റെയിൽ യാത്രികർക്ക് സന്തോഷം...ഭക്ഷണത്തിന് ഏറ്റവും കുറഞ്ഞ വില; 20 രൂപ ലഘുഭക്ഷണം 50 രൂപയക്കും ലഭിക്കും...ഏറ്റവും പാവപ്പെട്ട യാത്രക്കാരനും ഭക്ഷണം ലഭിക്കും...ആറുമാസത്തിനുള്ളിൽ കൗണ്ടറുകൾ സ്ഥാപിക്കും...

റെയിൽ യാത്രികർക്ക് സന്തോഷം നൽകുന്ന വാർത്തകളാണ് ഓരോ ദിവസം കഴിയുമ്പോഴും റെയിൽ വെ തന്നു കൊണ്ട് ഇരിക്കുന്നത്. പുതിയ പുതിയ മാറ്റങ്ങളാണ് നടത്തുന്നതും ഇനി നടത്താൻ പോകുന്നതും. ഇത്തവണത്തെ കേന്ദ്ര ബജറ്റിലും നല്ലൊരു തുക തന്നെ റയിൽവെ വികസനത്തിനായി മാറ്റി വച്ചിട്ടുണ്ട് എന്നുള്ള കാര്യത്തിൽ യാതൊരു സംശയവുമില്ല. അതുകൊണ്ട് പല പദ്ധതികൾക്കും സർക്കാർ തുടക്കമിട്ടു കഴിഞ്ഞു. റെയിൽ യാത്രികർക്ക് സന്തോഷവാർത്ത, ജനറൽ കംപാർട്ടുമെന്റ് യാത്രക്കാർക്ക് കുറഞ്ഞ ചെലവിൽ ഭക്ഷണവും വെള്ളവും നൽകുന്നതിനായി ഐആർസിടിസി പ്രത്യേക കൗണ്ടറുകൾ തുറക്കും.രാജ്യത്തുടനീളമുള്ള വിവിധ റെയിൽവേ സ്റ്റേഷനുകളിലും ഇപ്പോൾ താങ്ങാനാവുന്ന ഭക്ഷണ സ്റ്റാളുകൾ അവതരിപ്പിക്കും. ഭക്ഷണത്തിന് ഏറ്റവും കുറഞ്ഞ വിലയായി 20 രൂപയും ലഘുഭക്ഷണം 50 രൂപയക്കും ലഭിക്കും.
ഇതിൽ ഓരോ ഭക്ഷണവിഭാഗത്തിന്റെയും പാചക നിരക്കിന്റേയും അടിസ്ഥാനത്തിലാണ് വില നിർണയിക്കുക.ഏറ്റവും പാവപ്പെട്ട യാത്രക്കാരനും ഭക്ഷണം ലഭിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഇന്ത്യൻ റെയിൽവേ ഇത്തരത്തിൽ സേവനങ്ങൾ തുടങ്ങിയിരിക്കുന്നത് എന്ന് പ്രസ്ഥാവനയിൽ വ്യക്തമാക്കുന്നത്. ആറുമാസത്തിനുള്ളിൽ പരീക്ഷണാടിസ്ഥാനത്തിൽ ഈ കൗണ്ടറുകൾ സ്ഥാപിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.സ്റ്റേഷനിൽ ജനറൽ കോച്ചുകൾ എത്തുന്ന ഭാഗത്തായിരിക്കും കൗണ്ടറുകൾ സ്ഥാപിക്കുന്നത്.ഈ കൗണ്ടറുകൾ എവിടെ സ്ഥാപിക്കണമെന്ന് സോണൽ റെയിൽവേ തീരുമാനിക്കും. കൗണ്ടറുകൾ സ്ഥാപിക്കുന്ന സ്റ്റേഷനുകളുടെ പട്ടികയും റെയിൽവേ പുറത്തിറക്കിയിട്ടുണ്ട്.പരീക്ഷണാടിസ്ഥാനത്തിൽ തിരുവനന്തപുരം അടക്കമുള്ള 64 സ്റ്റേഷനുകളിൽ കൗണ്ടർ തുടങ്ങും. തിരുവനന്തപുരം ഡിവിഷനിൽ നാഗർകോവിലിലും പാലക്കാട് ഡിവിഷനിൽ മംഗളൂരു ജംഗ്ഷനിലും കൗണ്ടറുകളുണ്ടാകും. പദ്ധതി വിജയകരമാണെങ്കിൽ എല്ലാ സ്റ്റേഷനുകളിലും ഘട്ടം ഘട്ടമായി നടപ്പാക്കും.
പ്രത്യേകമായി ഉണ്ടാക്കിയ ലഘുഭക്ഷണവും ഊണ് അടക്കമുള്ള ആഹാരവുമാണ് ഇക്കണോമി മെനുവിലുള്ളത്. ഐആർസിടിസിയുടെ അടുക്കള യൂണിറ്റുകൾ ഈ ഭക്ഷണം നൽകും.പുതിയ നിരക്ക് പ്രകാരം മൂന്ന് രൂപയ്ക്ക് 200 മില്ലിലിറ്റർ പാക്ക് ചെയ്ത മിനറൽ വാട്ടർ ലഭിക്കും. 20 രൂപയ്ക്കു പൂരി ബജി അച്ചാർ കിറ്റും 50 രൂപയ്ക്ക് സ്നാക് മീൽ അതായത് ഊണ്, ചോലെ ബട്ടൂര, പാവ് ബാജി, മസാലദോശ തുടങ്ങിയവയിൽ ഏതെങ്കിലും ഒന്ന് ലഭിക്കും.ഈ ഒരു മാറ്റം കൊണ്ട് വരുന്നത് എന്ത് കൊണ്ടും എല്ലാം തലത്തിലും അത് യാത്രക്കാർക്കും ഏറെ ഉപകാരപ്രദമാകും എന്നുള്ളതിൽ യാതൊരു സംശയവും വേണ്ട. കാരണം ഒരുപക്ഷെ ഓടി പിടഞ്ഞു യാത്ര ചെയ്യാൻ വരുന്ന യാത്രക്കാർക്കും ,സാധാരണക്കാർ ആയിട്ടുള്ള ആളുകൾക്കും ഇത് ഒരു പോലെ ഉപകാര പ്രധമാവും. ഇപ്പോഴിതാ വന്ദേ ഭാരത്തിനു പിന്നാലെ തന്നെ സാധാരണക്കാർക്ക് താങ്ങാൻ പറ്റാവുന്നത് കൊണ്ട് ,വന്ദേ സാധാരണ് കൊണ്ട് വരാനുള്ള പദ്ധതികളും ഉണ്ടായിരുന്നു. ഈ വര്ഷം അവസാനത്തോട് കൂടി തന്നെ വന്ദേ സാധാരണ നിലവിൽ വരും എന്നുള്ള റിപ്പോർട്ടുകളും വരുന്നുണ്ടായിരുന്നു.
https://www.facebook.com/Malayalivartha


























