Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....

ഒന്ന് ചോദിച്ചോട്ടെ കോടിയേരി ബാലകൃഷ്ണന്റെ സഹധർമ്മിണി വിനോദിനി കോടിയേരിയുടെ മനസ്സ് എന്തായിരിക്കും ഇപ്പോൾ മന്ത്രിക്കുക ? സ്വന്തം പ്രിയതമന് നാടർഹിക്കുന്ന അന്ത്യോപചാരം അർപ്പിക്കാൻ തലസ്ഥാന നഗരിയിലെ ജനങ്ങൾക്ക് ഒരവസരം നല്കണമെന്ന് വിനോദിനിയും രണ്ട് മക്കളും കുടുംബാംഗങ്ങളും കാലുപിടിച്ചു അഭ്യർത്ഥിച്ചിട്ടും തലസ്ഥാനത്തെ പാർട്ടി ഒന്നാകെ അത് ചെവിക്കൊണ്ടില്ല; തുറന്നടിച്ച് ജി ശക്തിധരൻ

21 JULY 2023 10:37 AM IST
മലയാളി വാര്‍ത്ത

മുഖ്യമന്ത്രിയെയും പാർട്ടിയെയും വിമർശിച്ച് ജി ശക്തിധരൻ വീണ്ടും രംഗത്ത് വന്നിരിക്കുകയാണ്. ഉമ്മൻചാണ്ടിയുടെ വിയോഗ വാർത്തയിൽ വേദന പങ്കു വയ്ക്കുന്നതിനോടൊപ്പം വിമർശനവും ഉന്നയിക്കുകയായിരുന്നു .ഒന്ന് ചോദിച്ചോട്ടെ കോടിയേരി ബാലകൃഷ്ണന്റെ സഹധർമ്മിണി വിനോദിനി കോടിയേരിയുടെ മനസ്സ് എന്തായിരിക്കും ഇപ്പോൾ മന്ത്രിക്കുക ? സ്വന്തം പ്രിയതമന് നാടർഹിക്കുന്ന അന്ത്യോപചാരം അർപ്പിക്കാൻ തലസ്ഥാന നഗരിയിലെ ജനങ്ങൾക്ക് ഒരവസരം നല്കണമെന്ന് വിനോദിനിയും രണ്ട് മക്കളും കുടുംബാംഗങ്ങളും കാലുപിടിച്ചു അഭ്യർത്ഥിച്ചിട്ടും തലസ്ഥാനത്തെ പാർട്ടി ഒന്നാകെ അത് ചെവിക്കൊണ്ടില്ല. എന്നാണ് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ ചൂണ്ടി കാണിക്കുന്നത്. കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ

 വിനോദിനി കോടിയേരി ഇതെങ്ങനെ സഹിക്കുന്നു?

.അതേ , ഇതാണ് ദൈവത്തിന്റെ യഥാർത്ഥ സ്വന്തം നാട്. കലർപ്പില്ലാത്ത മലയാളികളുടെ നാട് . ഒരു മഹാ ജനസഞ്ചയം അവരുടെ തെറ്റുകൾ ഏറ്റുപറയാൻ, ഒരു കുമ്പസാരപുഴ ഒഴുക്കി ഇന്നലെ സുപ്രഭാതം മുതൽ തെരുവുകളിലൂടെ ഒഴുകുകയാണ് ആ സങ്കടപ്പുഴ . ഈ വാക്കുകൾ എഴുതുമ്പോഴും ജനങ്ങൾ ഒഴുകിക്കൊണ്ടിരിക്കുകയാണ്. ഒരു നേതാവിന്റെയും തിട്ടൂരമില്ലാതെ ഒരു ശവമഞ്ചത്തെ മാത്രം അനുഗമിക്കുന്ന ജനക്കൂട്ടം. എത്രലക്ഷം കണ്ണുകളിൽ ആ വിഹ്വലത തളം കെട്ടി നിൽക്കുന്നു. അതിലൊരുവൻ മാത്രമാണ് ഞാൻ. എനിക്ക് ആരായിരുന്നു ഒസി? അത് ഇനി ഒരിക്കൽ പറയണമെന്നുണ്ട് . പറയാം. .

ജീവിച്ചിരുന്ന ഉമ്മൻചാണ്ടിയേക്കാൾ എത്രയോ ശക്തനാണ് ശവമഞ്ചത്തിൽ കിടക്കുന്ന ഉമ്മൻചാണ്ടി. ജനങ്ങൾ തുരുമ്പെടുത്ത മാമൂലുകൾ രാഷ്ട്രീയ അതിർവരമ്പുകൾ പൊളിച്ചു മുന്നിട്ടിറങ്ങിയ അത്യപൂർവ്വമായ സൗഭ്രാത്രം. ഇന്നലെ പുലർച്ചെമുതൽ തെരുവിൽ അണപൊട്ടി ഒഴുകുന്ന കാഴ്ചയാണിത്. “മഹാ സമുദ്രമാണോ , മഹാ പര്‍വ്വതമാണോ , മേഘകൂട്ടമാണോ ഭൂഗോളമാണോ എന്ന് തിട്ടപ്പെടുത്താനാകാത്ത ഒന്ന്.

പക്ഷെ പാതാളത്തിൽ നിന്നാണ് ഉയർത്തെഴുന്നേറ്റത്‌ എന്നത് സത്യം.ഒരു മനുഷ്യനെ ഇകഴ്ത്താവുന്നതിന്റെ പാരമ്യത്തിൽ എത്തിച്ചിട്ടും മതിവരാത്ത ജോണ് ബ്രിട്ടാസുമാരുടെയും പിണറായി വിജയന്മാരുടെയും പി ശശിമാരുടെയും വെറി ഇന്നല്ലെങ്കിൽ നാളെ ലോകം അറിയും. അറിയണം. രാത്രിയുടെ അന്ത്യയാമങ്ങളിൽ ഈ കുലടയുമായി ദിവസവും ഉറക്കമിളച്ചു രതിനിർവ്വേദത്തിൽ ആറാടിയ ചാനൽ മേധാവിതന്നെ പാതിവ്രത്യത്തിന്റെ സൂക്തങ്ങളുമായി കേസിന്റെ അലകും പിടിയും പണിത് പ്രജാപതിയെ സന്തോഷിപ്പിച്ചുകൊണ്ടിരുന്നവൻ! അന്നൊന്നും ഇവനൊന്നും ഓർത്തില്ലേ തങ്ങൾക്കും കുടുംബമുണ്ടെന്ന് .അതിലേക്ക് മറ്റൊരിക്കൽ വരാം. കോൺഗ്രസ് നേതാവും പിന്നീട് എം പി യു,മായാ രാജ്‌മോഹൻ ഉണ്ണിത്താനെയും എനിക്ക് ഒന്ന് കാണാനുണ്ട് .പിന്നീടൊരിക്കൽ വരാം.
.
ഇതെഴുതുമ്പോഴും പുതിയ റിക്കാർഡ് സൃഷ്ടിച്ചേ അടങ്ങൂ എന്ന ശാഠ്യം പിടിച്ചു പ്രളയ സമാനമായി നീങ്ങുന്നു ജനക്കൂട്ടം. ഒന്നുമറിയാത്തപോലെ . .രാജാധിരാജൻ ആ ശവമഞ്ച തേരി ലും . ഇത് കണ്ടാൽ ആർക്കാണ് കുശുമ്പും അസൂയയും മൊട്ടിടാത്തത് ? അതേ, ,സോഷ്യൽ മീഡിയയാകെ പരതിയപ്പോൾ കണ്ടത് യൂണിവേഴ്‌സിറ്റി കോളജിലെ മുൻ പ്രൊഫസർ കെ എൻ ഗംഗാധരൻ എന്ന പാർട്ടി അടിമയുടെ നിന്ദ്യമായ ശാപവാക്കുകൾ ആണ്. ഈ വിലാപയാത്ര തെരഞ്ഞെടുപ്പ് ലാക്കാക്കിയുള്ള ഷോ ആണെന്നാണ് അദ്ദേഹം എഴുതിയിരിക്കുന്നത്. ! എന്തൊരു മനുഷ്യൻ?ലജ്ജ തോന്നുന്നില്ലേ മനുഷ്യ.? മൃതദേഹം ഇപ്പോഴും ശവമഞ്ചത്തിൽ ആണ്. നിലത്തിറക്കിയിട്ടില്ല. എന്നിട്ടും ഈ അധ്യാപകന്റെ നൃശംസതക്ക് ശമനമില്ല.

ഒരധ്യാപകൻ ആണത്രേ .തലസ്ഥാനത്തെ ഈ ക്യാപ്സൂൾ മൊത്തവ്യാപാരി.
ഒന്ന് ചോദിച്ചോട്ടെ കോടിയേരി ബാലകൃഷ്ണന്റെ സഹധർമ്മിണി വിനോദിനി കോടിയേരിയുടെ മനസ്സ് എന്തായിരിക്കും ഇപ്പോൾ മന്ത്രിക്കുക ? സ്വന്തം പ്രിയദമന് നാടർഹിക്കുന്ന അന്ത്യോപചാരം അർപ്പിക്കാൻ അദ്ദേഹത്തിന്റെ ജീവിതത്തിന്റെ സിംഹഭാഗവും ചെലവിട്ട തലസ്ഥാന നഗരിയിലെ ജനങ്ങൾക്ക് ഒരവസരം നല്കണമെന്ന് വിനോദിനിയും രണ്ട് മക്കളും കുടുംബാംഗങ്ങളും കാലുപിടിച്ചു അഭ്യർത്ഥിച്ചിട്ടും തലസ്ഥാനത്തെ പാർട്ടി ഒന്നാകെ ആവശ്യപ്പെട്ടിട്ടും ആ മുരടൻ , മനുഷ്യ ത്ത്വഹീനൻ,അൽപ്പൻ അത് ചെവിക്കൊണ്ടില്ല. ചത്തല്ലോ എന്തിന് ഇനി അധികം ആഘോഷം എന്ന്

മുറുമുറുക്കുകയായിരുന്നു കാരണഭൂതന്റെ അടിമകൾ.?
ഓർമ്മയുണ്ടോ? എം വി ഗോവിന്ദന്റെ വായിൽ നിന്ന് വീണ മണി മുത്തുകൾ ? മൃതദേഹം അധികസമയം വെച്ചുകൂടെന്ന് മദിരാശിലെ ഡോക്റ്റർമാർ ഉപദേശിച്ചിട്ടുണ്ടത്രേ ! അപ്പോൾ ഉമ്മൻചാണ്ടിയുടെ മൃതദേഹം കഴിയുന്നത്ര പ്രദേശങ്ങളിൽ വിലാപ യാത്രയായി കൊണ്ടുപോയപ്പോൾ എന്തേ ഡോക്റ്റർമാർ അങ്ങിനെ വിലക്കിയില്ല.കോടിയേരിയുടെ ജഡത്തിന് മാത്രമോ ഊരുവിലക്ക്? ഇത്തരത്തിൽ ഒരു പച്ചക്കള്ളം ഗോവിന്ദൻ സഖാവിന് എഴുന്നെള്ളിക്കാതിരിക്കാതിരിക്കാനാകില്ല. എന്തെന്നാൽ അടിച്ചത് മെഗാ ഭാഗ്യക്കുറിയല്ലേ?

പക്ഷെ എങ്ങിനെ ആ പദവിയിൽ എത്തി എന്ന കാര്യം ഇപി ജയരാജനെ കൊല്ലാക്കൊല ചെയ്തു പുകച്ചു പുറത്താക്കാൻ നടത്തുന്ന ഉപജാപങ്ങൾ കാണുമ്പോൾ എനിക്ക് പുറത്തുകൊണ്ടുവരാതിരിക്കാനാകില്ല.
അത് ഞാൻ എഴുതും .സഖാവ് എം വി ഗോവിന്ദൻ തരിമ്പും കുറ്റക്കാരനാണെന്ന് ഞാൻ പറയില്ല. എന്റെ മനഃസാക്ഷിക്ക് ആ സത്യം അറിയാമെന്നത് കൊണ്ട്.ഇനി മൗനം ഭഞ്ജിക്കാതിരിക്കാതിരിക്കാനാവുകയുമില്ല.

1972 യിൽ വിയത് നാം യുദ്ധകാലത്ത് വിഖ്യാത ചിത്രമെടുത്ത നിക്ക് ഊട്ട് പുലിറ്റ്‌സർ സമ്മാനം നേടിയ ചിത്രത്തിലെ വിലപ്പെട്ട ഫ്രെയിമുകൾ പോലെ സംസ്ഥാനകമ്മിറ്റി യോഗത്തിൽ നിന്ന്‌ കോടിയേരിയുടെ ഫ്ലാറ്റിലേക്ക് നടന്നതും തിരിച്ചെത്തിയതുമായ ചുരുക്കം മിനിറ്റ്കൾ ചുരുൾ നിവർത്താതിരിക്കാനാവില്ല .യുദ്ധഭൂമിയിൽ നിന്ന് ഒരു പെൺകുട്ടി ബോംബിംഗിൽ നിന്ന് രക്ഷതേടി ഓടുന്നത് ഓർമ്മയില്ലേ. കോടിയേരിയുടെ ഫ്‌ളാറ്റിൽ വിനോദിനിയുടെ സാന്നിധ്യത്തിൽ എന്താണ് സംഭവിച്ചതെന്ന് കമ്മ്യുണിസ്റ്റ് ബോധത്തിന്റെ നിഴലിന്റെ നിഴലെങ്കിലും ഉള്ളവർ സത്യം തിരിച്ചറിയട്ടെ. ഒരു മുഖ്യമന്ത്രിക്ക് പേരക്കുട്ടിയെയും കുടുംബത്തെയും മുതലാളിത്തത്തിന്റെ പറുദീസയിൽ ഉല്ലാസയാത്രക്ക് തിരക്കുപിടിച്ച് കൊണ്ടുപോകാൻ കണ്ട സമയം! കനലുകൾ
കത്തിത്തീരും മുമ്പേ പറുദീസയിൽ !! . ഇന്നത്തെ തിക്കും തിരക്കും ഒന്ന് കഴിഞ്ഞോട്ടെ. സത്യത്തിന്റെ മുഖം അധികനാൾ സ്വർണ്ണ പാത്രം കൊണ്ട് മറച്ചുവെക്കാനാകില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്പീക്കര്‍ തിരഞ്ഞെടുപ്പ് ഈ മാസം 22ന്; മുഖ്യമന്ത്രിയോടൊപ്പം മുഴുവന്‍ മന്ത്രിമാരും 18 ന് സത്യപ്രതിജ്ഞ ചെയ്യും  (1 hour ago)

പെരുമ്പാവൂരില്‍ ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് തൂങ്ങിമരിച്ചു  (2 hours ago)

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ച് യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (3 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് പ്രവാസി യുവാവിന് ദാരുണാന്ത്യം  (3 hours ago)

കെഎസ്ആര്‍ടിസി ബസിന്റെ ചില്ല് അടിച്ചുതകര്‍ത്ത് യുവതി  (4 hours ago)

തിരുവനന്തപുരത്ത് എത്തിയ ചെന്നിത്തല ഞെട്ടി..മുഖ്യമന്ത്രി താൻ..?കൺഫ്യൂഷൻ അടിച്ച് രമേശ് കൊച്ചച്ഛനെ കാണാൻ ഉണ്ടെന്ന്..!  (4 hours ago)

മൂന്ന് മണ്ടന്‍ കല്യാണങ്ങള്‍ക്ക് വേണ്ടി 17 വര്‍ഷങ്ങള്‍ വെറുതെ കളഞ്ഞു; ഒരുപാട് കാര്യങ്ങള്‍ ചെയ്യേണ്ട സമയമായിരുന്നു; ജീവിതത്തിൽ സംഭവിച്ചത് തുറന്നുപറഞ്ഞ് മീര വാസുദേവ്!!!!  (5 hours ago)

നിന്നെ ഓർക്കാത്ത, ചിന്തിക്കാത്ത ഒരു നിമിഷം പോലും ഇല്ല;സ്നേഹിക്കുന്നവരെ വേർപിരിക്കാതിരിക്കാൻ ഒരു വരം കിട്ടിയിരുന്നെങ്കിൽ; നന്ദുവിനെ കുറിച്ചുള്ള ഓർമ്മകുറിപ്പുമായി നടി സീമ ജി നായർ!!!  (5 hours ago)

ഇന്ധന വിലയില്‍ ലിറ്ററിന് മൂന്നുരൂപ വര്‍ധിപ്പിച്ച കേന്ദ്രസര്‍ക്കാരിന്റെ നടപടി ജനത്തോടുള്ള വെല്ലുവിളി; കേന്ദ്രത്തിനെതിരെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്  (6 hours ago)

വസ്തുതകൾ മനസ്സിലാക്കി അദ്ദേഹം തന്റെ പ്രസ്താവന തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു; കേരളം പാപ്പരായ സംസ്ഥാനമാണ് എന്ന എ കെ ആന്റണിയുടെ വാദം അങ്ങേയറ്റം വസ്തുതാവിരുദ്ധമാണെന്ന് ; ആഞ്ഞടിച്ച് മുൻ ധനമന്ത്രി കെ എൻ  (6 hours ago)

ഒമാൻ തീരത്ത് ഇന്ത്യൻ വാണിജ്യകപ്പലിനുനേരെ ആക്രമണം; മോദിയോട് ട്രംപിന്റെ കൊടുംചതി; മരണമണിയടിച്ച് ഭാരതം  (6 hours ago)

വെള്ളാപ്പള്ളി തെമ്മാടി സുകുമാരാ നീയാരാടാ ? ഭരിക്കാൻ തെരുവിലിറങ്ങി ലീഗ് അന്തസുള്ള നായരാണെങ്കിൽ രമേശ് രാജി വയ്ക്ക്, കോൺഗ്രസ് പിളർപ്പിലേക്ക് ? തുറന്നടിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (6 hours ago)

തമിഴ്‌നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത 25 വിദേശ പൗരന്മാര്‍ അറസ്റ്റില്‍  (6 hours ago)

പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തീരുമാനിച്ചു; ആര് തീരുമാനിച്ചു? പിണറായി വിജയൻ തന്നെ തീരുമാനിച്ചു; നല്ല കിടിലോസ്കി പാർട്ടി; വിമർശനവുമായി മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ  (6 hours ago)

മഴക്കാലത്ത് ഡെങ്കിപ്പനി പിടിപെടാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍  (7 hours ago)

Malayali Vartha Recommends