ആഭ്യന്തര വകുപ്പ് പൂട്ടി പോയോ? കേരളത്തിൽ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ സജീവമാണെന്ന് എൻ.ഐ.എ....കേരളം അടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഇവർ പ്രവർത്തിച്ചിട്ടും, കേരളത്തിലെ ആഭ്യന്തര വകുപ്പ് ഒന്നുമറിഞ്ഞില്ല....

കേരളത്തിൽ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ സജീവമാണെന്ന് എൻ.ഐ.എ. കേരളം അടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഇവർ പ്രവർത്തിച്ചിട്ടും കേരളത്തിലെ ആഭ്യന്തര വകുപ്പ് ഒന്നുമറിഞ്ഞില്ല. ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന് വേണ്ടി പണം കവര്‍ന്ന തൃശ്ശൂര്‍ സ്വദേശി തമിഴ്നാട്ടില്‍ വെച്ച് എന്‍ഐഎയുടെ പിടിയിലായതോടെയാണ് ആഭ്യന്തര വകുപ്പിൻ്റെ നിഷ്ക്രിയത്വം വീണ്ടും ചർച്ചയാവുന്നത്. തൃശൂര്‍ മതിലകം കോട സ്വദേശി ആഷിഫാണ് പിടിയിലായത്. കേരളത്തില്‍ നടന്ന കവര്‍ച്ചയിലും സ്വര്‍ണക്കടത്തിലും ആഷിഫിന്റെ നേതൃത്വത്തിലുള്ള സംഘത്തിന് പങ്കുള്ളതായി കേന്ദ്ര ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് എന്‍ഐഎ ഇയാളെ പിടികൂടിയത്.
ടെലഗ്രാമില്‍ പെറ്റ് ലവേര്‍സ് എന്ന ഗ്രൂപ്പുണ്ടാക്കിയാണ് ആഷിഫ് മോഷണ സംഘത്തിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്തിരുന്നത്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന മൂന്ന് പേര്‍കൂടി പിടിയിലായിട്ടുണ്ട്. പാലക്കാട് നിന്ന് 30 ലക്ഷം രൂപ മോഷ്ടിച്ച ആഷിഫും സംഘവും സത്യമംഗലം വന മേഖലയില്‍ ഒളിവില്‍ കഴിയുകയായിരുന്നു. അതിനിടയിലാണ് ഇവരെ പിടികൂടിയിരിക്കുന്നത്. കേസില്‍ ഒരു പ്രതിയെ കൂടി ഇനി പിടികൂടാനുണ്ട്. ഒരു കൊലക്കേസിലും പ്രതിയാണ് ആഷിഫ്. ഇയാളുടെ നേതൃത്വത്തില്‍ ഒരു പൊതുമേഖലാ ബാങ്കിലും ഒരു സഹകരണ സംഘത്തിലും ഒരു ജുവല്ലറിയിലും മോഷണം നടത്താനും ഇവര്‍ പദ്ധതി തയ്യാറാക്കിയിരുന്നതായും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇത് കൂടാതെ ഓണ്‍ലൈന്‍ ബാങ്ക് തട്ടിപ്പ്, എടിഎം കവര്‍ച്ച തുടങ്ങിയവയ്ക്കും ഇയാള്‍ പദ്ധതി തയ്യാറാക്കിയിരുന്നു. ഇയാള്‍ക്കെതിരെ യുഎപിഎ കുറ്റവും ചുമത്തിയിട്ടുണ്ട്. മൂന്ന് മാസത്തോളം ഇയാളെ നിരീക്ഷിച്ചശേഷമാണിപ്പോള്‍ എന്‍ഐഎ പിടികൂടിയിരിക്കുന്നത്. കൊച്ചി എന്‍ഐഎ യൂണിറ്റാണ് കേസ് അന്വേഷിക്കുന്നത്. ഇയാളുടെ സുരക്ഷിത താവളം കേരളമായിരുന്നു
ആഷിഫ് ദോദ്ദംപാളയത്തില്‍ ഒരു വീട് വാടകയ്‌ക്കെടുത്ത് താമസിക്കുകയായിരുന്നു. ഒമ്പത് മാസത്തോളമായി ഇയാള്‍ ഇവിടെ താമസിക്കുന്നുണ്ടെങ്കിലും പരിസരവാസികളുമായി യാതൊരു അടുപ്പവും ഇയാള്‍ക്കില്ല. പിടിയിലായി എന്‍ഐഎ കോടതിയില്‍ ഹാജരാക്കിയ ആഷിഫിനെ രണ്ട് ദിവസത്തേയ്ക്ക് കസ്റ്റഡിയില്‍ വിട്ടു. കേരളത്തിൽ ഐ.എസ് ഭീകരരുടെ സാന്നിധ്യമുണ്ടെന്ന വിവരത്തെ തുടർന്ന് കഴിഞ്ഞ കുറെ നാളുകളായി എൻഐഎ നിരീക്ഷണം തുടരുകയായിരുന്നു. 122 ഭീകരരെ അറസ്റ്റ് ചെയ്തതായി 2020 സെപ്റ്റംബറിൽ ആഭ്യന്തര മന്ത്രാലയം രാജ്യസഭയിൽ വ്യക്തമാക്കിയിരുന്നു. ഇന്ത്യൻ വംശജരായ 127 ഐ.എസ്.ഭീകരരെ പിടികൂടിയപ്പോൾ 21 പേർ മലയാളികളായിരുന്നു.ഐ എസ് ബന്ധം ആരോപിച്ച് കണ്ണൂരിൽ രണ്ട് യുവതികൾ 2021 ഓഗസ്റ്റിൽ അറസ്റ്റിലായതോടെയാണ് കേന്ദ്രം കേരളത്തെ ശ്രദ്ധിക്കാൻ തുടങ്ങിയത്. ഇസ്ലാമിക് സ്റ്റേറ്റ് ഭീകര സംഘടനയുമായി ബന്ധപ്പെട്ട രണ്ടു യുവതികളാണ് അറസ്റ്റിലായത്.
ഷിഫ ഹാരിസ്, മിസ്ഹ സിദ്ദിഖ് എന്നിവരാണ് കണ്ണൂർ നഗരത്തിൽ നിന്ന് അറസ്റ്റിലായത്. ദില്ലിയിൽ നിന്നുള്ള അന്വേഷണ സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്. സമൂഹ മാധ്യമം വഴി ഐ എസ് ആശയ പ്രചാരണം നടത്തിയെന്നാണ് ദേശീയ അന്വേഷണ ഏജൻസി പറയുന്നത്. ഇവരുടെ കൂട്ടാളി മുസാദ് അൻവർ നേരത്തെ അറസ്റ്റിലായിരുന്നു.യുവതികൾ ക്രോണിക്കൾ ഫൗണ്ടേഷൻ എന്ന പേരിൽ ഗ്രൂപ്പുണ്ടാക്കി സമൂഹ മാധ്യമത്തിൽ ഐ.എസ്. പ്രചരണം നടത്തിയെന്നാണ് ആരോപണം. സംഘത്തിൽപ്പെട്ട അമീർ അബ്ദുൾ റഹ്മാനെ മംഗലാപുരത്ത് നിന്ന് അറസ്റ്റ് ചെയ്തിരുന്നു. ഇയാളിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് യുവതികളെ അറസ്റ്റ് ചെയ്തത്. ഇവരെ ആറു മാസത്തോളം കേന്ദ്രം നിരീക്ഷിച്ചിരുന്നു. കേരളത്തിൽ ഏഴ് പേരടങ്ങുന്ന സംഘമാണ് ഐ. എസിന് വേണ്ടി സമൂഹ മാധ്യമത്തിൽ പ്രചാരണം നടത്തിയതെന്ന് സംഘം പറയുന്നു.
ഏതാണ്ട് ഇതേ കാലത്ത് കേരളം ഐ എസിൻറെ താവളമാണെന്ന് ബി ജെ പി ദേശീയ അധ്യക്ഷൻ ജെ.പി. നദ്ദ പറഞ്ഞു. കേരളത്തിൽ നിന്നും ഐ.എസ്. ബന്ധം ആരോപിച്ച് രണ്ട് യുവതികളെ പിടി കൂടിയതിന് പിന്നാലെയായിരുന്നു നദ്ദയുടെ പ്രസ്താവന. മുമ്പും ഐ.എസ് ഉൾപെടെയുള്ള ഭീകര സംഘടകളുടെ സ്ലീപ്പിംഗ് സെൻറായാണ് കേരളം അറിയപ്പെട്ടിരുന്നത്. വർഷങ്ങൾക്ക് മുമ്പ് തന്നെ ഇത്തരമൊരു ആരോപണം ഉയർന്നുകേട്ടിരുന്നു. എന്നാൽ ഫലപ്രദമായ യാതൊരു നടപടികളും ഉണ്ടായില്ല. അങ്ങനെയുണ്ടായിരുന്നെങ്കിൽ ഇതുപോലുള്ള സംഭവങ്ങൾ ഒഴിവാക്കാമായിരുന്നു.സത്യത്തിൽ ഇടത് വലത് മുന്നണികളാണ് ഇത്തരം സംഘടനകളുടെ കേരളത്തിലെ വളർച്ചയിൽ നിർണായക പങ്ക് വഹിച്ചത്. തീവ്രവാദികൾക്ക് നേരെ കണ്ണെറിഞ്ഞാൽ അത് ഒരു പ്രത്യേക സമുദായത്തിന് നേരെയാകും എന്ന പേടിയാണ് ഇടത് വലതു മുന്നണികൾ പുലർത്തുന്നത്. കോൺഗ്രസിനൊപ്പം ലീഗുള്ളതു കൊണ്ട് ഇത്തരക്കാരെ കോൺഗ്രസ് വിമർശിക്കാനില്ല. കേരളത്തിലെ വിവിധ രാഷ്ട്രീയ പാർട്ടികളുടെ ആവശ്യം വോട്ടാണ്. കേരളത്തിൽ പ്രവർത്തിക്കുന്നത് തീവ്രവാദികളാണെന്ന് പറഞ്ഞാൽ അവർക്കതിൽ യാതൊരു പരിഭവവുമില്ല.എന്നാൽ രണ്ടാം പിണറായി സർക്കാറിന്റെ കാലം മുതലാണ്ഐഎസ് ഉൾപ്പെടെയുള്ള ഭീകരർ കേരളത്തിൽ സജീവമായത്
കഴിഞ്ഞ ആറു വർഷമായി രാജ്യത്തിന്റെ ചാര കണ്ണുകൾ കേരളത്തിന് പിന്നാലെയുണ്ട്. ഐ. എസിന്റെ കണ്ണികൾ കേരളത്തിലുണ്ടെന്ന മുന്നറിയിപ്പ് മുമ്പ് തന്നെ കേന്ദ്ര സർക്കാർ കേരളത്തിന് കൈമാറിയിരുന്നത്. ഇക്കാര്യം വിരമിക്കുന്ന വേളയിൽ ഡിജി പി യായിരുന്ന ലോക്നാഥ് ബഹ്റ പരസ്യമാക്കുകയും ചെയ്തു. എന്നാൽ ബഹ്റ വിചാരിച്ചാലൊന്നും നടക്കില്ലെന്ന് കേരളത്തിന് മനസ്സിലായി.കേരളത്തിന്റെ കാര്യത്തിൽ നരേന്ദ്രമോദിക്ക് പ്രത്യേക താത്പര്യമാണുള്ളത്. കേരളത്തിൽ പ്രവർത്തിക്കുന്ന വിവിധ രാഷ്ട്രിയ കക്ഷികൾ വർഗ്ഗിയ കക്ഷികളെയും തീവ്രവാദികളെയും വളർത്തുന്ന കാര്യം വളരെ മുമ്പേ കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.അതിന് ഒരറുതിയുണ്ടാക്കാൻ ഐ. എസ്. യുവതികൾക്ക് കഴിയുമെന്ന് കേന്ദ്രസർക്കാർ വിശ്വസിക്കുന്നു. താലിബാൻ വിഷയം കൊടുമ്പിരി കൊണ്ടതോടെ ഐ.എസിന് പഴുതുകൾ സൃഷ്ടിക്കാതെ ശ്രദ്ധിക്കുകയാണ് കേന്ദ്ര സർക്കാർ.
താലിബാനിലെ ഭീകരൻമാർ മലയാളം സംസാരിക്കുന്ന ദൃശ്യം ശശി തരൂർ പുറത്തുവിട്ടപ്പോൾ കേരളം ഞെട്ടി.ലൗ ജിഹാദിൽ അകപ്പെട്ട് വിദേശ രാജ്യങ്ങളിലെത്തി ഐ.എസ്. ഭീകരരായി മാറിയ മലയാളി നിമിഷയുടെയും കുടുംബത്തിൻറെയും ചിത്രങ്ങളുമായി ഓസ്ട്രേലിയൻ ടെലിവിഷൻ ചാനൽ പ്രതിനിധികൾ തലസ്ഥാനത്ത് എത്തിയതും കേരളം മറക്കാറായിട്ടില്ല. നിമിഷയുടെ അമ്മ ബിന്ദുവാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യക്കെതിരെ യുദ്ധപ്രഖ്യാപനം നടത്തി രാജ്യം വിട്ട നിമിഷയുടെ കാര്യത്തിൽ ഓസ്ട്രേലിയൻ മാധ്യമത്തിന് എന്താണിത്ര താത്പര്യമെന്ന് ഇന്നും വ്യക്തമല്ല. ഏതായാലും നിമിഷയും സോണിയയും നബീസയും മറിയവും ഇനി മലയാള മണ്ണ് കാണില്ലെന്ന കാര്യത്തിൽ തീരുമാനമായി കഴിഞ്ഞു. ഇക്കാര്യം പുറത്തുവന്നയുടനെയാണ് ഓസ്ട്രേലിയൻ മാധ്യമം നിമിഷയുടെ അമ്മ ബിന്ദുവിനെ കണ്ടത്.
വിദേശ വാര്‍ത്താ ചാനലുകള്‍ പുറത്തുവിട്ട ചിത്രങ്ങളിലൂടെയാണ് നിമിഷയേയും കുടുംബത്തേയും അമ്മ തിരിച്ചറിഞ്ഞത്. നിമിഷയ്ക്കൊപ്പം ഭര്‍ത്താവ് ഈസ, മകള്‍ മൂന്നുവയസ്സുകാരി ഉമ്മക്കുല്‍സു എന്നിവരുമുള്ളതായി അമ്മ ബിന്ദു പറയുന്നു. വാര്‍ത്താ ഏജന്‍സികള്‍ വഴി അവര്‍ക്ക് കൈമാറിക്കിട്ടിയ ചിത്രങ്ങള്‍ കാണിച്ചു. ഇതില്‍നിന്ന് മരുമകനേയും പേരക്കുട്ടിയേയും തിരിച്ചറിഞ്ഞിട്ടുണ്ട്. മുഖം മറച്ചതിനാല്‍ നിമിഷയെ വ്യക്തമായി തിരിച്ചറിയാന്‍ സാധിച്ചില്ലെങ്കിലും മകള്‍ തന്നെയെന്നാണ് ബോധ്യമെന്നും ബിന്ദു പറഞ്ഞു. തൻറെ മകളുടെയും പേര കുട്ടിയുടെയും മനുഷ്യാവകാശം സംരക്ഷിക്കണമെന്ന് നിമിഷ ഫാത്തിമയുടെ അമ്മ ബിന്ദു അലമുറയിടുന്നുണ്ടെങ്കിലും കേന്ദ്ര സർക്കാർ വാതിൽ കൊട്ടിയടച്ചു.നിമിഷ ഫാത്തിമയുടെയും മകളുടെയും മനുഷ്യാവകാശത്തെക്കാൾ വലുതാണ് രാജ്യത്തിൻറെ മനുഷ്യാവകാശം എന്ന നിലപാടിലാണ് നമ്മുടെ രാജ്യം. രാജ്യ സ്നേഹികൾ എന്നു സ്വയം വിശേഷിപ്പിക്കുന്നവരുടെ ആവശ്യങ്ങൾക്ക് നേരേ കേന്ദ്ര സർക്കാർ പൂർണമായും മുഖം തിരിച്ചു.
സിറിയ അടക്കമുള്ള രാജ്യങ്ങളിലാണ് മലയാളികൾ ഉൾപ്പെട്ട ഇന്ത്യൻ സംഘം ഭീകരപ്രവർത്തനങ്ങൾക്കായി എത്തിയത്. ഭീകരസംഘടനയായ ഐഎസില്‍ ചേര്‍ന്ന മലയാളികള്‍ അടക്കമുള്ള സ്ത്രീകളെ സ്വീകരിക്കില്ലെന്ന് ഇന്ത്യ വ്യക്തമാക്കിയതോടെ കപട രാജ്യസ്‌നേഹികൾ ലക്ഷദ്വീപിന് ശേഷം ഇത് ആയുധമാക്കാനുള്ള ഒരുക്കമാണ് അണിയറയിൽ നടത്തിയത് . ഇവരുടെ ഐഎസ് ഭീകരരായ ഭര്‍ത്താക്കന്‍മാര്‍ കൊല്ലപ്പെട്ടതോടെയാണ് രാജ്യത്തേക്ക് മടങ്ങണമെന്ന് ഇവര്‍ ആവശ്യപ്പെട്ടത്. ചില ദേശീയ പത്രങ്ങൾക്ക് കേന്ദ്ര സർക്കാരിൻറെ നടപടി ഒട്ടും സഹിക്കുന്നില്ല. മലയാളി വനിതകള്‍ ഉള്‍പ്പെട്ട ഇന്ത്യക്കാര്‍ കാബൂളിലെ ജയിലില്‍ തടവില്‍ കഴിയുകയാണെന്നു കേന്ദ്രസര്‍ക്കാര്‍ തന്നെയാണ് വ്യക്തമാക്കിയത്. . ഇന്ത്യാക്കാരില്‍ മലയാളികളായ തിരുവനന്തപുരം സ്വദേശിനി നിമിഷ ഫാത്തിമ, കാസര്‍ഗോഡ് സ്വദേശിനി അയിഷ എന്ന സോണിയ ബെബാസ്റ്റ്യന്‍, നബീസ, മറിയം എന്നിവരാണ് ഇപ്പോള്‍ തടവിലുള്ളത്. ഇത്രയും പേരുടെ പേരുകൾ മാത്രമാണ് ഇതുവരെ പുറത്തുവന്നിട്ടുള്ളത്.കൂടുതലാളുകൾ ഉണ്ടോ എന്ന് വ്യക്തമല്ല.
2019 നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ അഫ്ഗാനിസ്ഥാനിൽ കീഴടങ്ങിയ ആയിരക്കണക്കിന് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരിലാണ് ഇവരും ഉള്‍പ്പെട്ടത്. 13 രാജ്യങ്ങളില്‍ നിന്നുള്ള 408 ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരെ അഫ്ഗാനിസ്ഥാന്‍ ജയിലുകളില്‍ പാര്‍പ്പിച്ചിട്ടുണ്ടെന്ന് ദേശീയ സുരക്ഷാ ഡയറക്ടറേറ്റ് മേധാവി അഹ്‌മദ് സിയ സരജ് കാബൂളില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഇതില്‍ പത്തോളം ഇന്ത്യക്കാര്‍, 16 ചൈനക്കാര്‍, 299 പാകിസ്ഥാനികള്‍, രണ്ട് ബംഗ്ലാദേശികള്‍, രണ്ട് മാലിദ്വീപില്‍ നിന്നുള്ളവര്‍ എന്നിവരും ഉള്‍പ്പെടുന്നു.2016 ജൂലായിലാണ് നിമിഷയെ കാണാതായത്. കാസര്‍ഗോഡുനിന്ന് ഐഎസില്‍ ചേരാന്‍ അഫ്ഗാനിലേക്കു പോയ സംഘത്തിനൊപ്പമാണ് തിരുവനന്തപുരം ആറ്റുകാല്‍ സ്വദേശിയായ നിമിഷയും പോയത്. രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇവര്‍ അമ്മ ബിന്ദുവുമായി സംസാരിച്ചിരുന്നു. പേരക്കുട്ടിയുടെ ചിത്രവും ഇരുവരും അയച്ചു നല്‍കിയിരുന്നു. കാസര്‍ഗോഡ് പൊയിനാച്ചി സെഞ്ചുറി ഡെന്റല്‍ കോളേജില്‍ അവസാനവര്‍ഷ ബിഡിഎസ് വിദ്യാര്‍ത്ഥിനിയായിരുന്ന നിമിഷ അവിടെ വെച്ച് സൗഹൃദത്തിലായ പാലക്കാട് സ്വദേശി ബെക്സണ്‍ വിന്‍സെന്റിനെ വിവാഹം കഴിക്കുകയായിരുന്നു. തുടര്‍ന്ന് ഇരുവരും ഇസ്ലാംമതം സ്വീകരിച്ച് ഐഎസില്‍ ചേരുന്നതിനായി അഫ്ഗാനിലേക്ക് കടക്കുകയായിരുന്നു. ശ്രീലങ്കവഴിയാണ് ഇവരുള്‍പ്പെട്ട സംഘം അഫ്ഗാനിലേക്കു പോയത്.
2016 മെയ് 31ന് ഭര്‍ത്താവായ അബ്ദുള്‍ റാഷിദ് അബ്ദുള്ളയ്ക്കൊപ്പം കാസര്‍ഗോഡ് സ്വദേശിനി സോണിയ സെബാസ്റ്റിയന്‍ അഫ്ഗാനിസ്ഥാനിലേക്ക് കടന്നതായി ഇന്ത്യ നേരത്തെ സ്ഥിരീകരിച്ചിട്ടുണ്ട്. സോണിയയെ ഫോട്ടോ കണ്ട് ഉദ്യോഗസ്ഥര്‍ തിരിച്ചറിഞ്ഞതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. സോണിയ എന്ന അയിഷയെ വിവാഹം കഴിച്ച ശേഷം കോഴിക്കോട് പീസ് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ അധ്യാപകനായി എത്തിയ റാഷിദ് സഹപ്രവര്‍ത്തകയായ യാസ്മിന്‍ എന്ന ബീഹാറി യുവതിയുമായി സൗഹൃദത്തിലായി. പിന്നീട് യാസ്മിനെ റാഷിദ് തന്റെ രണ്ടാം ഭാര്യയാക്കി. 2016 മെയ് 31നാണ് മൂവരും മുംബൈ വഴി മസ്‌ക്കറ്റിലേക്കും അവിടന്ന് അഫ്ഗാനിസ്ഥാനിലേക്കും കടക്കുകയായിരുന്നു. രാജ്യം വിടുമ്പോള്‍ അയിഷ മൂന്ന് മാസം ഗര്‍ഭിണിയായിരുന്നു. പിന്നീട് അവര്‍ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയതായി വിവരം ലഭിച്ചിരുന്നു.
ഐഎസിന്റെ സീക്രട്ട് ക്ലാസ്സ് എന്ന വിഭാഗത്തിലാണ് സോണിയയും ഭര്‍ത്താവ് റാഷിദ് അബ്ദുള്ളയും പ്രവര്‍ത്തിച്ചിരുന്നത്. കഴിഞ്ഞ ജൂണില്‍ യുഎസ് സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ റാഷിദ് അബ്ദുള്ള കൊല്ലപ്പെട്ടതായി നാട്ടിലുള്ളവര്‍ക്ക് സന്ദേശം ലഭിച്ചിരുന്നു. എന്‍ഐഎയുടെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിലാണ് അയിഷയുള്ളത്.കാര്യങ്ങൾ ഇങ്ങനെയൊക്കെയാവുമ്പോൾ ഐ. എസ് ഭീകരരെ കാണാൻ വിദേശ മാധ്യമങ്ങൾ കാതങ്ങൾ സഞ്ചരിച്ച് എത്തുന്നതാണ് അത്ഭുതം. കേരള പോലീസ് വർഷങ്ങളായി പിന്തുടരുന്ന സമന്വയ മനോഭാവം തന്നെയാണ് കേരളത്തെ ഐഎസ് താവളമാക്കിയത്.
https://www.facebook.com/Malayalivartha


























