ശവഘോഷയാത്ര കടന്നുപോയ തെരുവുകളിലെല്ലാം വലിയ ആൾക്കൂട്ടമുണ്ടായിരുന്നു....എന്നാലും അതൊരു ശവഘോഷയാത്രയാണ്....തികച്ചും അരോചകമായ ഒന്ന്....മലയാളികളെ ചവിട്ടിയരച്ച് അടുത്ത പോസ്റ്റ്...

കേരളമിന്നു വരെ കണ്ടിട്ടില്ലാത്ത ജനസാഗരമായിരുന്നു ഉമ്മൻചാണ്ടിയുടെ അന്ത്യയാത്രയിലുടനീളം അനുഗമിച്ചത്. എന്നാൽ ഉമ്മൻ ചാണ്ടിക്ക് യാത്രാമൊഴിയേകിയ ആ ജനസാഗരത്തെ അവഹേളിച്ചു കൊണ്ട് രംഗത്തു വന്നിരിക്കുകയാണ് ഇടതു ബുദ്ധിജീവി എൻ ഈ സുധീർ.ആദ്ദേഹത്തിന്റെ പുതിയ ഫേസ്‌ബുക്ക് പോസ്റ്റിലാണ് ഉമ്മൻ ചാണ്ടിയുടെ വിലാപയാത്രയെ അവഹേളിക്കുന്നത്. “ശവം വെച്ചുള്ള തെരുവു ഷോ” എന്ന് വിശേഷിപ്പിക്കുക കൂടി ചെയ്തു കൊണ്ട് ഉമ്മൻചാണ്ടിയുടെ വിയോഗത്തിൽ മനസ്സ് തകർന്നിരിക്കുന്ന അനുയായികളെയും കുടുംബാംഗങ്ങളെയും അദ്ദേഹത്തിന് യാത്രാമൊഴിയേകിയ കേരളത്തെയും ഒന്നടങ്കം അവഹേളിക്കുകയാണ് എൻ ഇ സുധീർ. അതുകൂടാതെ രാവേറെ ചെല്ലും വരെ ഉമ്മൻചാണ്ടിയുടെ ഭൗതിക ശരീരത്തെ അനുഗമിച്ച മാധ്യമങ്ങളെയും ഭർസിക്കുന്നുണ്ട് സുധീർ.
എൻ ഈ സുധീറിന്റെ ഫേസ് ബുക്ക് പോസ്റ്റിൽ നിന്നും:“ശവഘോഷയാത്ര കടന്നുപോയ തെരുവുകളിലെല്ലാം വലിയ ആൾക്കൂട്ടമുണ്ടായിരുന്നു. എന്നാലും അതൊരു ശവഘോഷയാത്രയാണ്. തികച്ചും അരോചകമായ ഒന്ന്. അതിനെ വിഷലിപ്തമാക്കിക്കൊണ്ട് മത്സരിച്ചുള്ള തത്സമയ ചാനൽ സംപ്രക്ഷേപണങ്ങളും. ഇത് സഹിച്ച മലയാളിയെ നമിക്കണം.ഔദ്യോഗിക ബഹുമതികൾ വേണ്ടെന്നു വെച്ച് നല്ല മാതൃക കാണിച്ച ഒരു നേതാവിന്റെ മൃതദേഹമാണ് ഒന്നിലധികം ദിവസമായി തെരുവിലൂടെ ഇഴഞ്ഞുനീങ്ങിയത്. ഉമ്മൻചാണ്ടി ഇതാഗ്രഹിച്ചു കാണുമോ എന്നെനിക്കറിയില്ല.ഇല്ലെന്നു കരുതാനാണ് എനിക്കിഷ്ടം.കൊടിയേരിയുടെയും നായനാരുടെയും മൃതദേഹങ്ങൾ ഇങ്ങനെ മണിക്കുറുകൾ തെരുവുകളിലൂടെ യാത്രചെയ്തു എന്നു നമുക്കറിയാം. എന്നാൽ സാക്ഷാൽ ഇ. എം. എസ്സിനെ മണിക്കൂറുകൾക്കകം അദ്ദേഹം മരിച്ച തിരുവനന്തപുരത്തുതന്നെ ദഹിപ്പിച്ചു.
സി.പി.ഐ നേതാവായ എൻ.ഇ. ബാലറാം മരിച്ചാൽ കഴിയുന്നതും വേഗം തൊട്ടടുത്തുള്ള ശ്മശാനത്തിൽ ദഹിപ്പിക്കണം എന്ന് പറഞ്ഞു വെച്ചിരുന്നു. ആ പിണറായിക്കാരനെയും തിരുവനന്തപുരത്തെ ശാന്തികവാടത്തിൽ തൊട്ടടുത്ത ദിവസം അടക്കം ചെയ്തു. ഇങ്ങനെയും മാതൃകകളുണ്ട് എന്ന് നമ്മളോർക്കണം.ഇനിയുള്ളവരെങ്കിലും ഇത് പാടില്ല എന്ന് ഉറപ്പിച്ചു പറയണം. കുടുംബാംഗങ്ങൾ ഇക്കാര്യത്തിൽ നിലപാടെടുക്കണം.ഒരു പരിഷ്കൃത സമൂഹത്തിന് ചേർന്നതല്ല ശവം വെച്ചുള്ള ഇത്തരം തെരുവുകൾഷോകൾ എന്ന് തിരിച്ചറിയണം. മരിച്ചയാൾക്ക് ജനഹൃദയങ്ങളിൽ ഇടമുണ്ടെന്ന് ഇങ്ങനെ തെളിയിക്കേണ്ടതില്ലല്ലോ…വിവേകമില്ലാത്ത നമ്മുടെ ചാനലുകൾക്ക് ഉത്സവമാക്കാൻ സാധ്യതയൊരുക്കുന്ന ഇത്തരം ശവഘോഷയാത്രകൾ ഇനിയെങ്കിലും ഉണ്ടാവാതിരിക്കട്ടെ.”എന്നാൽ സുധീറിന്റെ ആദ്യ ഫേസ്‌ബുക്ക് പോസ്റ്റിൽ “ഔദ്യോഗിക ബഹുമതികൾ വേണ്ടെന്നു വെച്ച് നല്ല മാതൃക കാണിച്ച ഒരു നേതാവിന്റെ ശവമാണ് ഒന്നിലധികം ദിവസമായി തെരുവിലൂടെ ഇഴഞ്ഞുനീങ്ങിയത്.” എന്നായിരുന്നു വിശേഷിപ്പിച്ചിരുന്നത് . തൊട്ടു താഴെ “കൊടിയേരിയുടെയും നായനാരുടെയും മൃതദേഹങ്ങൾ” എന്നും പറഞ്ഞു. .
താങ്കൾക്ക് അത്രമേൽ വേണ്ടപ്പെട്ടവർ മരിച്ചാൽ കാണുവാൻ പോകാതെ വീട്ടിലിരിക്കുമോ ?അവിടെ ചെന്ന ഓരോ മനുഷ്യർക്കും അദ്ദേഹം അത്രമേൽ വേണ്ടപ്പെട്ടതായിരുന്നു .ഇതിനെ ഷോ എന്ന് പറഞ്ഞ് ആക്ഷേപിക്കുന്നത് അപരിഷ്ക്യതർക്കു മാത്രം ചെയ്യാവുന്നത്.താങ്കൾക്ക് ആഗ്രഹം പറയാം താങ്കൾ മരിക്കുമ്പോൾ എങ്ങനെ വേണമെന്ന്. ഉമ്മൻചാണ്ടി ഒരിക്കലും പറഞ്ഞിട്ടില്ല ഇപ്പോൾ സംഭവിച്ച പോലെ സംഭവിക്കണമെന്ന് എല്ലാം ജനങ്ങളുടെ spontaneous ആയിട്ടുള്ള ഒരു റിയാക്ഷൻ മാത്രം. ലോകത്ത് ഇങ്ങനെ പല നേതാക്കളും മരിച്ചപ്പോൾ ജനങ്ങൾ ഇങ്ങനെ പ്രതികരിച്ചിട്ടുണ്ട്.ഉമ്മൻചാണ്ടിയെ സ്നേഹിക്കുന്നവർക്ക് അദ്ദേഹത്തെ അവസാനമായി കാണാൻ അവസരം നല്കേണ്ടതല്ലേ? ജനങ്ങൾ അണമുറിയാതെ എത്തിയതിനെ എങ്ങനെ കുറ്റം പറയാൻ കഴിയും? തുടങ്ങിയ കമ്മന്റുകളാണ് വരുന്നത്.
https://www.facebook.com/Malayalivartha


























