പ്പറേഷനാണ് കെ.എസ്.ആര്‍.ടി.സി. ആ നിലയ്ക്ക് ഉത്തരവാദിത്വം സര്‍ക്കാരിനുണ്ടെന്നും വ്യക്തമാക്കി.
https://www.facebook.com/Malayalivartha


























