ബൈപ്പാസ് നിര്‍മാണത്തിന്റെ ഭാഗമായി കമ്പിയുമായി വന്ന ലോറി മങ്ങാട് പാലത്തിന് സമീപം മറിഞ്ഞ് തൊഴിലാളി അടിയില്‍പെട്ടു

ബൈപ്പാസ് നിര്‍മാണത്തിന്റെ ഭാഗമായി കമ്പിയുമായി വന്ന ലോറി മങ്ങാട് പാലത്തിന് സമീപം മറിഞ്ഞു. അന്തര്‍ സംസ്ഥാന തൊഴിലാളി ടണ്‍കണക്കിന് വരുന്ന കമ്പി ലോഡിന് അടിയില്‍പ്പെട്ടു.
അതേസമയം കൂടെയുണ്ടായിരുന്ന തൊഴിലാളികള്‍ ഓടിമാറിയതിനാല്‍ രക്ഷപ്പെട്ടു. ഇന്നലെ വൈകീട്ട് ആറേകാലോടെ ഇടറോഡില്‍ വലിയ ലോറിയില്‍ എത്തിച്ച കമ്പി ഇറക്കാനായി ശ്രമിക്കുന്നതിനിടയില്‍ ലോഡ് ഒന്നാകെ തൊഴിലാളികള്‍ നിന്ന ഭാഗത്തേക്ക് മറിയുകയായിരുന്നു. ഒപ്പം ഉണ്ടായിരുന്നവര്‍ ഓടിമാറിയെങ്കിലും ഒരു തൊഴിലാളി അടിയില്‍പ്പെടുകയായിരുന്നു.
പൊലീസും അഗ്‌നിരക്ഷാസേനയും നാട്ടുകാരും നിര്‍മാണത്തൊഴിലാളികളും ചേര്‍ന്ന് മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ ഏഴരയോടെയാണ് നിര്‍മാണതൊഴിലാളിയെ കമ്പിക്കടിയില്‍ നിന്ന് പുറത്തെടുത്തത്.
ഗുരുതര പരിക്കേറ്റ ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി. തൊഴിലാളിയുടെ അവസ്ഥ ഗുരുതരമായി തുടരുകയാണ്.
"
https://www.facebook.com/Malayalivartha


























