നടൻ വിനയകന്റെ അധിക്ഷേപം; ക്ഷമ ചോദിച്ച് നടി നിരഞ്ജന അനൂപ്....വിനായകന്റെ പ്രസ്താവന അങ്ങേയറ്റം അപമാനകാരവും നിരാശാജനകവുമായിപ്പോയി....എല്ലാവരും ക്ഷമിക്കണം.... ഒപ്പം പരേതന്റെ ആത്മശാന്തിക്കായി പ്രാർഥിക്കുന്നു...

കേരളം ഒന്നടങ്കം ഏറെ കണ്ണീരാൽ പ്രിയപ്പെട്ട മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് യാത്ര നൽകി. അദ്ദേഹം ജന സാഗരങ്ങളേ സാക്ഷിയാക്കി കൊണ്ട് അന്ത്യ വിശ്രമം കൊള്ളുമ്പോഴും, അദ്ദേഹം ഒരിക്കലും മരിക്കുന്നില്ല. ജീവിക്കുന്നു ഞങ്ങളിലൂടെ എന്നുള്ള മുദ്ര വാക്യങ്ങൾ അലയടിക്കുകയാണ്. കേരളം ഒരുപോലെ ആദുഃഖത്തിൽ പങ്കു ചേരുന്നതിനിടയിലാണ് നടൻ വിനായകൻ ഉമ്മൻ ചാണ്ടിയെ അധിക്ഷേപിച്ചു കൊണ്ട് ഒരു വീഡിയോയുമായി വരുന്നത്. പിന്നീട് വിവാദമായപ്പോൾ വിനായകൻ അത് തന്റെ സോഷ്യൽ മീഡിയ പേജിൽ നിന്നും അത് ഡിലീറ്റ് ചെയ്‌തെങ്കിലും
പിന്നീട് അങ്ങോട്ട് വിമർശനങ്ങൾ ഉയർന്നു കേട്ട് കൊണ്ട് ഇരിക്കുകയാണ്. വിനായകനെതിരെ എറണാകുളം നോർത്ത് പോലീസ് കേസെടുത്തു. ഉമ്മൻചാണ്ടിയെ സമൂഹമാദ്ധ്യമം വഴി അപമാനിച്ചെന്ന് കാണിച്ചുകൊണ്ട് കോൺഗ്രസ് ഉൾപ്പെടെ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്.
‘ആരാടാ.. ഈ ഉമ്മൻചാണ്ടി, ഉമ്മൻചാണ്ടി ചത്തുപോയി അതിന് ഞങ്ങൾ എന്ത് ചെയ്യണം, നിർത്തിട്ട് പോ, പത്രക്കാരോടാണു പറയുന്നത്. എന്റെ അച്ഛനും ചത്തു, നിങ്ങളുടെ അച്ഛനും ചത്തു. അതിനിപ്പോ ഞങ്ങളെന്തു ചെയ്യണം. നല്ലവനാണെന്നു നിങ്ങൾ വിചാരിച്ചാലും ഞാൻ വിചാരിക്കില്ല. കരുണാകരന്റെ കാര്യം നോക്കിയാൽ നമ്മൾക്കറിയില്ലേ ഇയാൾ ആരൊക്കെയാണെന്ന്’ എന്നീങ്ങനെ ഫോസ്ബുക്കിലൂടെ വിവാദ പരാമർശങ്ങൾ നടത്തിയ നടനെതിരെ നിരവധി പ്രതിഷേധങ്ങളാണ് ഉയർന്ന് വന്നത്.സമൂഹ മാധ്യമങ്ങളിലൂടെ അപമാനിച്ച സംഭവത്തിൽ ക്ഷമ ചോദിച്ച് നടി നിരഞ്ജന അനൂപ്. വിനായകന്റെ പ്രസ്താവന അങ്ങേയറ്റം അപമാനകാരവും നിരാശാജനകവുമായിപ്പോയി എന്ന് നിരഞ്ജന അനൂപ് പറയുന്നു. ജനങ്ങൾ ഏറെ ബഹുമാനിക്കുന്ന പ്രിയപ്പെട്ട നേതാവിനോടുള്ള ആദരവ് പ്രകടമാക്കാനും അദ്ദേഹത്തിന്റെ ആത്മാവിനു നിത്യശാന്തി നേരാനുമാണ് താനിത് സമൂഹമാധ്യമങ്ങളിൽ കുറിക്കുന്നതെന്നും നിരഞ്ജന പറഞ്ഞു. ‘ഞാനും കൂടി ഉൾപ്പെടുന്ന ഇൻഡസ്ട്രിയിൽ പ്രവർത്തിക്കുന്ന ഒരാളുടെ മോശമായ ചില പ്രസ്താവനകളാൽ മുറിവേറ്റ പൊതുജനങ്ങളോടും എല്ലാവരോടും ഞാൻ മാപ്പുചോദിക്കുന്നു.
അദ്ദേഹത്തിൽ നിന്ന് വന്നത് അങ്ങേയറ്റം അപമാനകരവും നിരാശാജനകവുമായ പ്രസ്താവനയാണ്. എല്ലാവരും ഏറ്റവുമധികം സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന പ്രിയപ്പെട്ട ജനനായകനോടുള്ള ബഹുമാനാർഥം ഞാനിതിവിടെ പറയാനാഗ്രഹിക്കുന്നു. ഒപ്പം പരേതന്റെ ആത്മശാന്തിക്കായി പ്രാർഥിക്കുന്നു.’’– നിരഞ്ജന അനൂപ് പറഞ്ഞു.നടന്‍ വിനായകനെതിരെ നിര്‍മ്മാതാവും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ ഷിബു ജി സുശീലന്‍ രംഗത്ത്. വിനായകന്‍ കേരളത്തിനും മലയാള സിനിമയ്ക്കും അപമാനമാണെന്ന് ഷിബു ജി സുശീലന്‍ പറഞ്ഞു. ജീവിച്ചിരിക്കുന്ന സമയത്ത് ആര് തെറ്റ് ചെയ്താലും നിങ്ങള്‍ക്ക് മുഖത്തു നോക്കി ചോദ്യം ചെയ്യാമായിരുന്നു.. ഉമ്മന്‍ ചാണ്ടി സാറും തെറ്റ് ചെയ്തുക്കാണും..
ഇല്ലെന്ന് ഞാന്‍ പറയുന്നില്ല.. പക്ഷേ ഇപ്പോള്‍ താങ്കളുടെ പ്രതികരണം അസ്ഥാനത്തു ആയിപ്പോയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.കേരളത്തില്‍ ഇത് പോലെ സ്‌നേഹത്തോടെ ജനങ്ങള്‍ക്ക് വേണ്ടി ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങി നടന്നിരുന്ന ജനനായകനെ ഇങ്ങനെ അവഹേളിച്ചത് കൊണ്ട് നിങ്ങള്‍ എന്താ നേടിയത്. നിന്റെ അച്ഛന്‍ മരിക്കുന്നത്തിന് മുന്‍പ് എന്ത് ചെയ്‌തെന്ന് നിനക്കും.. എന്റെ അച്ഛന്‍ മരിക്കുന്നതിന് മുന്‍പ് എന്ത് ചെയ്‌തെന്ന് എനിക്കും കുടുബത്തിനും അറിയാം.. അത് പോലെ ആണോ ഉമ്മന്‍ചാണ്ടി സര്‍'- ഷിബു സുശീലന്‍ ഫേസ്ബുക്കില്‍ കുറിച്ചു.അതേസമയം നടന്റെ വീടിന് നേരെ കോൺഗ്രസ് പ്രവർത്തകർ കല്ലെറിഞ്ഞു. കൊച്ചി കലൂർ സ്റ്റേഡിയത്തിന് പിന്നിലെ സ്റ്റേഡിയം ലിങ്ക് റോഡിലെ കെന്റ് ഹെയിൽ ഗാർഡനിലെ ഫ്‌ളാറ്റിലെത്തിയ കോൺഗ്രസ് പ്രവർത്തകർ ജനലിന്റെ ചില്ല് തല്ലിപ്പൊട്ടിക്കുകയും വാതിൽ അടിച്ചു തകർക്കാൻ ശ്രമിക്കുകയും ചെയ്തു. തുടർന്ന് പോലീസും,ഫ്‌ലാറ്റിലെ സെക്യൂരിറ്റിയും എത്തിയാണ് പ്രവർത്തകരെ പിന്തിരിപ്പിച്ചത്.
https://www.facebook.com/Malayalivartha


























