ഗള്‍ഫില്‍ നിന്നു കഴിഞ്ഞ ദിവസം അവധിയ്ക്കായി നാട്ടിലെത്തിയ ഭര്‍ത്താവിന്റെ അടിയേറ്റ് ഭാര്യ മരിച്ചു

ഗള്‍ഫില്‍ നിന്നു കഴിഞ്ഞ ദിവസം അവധിയ്ക്കായി നാട്ടിലെത്തിയ ഭര്‍ത്താവിന്റെ അടിയേറ്റ് ഭാര്യ മരിച്ചു. പൊന്നാനി ജെഎം റോഡിനു സമീപത്തായി വാലിപ്പറമ്പില്‍ ആലിങ്ങല്‍ സുലൈഖയാണു (36) തലയ്ക്കടിയേറ്റു കൊല്ലപ്പെട്ടത്.
ഇന്നലെ രാത്രി ഒന്‍പതരയോടെയാണു സംഭവം. സംഭവത്തിനു ശേഷം ഭര്‍ത്താവ് തിരൂര്‍ കൂട്ടായി സ്വദേശി യൂനുസ് കോയ (40) കടന്നുകളഞ്ഞു.
കുളി കഴിഞ്ഞു ശുചിമുറിയില്‍ നിന്നിറങ്ങി വരുന്ന സുലൈഖയെ, തേങ്ങ പൊളിക്കാന്‍ ഉപയോഗിക്കുന്ന ഇരുമ്പുകമ്പി ഉപയോഗിച്ച് യൂനുസ് തലയ്ടിക്കുകയായിരുന്നുവെന്ന് പൊലീസ് .
നിലത്തു വീണ സുലൈഖയുടെ നെഞ്ചത്ത് കുത്തിയെന്നുമാണു വിവരമുള്ളത്. യൂനുസ് കോയയുടെ സംശയ രോഗമാണ് കൊലപാതകത്തിലേക്കു നയിച്ചതെന്ന് പൊലീസ് പറഞ്ഞു. മൂന്ന് മക്കളുണ്ട്.
"
https://www.facebook.com/Malayalivartha


























