പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 46 കാരന്‍ അറസ്റ്റില്‍

പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 46 കാരന്‍ അറസ്റ്റില്‍. പാലക്കാട് മുണ്ടക്കോട്ടുകുറുശ്ശി കള്ളിവളപ്പില്‍ ഇബ്രാഹിമിനെയാണ് മലപ്പുറം പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതി ലിഫ്റ്റ് നല്‍കാമെന്ന പേരില്‍ കുട്ടിയെ കാറില്‍ കയറ്റിയ ശേഷം പീഡിപ്പിക്കുകയായിരുന്നു.
ട്യൂഷന്‍ കഴിഞ്ഞ് കോട്ടാപ്പടിയില്‍ ബസ് കാത്തു നില്‍ക്കുകയായിരുന്ന ആണ്‍കുട്ടിയെയാണ് ലിഫ്റ്റ് നല്‍കാമെന്ന് പറഞ്ഞ് പ്രതി കാറില്‍ കയറ്റിയത്. യാത്രാമദ്ധ്യേ ഇയാള്‍ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു. പിന്നാലെ കുട്ടിയുടെ ഫോണ്‍ നമ്പര്‍ വാങ്ങിയ ശേഷം വഴിയിലിറക്കി വിടുകയായിരുന്നു. പോക്‌സോ, തട്ടിക്കൊണ്ടുപോകല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയ പ്രതിയെ മലപ്പുറം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
https://www.facebook.com/Malayalivartha


























