സുല്‍ത്താന്‍ ബത്തേരിക്ക് സമീപം കെഎസ്ആര്‍ടിസി ബസ് മറിഞ്ഞ് അപകടം... നിരവധി പേര്‍ക്ക് പരുക്ക്

സുല്‍ത്താന്‍ ബത്തേരിക്ക് സമീപം കെഎസ്ആര്‍ടിസി ബസ് മറിഞ്ഞ് അപകടം. നിരവധി പേര്‍ക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.
സീതാ മൗണ്ടില്‍ നിന്നും തൃശ്ശൂര്‍ക്ക് രാവിലെ എട്ട് മണിക്ക് പുറപ്പെട്ട കെഎസ്ആര്‍ടിസി ബസ് ആറാംമയിലിനും മൂന്നാം മൈലിനും ഇടയില്‍ വച്ചാണ് മറിഞ്ഞത് ബസ് റോഡില്‍ നിന്നും വലതുവശത്തേക്ക് തെന്നി മാറി മറിയുകയായിരുന്നു.
അമിതവേഗമാകാം കാരണമെന്നാണ് സംശയം. അപകട സമയത്ത് 16 യാത്രക്കാരാണ് ബസ്സില്‍ ഉണ്ടായിരുന്നത്. ആരുടെയും നില ഗുരുതരമല്ല എന്നാണ് ലഭിക്കുന്ന വിവരം. പരിക്കേറ്റവരെ ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിന്റെ കാരണം വ്യക്തമല്ല.
https://www.facebook.com/Malayalivartha


























