ജനഹൃദയങ്ങളില്‍ ജീവിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് വിട ചൊല്ലി കേരളം....ചികിത്സയ്ക്ക് എത്തിയ ഫാദറിനോട് ഉമ്മൻചാണ്ടി പറയാൻ ഏല്പിച്ച കാര്യം...'എന്റെ മറിയാമ്മയോടു പറയണം...'ആ വാക്കുകൾ...

ജനഹൃദയങ്ങളില്‍ ജീവിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് വിട ചൊല്ലി കേരളം. രാപ്പകലില്ലാതെ ജനങ്ങൾക്കിടയിൽ ജീവിച്ച പുതുപ്പള്ളിക്കാരൻ കുഞ്ഞൂഞ്ഞിന് ഇനി സെന്‍റ് ജോര്‍ജ് വലിയ പള്ളിയില്‍ ഒരുക്കിയ പ്രത്യേക കലറയില്‍ അന്ത്യ വിശ്രമം. തിരുനക്കരയിൽ നിന്ന് വള്ളക്കാലിലെ വീട്ടിലേക്കും തുടര്‍ന്ന് പള്ളിയിലേക്കും ജനസാഗരത്തിന്‍റെ അകമ്പടിയോടെയാണ് ഉമ്മൻ ചാണ്ടിയുടെ മൃതശശീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്രയെത്തിയത്. രാഹുല്‍ ഗാന്ധിയടക്കമുള്ള നേതാക്കള്‍ വിലാപയാത്രയുടെ ഭാഗമായി. പള്ളിയിലെ അന്ത്യ ശുശ്രൂഷകൾക്ക് ശേഷം ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ എല്ലാവർക്കും നന്ദിയറിയിച്ചു.ഉമ്മൻചാണ്ടിയെന്ന നേതാവിനെ കേരളത്തിന് സമ്മാനിച്ച കോട്ടയം, സമാനതകളില്ലാത്ത യാത്രാമൊഴിയാണ് ആ ജനനായകന് നൽകിയത്. കേരളത്തിൻ്റെ എല്ലാ ഭാഗത്തുനിന്നുമായി പതിനായിരങ്ങൾ ഒഴുകിയെത്തിയപ്പോൾ തിരുനക്കര ആൾക്കടലായി മാറി.
ആചാരവെടിയും ഔദ്യോഗിക ബഹുമതിയും വേണ്ടെന്നുവച്ച നേതാവിന് ആദരമായി ആയിരക്കണക്കിന് സാധാരണക്കാര്‍ കണ്ണീർപ്പൂക്കൾ സമ്മാനിച്ചു. 28 മണിക്കൂർ എടുത്ത് അഞ്ച് ജില്ലകളിലെ ജനപ്രവാഹത്തെ മുറിച്ചുകടന്ന് രാവിലെ 11 നാണ് വിലാപയാത്ര കോട്ടയം തിരുനക്കരയിൽ എത്തിയത്. അക്ഷരാർത്ഥത്തിൽ, മണ്ണ് നുള്ളിയിട്ടാൽ താഴാത്ത ജനസമുദ്രമായിരുന്നു തിരുനക്കരയിലും പുതുപ്പളിയിലേക്കുള്ള വഴിയോരത്തും കാണാന്‍ കഴിഞ്ഞത്.പക്ഷെ അദ്ദേഹത്തെ കാണാൻ വരുന്നവർക് പറയാൻ ഉണ്ടായിരുന്നത് ഓരോ കഥായായിരുന്നു. ആ പള്ളി മുറ്റത്തു അദ്ദേഹം വിശ്രമിക്കുമോഴും അദ്ദേഹം നൽകിയ ഓർമകൾക്ക് ഇപ്പോഴും വിശ്രമമില്ല..ശബ്ദം കൊണ്ടും അനുകരണം കൊണ്ടും മിമിക്രി താരങ്ങളുടെ ഇഷ്ട കഥാപാത്രമായിരുന്ന ഉമ്മൻ ചാണ്ടിക്ക്, അദ്ദേഹത്തിന്റെ ശബ്ദപ്രശ്നങ്ങൾ പരിഹരിക്കാൻ നൽകിയ ചികിത്സകളുടെ ഓർമകളുമായി സംഗീതജ്ഞനും ശബ്ദ ചികിത്സകനുമായ (വോക്കോളജിസ്റ്റ്) ഫാ.പോൾ പൂവത്തിങ്കൽ.
വർഷങ്ങൾക്കു മുൻപു തിരുവനന്തപുരം, കോട്ടയം, തൃശൂർ എന്നിവിടങ്ങളിലാണു ഫാ.പോൾ ഉമ്മൻ ചാണ്ടിക്കു ശബ്ദചികിത്സ നൽകിയത്. തൃശൂരിലെ ചേതന നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വോക്കോളജിയുടെ ഡയറക്ടറാണു ‘പാടും പാതിരി’ എന്നറിയപ്പെടുന്ന കർണാട്ടിക് സംഗീതജ്ഞനായ ഫാ.പോൾ പൂവത്തിങ്കൽ. ഉമ്മൻ ചാണ്ടിക്കു ശബ്ദചികിത്സ നൽകിയ സന്ദർഭങ്ങൾ ഫാ.പോൾ തന്നെ ഓർക്കുന്നു. 2020 ജനുവരി 15നാണ് ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ അപ്പായുടെ ശബ്ദ തകരാറുകൾ പരിഹരിക്കാൻ എന്നെ ആദ്യമായി ബന്ധപ്പെടുന്നത്. തുടർന്നു ജനുവരി 20ന് ഞാൻ തിരുവനന്തപുരത്ത് പുതുപ്പള്ളി ഹൗസിലെത്തി ഉമ്മൻ ചാണ്ടിക്കു വോയ്സ് തെറപ്പി തുടങ്ങി. ആദ്യം ശബ്ദ അഭ്യാസങ്ങളും പിന്നീടു പ്രാണായാമവുമാണു നടത്തിയത്. ഉച്ചകഴിഞ്ഞു മറ്റൊരു പരിശീലനവും നടത്തി. കഴിയുമെങ്കിൽ എല്ലാ ദിവസവും ഇതു പരിശീലിക്കണമെന്നു സൂചിപ്പിച്ചാണു ഞാൻ തിരികെപ്പോന്നത്.
ഏകദേശം 5 മാസത്തിനു ശേഷം ഉമ്മൻ ചാണ്ടി നിയമസഭയിൽ 50 വർഷം പൂർത്തിയാക്കിയതിന്റെ ആഘോഷം കോട്ടയത്തു നടക്കുകയാണ്. രാവിലെ അദ്ദേഹത്തിന്റെ മാതൃ ഇടവകയായ പുതുപ്പള്ളി സെന്റ് ജോർജ്സ് ഓർത്തഡോക്സ് പള്ളിയിൽ അദ്ദേഹത്തെ കണ്ടു. ശബ്ദം വളരെ മോശമായിരുന്നു. അന്ന് ഉച്ചയ്ക്കു ചാണ്ടി ഉമ്മൻ വിളിച്ചു. പെട്ടെന്നു നാട്ടകം ഗെസ്റ്റ് ഹൗസിലെത്തണമെന്നും അപ്പ ശബ്ദ പരിശീലനത്തിനു തയാറാണെന്നും പറഞ്ഞു. ഉടൻ നാട്ടകത്തു ചെന്ന്, 45 മിനിറ്റ് ശബ്ദ പരിശീലനം നൽകി. ഏകദേശം വോക്കൽ കോഡ് പക്ഷാഘാത ശൈലിയിലിരുന്ന ശബ്ദം ശാസ്ത്രീയമായ അഭ്യാസത്തിലൂടെ ശരിയാക്കി ഞാൻ യാത്ര പറഞ്ഞു.6 മാസം കഴിഞ്ഞപ്പോൾ തൃശൂരിലെ മൈലിപ്പാടത്തുള്ള എന്റെ വോക്കോളോജി ക്ലിനിക്കിൽ ശബ്ദ ചികിത്സയ്ക്കായി ഞങ്ങൾ വീണ്ടും കണ്ടുമുട്ടി. ചേതന നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വോക്കോളോജി നടത്തുന്ന ദേശീയ വോയ്സ് സെമിനാർ ഉദ്ഘാടനം ചെയ്യുന്നതിനായിരുന്നു അദ്ദേഹം വന്നത്.
ഉദ്ഘാടനത്തിനു മുൻപ് അദ്ദേഹത്തിനു ശബ്ദ അഭ്യാസങ്ങൾ വീണ്ടും പഠിപ്പിച്ചു കൊടുത്തു. വിദ്യാർഥിയെപ്പോലെ അതെല്ലാം അദ്ദേഹം വിനയത്തോടെ ചെയ്തു. തുടർന്നു ഫോൺ കയ്യിൽ തന്നിട്ടു പറഞ്ഞു ‘‘എന്റെ മറിയാമ്മയോട് അച്ചൻ പറയണം. ഞാൻ ഈ ശബ്ദഭ്യാസങ്ങൾ കൃത്യമായി ചെയ്തെന്ന്.’’ ഞാൻ അദ്ദേഹത്തിന്റെ ഭാര്യയോടു സംസാരിച്ച്, ഉറപ്പു കൊടുത്തു.ഈ വാക്കുകളാണ് ഇപ്പോൾ ഓരോരുത്തരുടെയും കണ്ണുകളെ ഈറനണിയിക്കുന്നത്.
https://www.facebook.com/Malayalivartha


























