കെ എസ് ആർ ടി സി അരിയും മദ്യവും കടത്തിയതിന് ഒട്ടേറെ കേസുകള്‍...കേരളത്തിന് നാണക്കേട്...രണ്ടുവർഷത്തിനിടെ മാത്രം ആറുജീവനക്കാർ സസ്പെൻഷനിലായി... മൂന്നിലേറെ തവണ അരി കടത്തിയതിന് പിടിയിലായ കണ്ടക്ടറും ഇക്കൂട്ടത്തിലുണ്ട്....ഇനിയും ഒരുപാട്...

സാധാരണക്കാരുടെ ആശ്രയമായ പൊതുഗതാഗത സംവിധാനമായ കെ എസ ആർ ടി സി ക്കു നേരെ കുറച്ചു കാലങ്ങളായി ആരോപണങ്ങൾ ഉയർന്നു കൊണ്ടേ ഇരിക്കുകയാണ്. ഒരു കൂട്ടർ ചേർന്നു കെ എസ ആർ ടി സി യെ കട്ടപ്പുറത്തേക്ക് കെട്ടാനുള്ള ശ്രമങ്ങൾ നടത്തി കൊണ്ട് ഇരിക്കുമ്പോൾ കഴിഞ്ഞ ദിവസം സർക്കാരും പറഞ്ഞു, ഞങ്ങള്ക് അങ്ങനെ ഇതിനെ കൈവിടാൻ പറ്റില്ലെന്ന്.. കെ.എസ്.ആർ.ടി.സിയെ രക്ഷിക്കാൻ വരുമാനം കൂട്ടണമെന്ന് പറയുന്ന സർക്കാർ അതെങ്ങനെ സാധിക്കുമെന്നും അതിനായി എന്ത് ചെയ്യാനാകുമെന്നും അറിയിക്കണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ആവശ്യപ്പെട്ടു.വിഷയം വീണ്ടും ജൂലൈ 26ലേക്ക് മാറ്റിയ കോടതി, അതിനകം ശമ്പളവും പെൻഷനും വിതരണം ചെയ്യുമെന്ന പ്രതീക്ഷയും പ്രകടിപ്പിച്ചു. ശമ്പളവും പെൻഷനും നൽകാത്തതിനെതിരെ ജീവനക്കാർ നൽകിയ ഹരജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്.സർക്കാർ സഹായമില്ലാതെ ജൂണിലെ ശമ്പളബാക്കി നൽകാനാവില്ലെന്ന് കോടതി നിർദേശ പ്രകാരം ഓൺലൈൻ മുഖേന ഹാജരായ കെ.എസ്.ആർ.ടി.സി എം.ഡി ബിജു പ്രഭാകർ വ്യക്തമാക്കി. ഈ മാസം 30 കോടി രൂപയുടെ സഹായമാണ് സർക്കാറിൽനിന്നുണ്ടായത്. ഇത് മതിയാവില്ല.കെ.എസ്.ആർ.ടി.സിയുടെ ഉടമസ്ഥതയിലുള്ള ഭൂമിയെല്ലാം ബാങ്കിൽ പണയപ്പെടുത്തിയിരിക്കുകയാണ്.
കുറച്ചെങ്കിലും ബാധ്യത ഒഴിപ്പിച്ചെടുക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. ശമ്പളബാക്കി നൽകാനുള്ള ശ്രമം തുടരുകയാണ്.ഒപ്പം തന്നെ ചില ആരോപങ്ങളും ഉയരുകയാണ് .കെ.എസ്.ആർ.ടി.സി. ബസുകളിൽ മദ്യവും അരിയും കടത്തിയതിന് കഴിഞ്ഞ രണ്ടുവർഷത്തിനിടെ മാത്രം ആറുജീവനക്കാർ സസ്പെൻഷനിലായതായി രേഖകൾ. മൂന്നിലേറെ തവണ അരി കടത്തിയതിന് പിടിയിലായ കണ്ടക്ടറും ഇക്കൂട്ടത്തിലുണ്ട്.അരികടത്തിയവരും മദ്യക്കടത്തുകാരും ജീവനക്കാർക്കിടയിലുണ്ടെന്ന, സി.എം.ഡി. ബിജു പ്രഭാകറിന്റെ പരാമർശത്തെത്തുടർന്ന് നടപടിയെടുക്കാത്തത് വീഴ്ചയാണെന്ന് വിമർശനം ഉയർന്നിരുന്നു. എന്നാൽ, കെ.എസ്.ആർ.ടി.സി. വിജിലൻസ് വിഭാഗം നടത്തിയ പരിശോധനകളിൽ ഒട്ടേറെപ്പേർ സസ്‌പെൻഷനിലായിട്ടുണ്ടെന്ന് രേഖകളിൽനിന്നു വ്യക്തമാണ്.മിനിലോറിയിൽ കയറ്റേണ്ട ലോഡ് ബസിൽ കയറ്റുന്നവരും ഇക്കൂട്ടത്തിലുണ്ട്. തിരുവനന്തപുരം- നാഗർകോവിൽ ബസിൽനിന്ന് 18 ചാക്ക് അരിയാണ് കണ്ടെടുത്തത്. ഇതിൽ പാപ്പനംകോട് ഡിപ്പോയിലെ ഡ്രൈവർക്കെതിരേ വകുപ്പുതല നടപടി സ്വീകരിച്ചിരുന്നു.ചെങ്ങന്നൂർ ഡിപ്പോയിലെ സൂപ്പർഫാസ്റ്റിൽനിന്ന് 20 കുപ്പി വിദേശമദ്യം കണ്ടെത്തി. കണ്ടക്ടർ സീറ്റിന് അടിയിലാണ് മദ്യം പൊതിഞ്ഞുസൂക്ഷിച്ചിരുന്നത്. മാഹിനിർമിത മദ്യം വിൽപ്പനയ്ക്കുവേണ്ടിയാണ് കടത്തിയത്.
സംഭവത്തിൽ ഡ്രൈവർ കം കണ്ടക്ടറെ സസ്പെൻഡ്‌ചെയ്തിരുന്നു.തിരുവനന്തപുരം-തെങ്കാശി ബസിൽനിന്ന് 16 ചാക്ക് തമിഴ്‌നാട് റേഷനരി പിടികൂടിയതും അടുത്തിടെയാണ്. ആര്യങ്കാവിന് സമീപം പുളിയറയിൽവെച്ച് പരിശോധന നടത്തിയ വിജിലൻസ് സ്ക്വാഡാണ് റേഷനരി പിടിച്ചത്. സംഭവത്തിൽ കണ്ടക്ടറെ സസ്പെൻഡ് ചെയ്തു.30 ലിറ്റർ വിദേശമദ്യം കടത്തിയ കേസിൽ അറസ്റ്റിലായ കോഴിക്കോട് യൂണിറ്റിലെ ജീവനക്കാരനെ സസ്പെൻഡ് ചെയ്തിരുന്നു. കോഴിക്കോട് ബസ് ടെർമിനലിലെ സ്റ്റേഷൻ മാസ്റ്ററുടെ ഓഫീസ് കാബിനിൽനിന്ന് എക്സൈസ് ഉദ്യോഗസ്ഥർ വിദേശമദ്യം പിടികൂടിയിരുന്നു. പുതുച്ചേരി നിർമിത മദ്യമാണ് ഇവിടെ സൂക്ഷിച്ചിരുന്നത്. ഈ കേസുകളിലെല്ലാം അന്വേഷണം തുടരുന്നുണ്ട്.മുത്തങ്ങ ചെക്‌പോസ്റ്റിൽ വാഹനപരിശോധനയ്ക്കിടെ കെ.എസ്.ആർ.ടി.സി. സ്വിഫ്റ്റ് ബസിൽനിന്ന് 40 ലക്ഷം രൂപ കണ്ടെടുത്തതാണ് അവസാന സംഭവം. ബസിന്റെ ലഗേജ് ബോക്സിൽ നിന്നാണ് പണം പിടികൂടിയത്. ബെംഗളൂരുവിൽനിന്നും ജീവനക്കാരുടെ സഹായത്തോടെ കടത്തിയ തുകയാണ് എക്സൈസ് കണ്ടെടുത്തത്.ഇതെല്ലം ഏറെ നാണക്കേടുണ്ടാക്കുകയാണ്...
https://www.facebook.com/Malayalivartha


























