ചാണ്ടി ഉമ്മന്റെ നന്ദി ചൊല്ലലില്‍ അപ്പന്‍ സ്‌നേഹിച്ച മകന്റെ കഥപറയാന്‍ അദ്ദേഹത്തിനൊന്നുമില്ലായിരുന്നു. എന്നാല്‍ അപ്പന്‍ സ്‌നേഹിച്ച അപ്പനെ സ്‌നേഹിച്ച ജനകോടികളുടെ കഥ ചാണ്ടി ഉമ്മന്‍ പറഞ്ഞത് നിറകണ്ണുകളോടെയും കണഠമിടറിയുമാണ്

ഇന്നലെ പാതിരാവ് കഴിഞ്ഞപ്പോഴാണ് കേരളത്തിന്‍െര പ്രയപ്പെട്ട ഉമ്മന്‍ചാണ്ടിയുടെ ഭൗതീകശരീരം കുഴിമാടത്തിലേയ്‌ക്കെടുക്കാന്‍ കഴിഞ്ഞത്. അപ്പോഴും ഒരുനോക്കു കാണാന്‍ ആയിരങ്ങള്‍ തിരിക്കുകൂട്ടി വേലിക്കെട്ടുകള്‍ പുറത്തു കാത്തു നില്ക്കുന്നുണ്ടായിരുന്നു. ചടങ്ങുകള്‍ക്കവസാനം ചാണ്ടി ഉമ്മന്റെ നന്ദി ചൊല്ലലില്‍ അപ്പന്‍ സ്‌നേഹിച്ച മകന്റെ കഥപറയാന്‍ അദ്ദേഹത്തിനൊന്നുമില്ലായിരുന്നു. എന്നാല്‍ അപ്പന്‍ സ്‌നേഹിച്ച അപ്പനെ സ്‌നേഹിച്ച ജനകോടികളുടെ കഥ ചാണ്ടി ഉമ്മന്‍ പറഞ്ഞത് നിറകണ്ണുകളോടെയും കണഠമിടറിയുമാണ്. തങ്ങളോടൊപ്പം താമസിച്ച അപ്പന്റെ വിലയേറിയ മഹാരൂപം അറിയാന്‍ മക്കള്‍ പോലും വൈകിയിരുന്നു. എന്നാല്‍ ആ സ്‌നേഹലാളന ഏറ്റുവാങ്ങിയ കേരളക്കര മൂന്നു ദിവസം കരച്ചിലടക്കാന്‍ പാടുപെടുകയായിരുന്നു. ഓണ്‍ ചെയ്തു വെച്ച ടിവി ചാനലുകള്‍ക്ക് മുന്നിലും ലക്ഷക്കണക്കിനാളുകള്‍ കണ്ണീരും പ്രാര്‍ത്ഥനയുമായി ഉമ്മന്‍ചാണ്ടിയ്ക്ക് യാത്രമൊഴി നല്കി കൊണ്ടിരുന്നു.
ഉമ്മന്‍ചാണ്ടിയുടെ അന്ത്യയാത്രാ ചടങ്ങുകള്‍ നടക്കുന്ന സമയത്താണ് രാജ്യത്തെ എംഎല്‍എമരുടെയും പൊതുപ്രവര്‍ത്തകരുടെയും ആസ്തി സംബന്ധിച്ച വിവരങ്ങളും പുറത്തു വിട്ടത്. എംഎല്‍എമാരുടെ ആസ്ഥി സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തിറക്കിയത് അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് എന്ന സംഘടനയാണ്. കോടികളുടെ ആസ്തികള്‍ മുതല്‍ ആയിരങ്ങള്‍ മാത്രമുള്ള എംഎല്‍എമാര്‍ വരെ ലിസ്റ്റിലുണ്ട്. അക്കൂട്ടത്തില്‍ കേരള മുന്‍മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയുടെ സ്ഥാനം ആയിരങ്ങളുള്ള എംഎല്‍എമാരുടെ കൂട്ടത്തിലാണ്. എന്നാല്‍ ഇന്നലെത്ത പകലും എരിഞ്ഞടങ്ങിയപ്പോള്‍ പാതിരാത്രിയില്‍ അന്ത്യ നിദ്രയിലേയ്ക്ക് പോയ ഉമ്മന്‍ചാണ്ടിയാകട്ടെ ജനകോടികളുടെ ആസ്ഥിയിലാണ് മണ്ണിലേയ്ക്ക് ലയിച്ചത്. ജീവിക്കാന്‍ വേണ്ടി മാത്രമുള്ള സമ്പത്ത് മാത്രം മതിയെന്നു കരുതി ജീവിതാവസാനം വരെ ജീവിച്ച അദ്ദേഹത്തിന്റെ കോടികള്‍ കണ്ട് കേരളം മാത്രമല്ല ഇന്ത്യയാകെ ഞെട്ടിയിരിക്കുകയാണ്.
ഒരു പൊതു പ്രവര്‍ത്തകന്‍ എങ്ങനെയാകരുതെന്ന് ഉമ്മന്‍ചാണ്ടിയെ പലതവണ ഉപദേശിച്ചവരും അദ്ദേഹത്തിന്റെ മരണശേഷമാണ് അറിഞ്ഞത് ഇങ്ങനെയായിരിക്കണം പൊതുപ്രവര്‍ത്തകര്‍ ജീവിക്കേണ്ടതെന്ന സത്യം. അലമുറയിട്ടു കരയുന്ന ആയിരങ്ങളുടെ കണ്ഠങ്ങളില്‍ നിന്നുയരുന്ന സങ്കടഹര്‍ജികള്‍ അദ്ദേഹത്തിന്റെ ജീവനുവേണ്ടി ദൈവത്തിന് മുന്നിലേയ്ക്കാണ് സമര്‍പ്പിക്കപ്പെട്ടത്. എന്നാല്‍ കാലം നിശ്ചയിച്ച നിയമത്തിന് അദ്ദേഹം കീഴടങ്ങിയപ്പോഴാണ് ശാശ്വതമല്ലാത്ത ധനമല്ല, ജനമനസുകളില്‍ കോടികളേക്കാള്‍ മൂല്യത്തോടെയാണ് അദ്ദേഹം ജീവിച്ചിരുന്നതെന്ന സത്യം അറിയുന്നത്. ധാര്‍ഷ്ട്യത്തിന്റെ രാഷ്ട്രീയം പയറ്റുന്നവര്‍ ഒന്നറിയുക , കേരളം മനസാക്ഷി മരവിച്ചിട്ടില്ലാത്ത സാധാരണക്കാരന്റെ വികാരങ്ങളും വിചാരങ്ങളുമുള്ള മണ്ണാണെന്ന്.
ജനലക്ഷങ്ങളുടെ സ്‌നേഹ ലാളനയില്‍ ഉമ്മന്‍ചാണ്ടി കോടീശ്വരനായി പട്ടടയിലേയ്ക്ക് ഒടുങ്ങിയപ്പോഴാണ് ജനപ്രതിനിധികളുടെ കോടികളുടെ വിവരത്തെ കുറിച്ച് ചിന്തിക്കേണ്ടി വന്നത്. ഇന്ത്യയില്‍ ഏറ്റവും ധനികനായ എം എല്‍ എ കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറാണ്. 1,413കോടി രൂപയുടെ ആസ്തിയാണ് അദ്ദേഹത്തിന് ഉള്ളത്. രണ്ടാം സ്ഥാനവും ഇതേ സംസ്ഥാനത്തുള്ള എം എല്‍ എ കെ എച്ച് പുട്ടസ്വാമി ഗൗഡയ്ക്കാണ്. 1,267 കോടി രൂപയുടെ ആസ്തിയാണ് ഇദ്ദേഹത്തിനുള്ളത്. മൂന്നാം സ്ഥാനം കര്‍ണാടകയിലെ ഗോവിന്ദരാജനഗര്‍ എം എല്‍ എ പ്രിയകൃഷ്ണയ്ക്കാണ്. 1,156കോടി രൂപയാണ് ആസ്തി. കണക്കുകളില്‍ ആദ്യ പത്തിലെ ഏറ്റവും ധനികരായ എം എല്‍ എമാരില്‍ നാല് പേര്‍ കോണ്‍ഗ്രസില്‍ നിന്നും മൂന്ന് പേര്‍ ബി ജെ പിയില്‍ നിന്നുമുള്ളവരാണ്. ഇത് വലിയ ചര്‍ച്ചകള്‍ക്ക് ഇടയാക്കിയിരുന്നു. ഇതേ കോടികള്‍ കൈയ്യിലുണ്ടായിരുന്നെങ്കില്‍ ഒരുപക്ഷേ ഇതും പാവപ്പെട്ടവര്‍ക്കായി ഉമ്മന്‍ചാണ്ടി വീതിച്ചു നല്കിയേനേയെന്ന അഭിപ്രായവും ഉയരുന്നുണ്ട്.
അന്‍പത്തിമൂന്നു വര്‍ഷം ജനപ്രതിനിധിയും മന്ത്രിയും മുഖ്യമന്ത്രിയുമൊക്കെയായിരുന്നിട്ടും ഒരു ഏജന്‍സിയും ഉമ്മന്‍ചാണ്ടിയുടെ ആസ്തി തേടി വന്നിട്ടില്ല. സോളാര്‍ കേസില്‍ സിബി ഐയും, സോളാര്‍ കമ്മിഷനും അദ്ദേഹത്തെ കുടുക്കാനായി രാവും പകലും ചോദ്യം ചെയ്‌തെങ്കിലും തരിമ്പ് പോലും അഴിമതിക്കറ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നുള്ളത് ചരിത്രമാണ്. ഒടുവില്‍ അന്വേഷണ കമ്മിഷനുകള്‍ അദ്ദേഹത്തിന്റെ സത്യസന്ധതയ്ക്ക് മുന്നില്‍ ആയുധം വെച്ചു കീഴടങ്ങുന്ന കാഴ്ചയാണുണ്ടായത്. ജസ്റ്റിസ് ശിവരാജന്‍ കമ്മിഷന്‍ കൈക്കൂലി വാങ്ങി ഉമ്മന്‍ചാണ്ടിയെ കുടുക്കാന്‍ ശ്രമിച്ചു വെന്ന് സിപി ഐ നേതാവ് സി.ദിവാകരന്റെ വെളിപ്പെടുത്തലോടെ കേരളം അറിഞ്ഞത് നെറിക്കെട്ട രാഷ്ട്രീയ വഞ്ചനയുടെ ഞെട്ടിക്കുന്ന കഥകളാണ്. ഉമ്മന്‍ചാണ്ടിയെ കല്ലെറിഞ്ഞവരും ആളെക്കൂട്ടി പൊതുവേദികളില്‍ അധിക്ഷേപിച്ചവരും അവരുടെ പിന്‍മുറക്കാരും കഴിഞ്ഞ മൂന്നു ദിവസം ഉമ്മന്‍ചാണ്ടിയ്ക്കായി മാറ്റിവെച്ച സാധാരണക്കാരെ കാണാതിരിക്കാന്‍ തരമില്ല.
കോടികളുടെ ആസ്തിയോ അധികാരത്തിനുവേണ്ടിയുള്ള നെറികെട്ട വഴികളോ അല്ല ,മറിച്ച് സാധാരണക്കാരന്‍െര പ്രശ്‌നങ്ങളില്‍ ഒപ്പം നടക്കുന്നവനെയാണ് അവര്‍ക്ക് ആവശ്യം എന്ന് ഒന്നുകൂടി തെളിയിക്കപ്പെട്ടിരിക്കുന്നു. ചില്ലു കൊട്ടാരങ്ങളിലെ ശീതീകരിച്ച മുറിയിലിരുന്ന് ആദ്യം സ്വന്തം കുടുംബത്തിന്റെ കാര്യം നോക്കിയിട്ട് ജനങ്ങളുടെ കാര്യം നോക്കാം എന്നു ചിന്തിക്കുന്നവരുടെ നാടായി കേരളം മാറിയിരിക്കുന്നു. പത്തൊന്‍പതര മണി്ക്കൂര്‍ ജനത്തിന് വേണ്ടി പണിയെടുത്ത മനുഷ്യന്റെ അന്ത്യയാത്രയില്‍ ജനം അദ്ദേഹത്തിനായി കാത്തുനിന്നത് മുപ്പത്തി മൂന്നുമണിക്കൂറാണെന്നത് ഏവരേയും അതിശപ്പെടുത്തുന്നതാണ്. കോടികള്‍ കൊണ്ടല്ല ജനസമ്പര്‍ക്കം കൊണ്ടാണ് നേതാവാകുന്നതെന്ന് തെളിയിച്ച് ഉമ്മന്‍ചാണ്ടി കടന്നു പോകുമ്പോഴെങ്കിലും നമ്മുടെ ജനപ്രതിനിധികള്‍ക്ക് നേരം വെളുക്കുമോയെന്നാണ് സാധാരണക്കാരന്‍ ചോദിക്കുന്നത്. സുരക്ഷാഭടന്‍മാരുടെ അകമ്പടിയില്‍ അനേകം വണ്ടികളുടെ മധ്യത്തിലൂടെ ഒളിച്ചു കടക്കുന്ന മുഖ്യമന്ത്രിയെ ചുമക്കുന്ന കേരളത്തിലാണ് ഉമ്മന്‍ചാണ്ടിയും ജീവിച്ചിരുന്നതെന്ന യാഥാര്‍ത്ഥ്യം അദ്ദേഹത്തിന് മാറ്റുകൂട്ടുകയേയുള്ളൂ.
https://www.facebook.com/Malayalivartha


























