Widgets Magazine
16
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....

ഉമ്മന്‍ചാണ്ടിയുടെ മരണത്തെ തുടര്‍ന്നുണ്ടായ സഹതാപ തരംഗത്തെയാണ് സിപിഎം ഭയപ്പെടുന്നത്. ഉമ്മന്‍ചാണ്ടി പരാജയം അറിയാതെ ജയിച്ചു കയറിയ പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിയില്ലാത്ത ആദ്യതിരഞ്ഞെടുപ്പാണ് സിപിഎമ്മിന് മുന്നിലുള്ളത്

21 JULY 2023 08:25 PM IST
മലയാളി വാര്‍ത്ത

ഉമ്മന്‍ചാണ്ടിയുടെ മരണത്തെ തുടര്‍ന്ന് പുതുപ്പള്ളി നിയോജക മണ്ഡലത്തില്‍ നടക്കാന്‍ പോകുന്ന ഉപതിരഞ്ഞെടുപ്പിന് ഒരുക്കങ്ങള്‍ നടത്താന്‍ സിപിഎം സംസ്ഥാന സെക്ട്രറിയേറ്റ് ഇന്ന് കൂടുന്നു. സെക്രട്ടറിയേറ്റിന്റെ പ്രധാന ചര്‍ച്ച പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് തന്നെയാണ് .ഉമ്മന്‍ചാണ്ടിയുടെ മരണത്തെ തുടര്‍ന്നുണ്ടായ സഹതാപ തരംഗത്തെയാണ് സിപിഎം ഭയപ്പെടുന്നത്. ഉമ്മന്‍ചാണ്ടി പരാജയം അറിയാതെ ജയിച്ചു കയറിയ പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിയില്ലാത്ത ആദ്യതിരഞ്ഞെടുപ്പാണ് സിപിഎമ്മിന് മുന്നിലുള്ളത്. അതുകൊണ്ട് സംസ്ഥാന സെക്രട്ടറിയേറ്റില്‍ വിശദമായ ചര്‍ച്ച നടക്കുമെന്നാണറിയുന്നത്. അടു്ത്ത മാസം ആദ്യം നടക്കുന്ന സംസ്ഥാന കമ്മിറ്റിയില്‍ തിരഞ്ഞെടുപ്പ് സംബന്ധിച്ച അന്തിമ തീരുമാനമുണ്ടാക്കാനാണ് നീക്കം.

വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കുമിടെ ഏകീകൃത സിവില്‍ കോഡില്‍ സി പി എം സംഘടിപ്പിച്ച ജനകീയ സെമിനാറിനെതിരെ ഉയര്‍ന്നുവന്ന ആരോപണങ്ങളും സംസ്ഥാന സെക്രട്ടറിയേറ്റ് ചര്‍ച്ച ചെയ്‌തേക്കും. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉന്നയിച്ച ഏകസിവില്‍ കോഡ് വിഷയത്തിലെ സംശയങ്ങളും ചര്‍ച്ച ചെയ്യുന്നുണ്ട്.
കോണ്‍ഗ്രസിനെ മാറ്റിനിര്‍ത്തി മുസ്‌ലിം ലീഗിനെ സെമിനാറിലേക്ക് ക്ഷണിച്ചതോടെയായിരുന്നു വിഷയത്തില്‍ വിവാദങ്ങള്‍ ഉടലെടുത്തത്. സെമിനാറില്‍ ലീഗിനെ എത്തിക്കാന്‍ കഴിഞ്ഞാല്‍ അത് നേട്ടമാകുമെന്ന് സി പി എം കണക്ക് കൂട്ടിയിരുന്നു. എന്നാല്‍ ലീഗ് ക്ഷണം നിരസിച്ചത് സി പി എമ്മിന് തിരിച്ചടിയായി. അതേസമയം സമസ്ത ഉല്‍പ്പെടെയുള്ള ഇസ്ലാം സംഘടനകള്‍ സെമിനാറില്‍ പങ്കെടുത്തത് സിപിഎമ്മിന് നേട്ടം തന്നെയാണ്.

ബിജെപിയുടെ ഭാഗമായ ബി ഡി ജെ എസിനെ സെമിനാറില്‍ പങ്കെടുപ്പിച്ചെങ്കിലും സെമിനാറിന് ശേഷം വെള്ളാപ്പള്ളി നടേശന്‍ കളംമാറി ചവിട്ടയത് സിപിഎമ്മിന് വലിയ തിരിച്ചടിയായിട്ടുണ്ട്. ഏക സിവില്‍ കോഡ് ബില്ലിന്റെ കരട് വരും മുന്‍പാണ് വിഷയത്തില്‍ തമ്മില്‍ തല്ല് നടക്കുന്നതെന്നും ഏകദേശ രൂപവും തോന്നലുകള്‍ വെച്ചുള്ള ചര്‍ച്ചകളും സംവാദങ്ങളുമാണ് ഇപ്പോള്‍ നടക്കുന്നതെന്നുമാണ് വെള്ളാപ്പള്ളി പ്രതികരിച്ചത്. വെള്ളാപ്പള്ളിയുടെ പ്രതികരണം സിപിഎമ്മിനെ ഒറ്റപ്പെടുത്തിയതില്‍ പിണറായി വിജയന്‍ തന്നെ ഉത്തരം പറയേണ്ടി വരും.

ഏകസിവില്‍ കോഡ് സെമിനാറില്‍ സിപി ഐ യെ ഒഴിവാക്കി കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തെ ക്ഷണിച്ചതിലും വിമര്‍ശനം ഉയരുന്നുണ്ട്. എല്ലാറ്റിനേക്കാളുമുപരി ഏകസിവില്‍ കോഡ് സെമിനാറില്‍ നിന്ന് ഇ.പി.ജയരാജന്‍ വിട്ടുനിന്നത് ചര്‍ച്ചയാകുമെന്നാണറിയുന്നത്. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ നയിച്ച സംസ്ഥാന ജാഥയില്‍ നിന്നും ഇ പി ജയരാജന്‍ വിട്ടു നിന്നിരുന്നു. എല്‍ഡിഎഫ് കണ്‍വീനറായ ഇ.പി പാര്‍ട്ടി പരിപാടികളില്‍ നിന്നും തുടര്‍ച്ചയായി മാറി നില്ക്കുന്ന സാഹചര്യം പാര്‍ട്ടിയ്ക്ക് വലിയ ക്ഷീണമാണുണ്ടായിരിക്കുന്നതെന്നാണ് വിലയിരുത്തല്‍. എല്‍ഡിഎഫ് വിളിച്ചു കൂട്ടുകയോ ഭരണപരമോ നയപരമോ ആയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാത്തതില്‍ ഘടകകക്ഷികള്‍ക്ക് അമര്‍ഷമുണ്ടെന്നതിന്റെ അടിസ്ഥാനത്തിലാണ് ചര്‍്ച്ച.

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ വരുന്ന പൊതുതിരഞ്ഞെടുപ്പിനും എല്‍ഡിഎഫിനെ സജ്ജമാക്കേണ്ടതാണെന്ന അഭിപ്രായങ്ങള്‍ ഉയര്‍ന്നു കഴിഞ്ഞു. എന്‍സിപി പിളര്‍ന്നതിനാല്‍ കേരളഘടകത്തിന്റെ ഭാവിയും അനിശ്ചിതത്വത്തിലാണെന്ന വിലയിരുത്തപ്പെടുന്നുണ്ട്. ഇടതുപക്ഷത്തേയ്ക്ക് മുസ്ലീംലീഗിനെ കൊണ്ടു വരാന്‍ നടത്തിയ ശ്രമങ്ങള്‍ അതിരു കടന്നെന്നും അത് മ്റ്റു വിഭാഗങ്ങളുടെ എതിര്‍പ്പിന് കാരണമായിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ലീഗിനെ കൂടെ കൂട്ടുക അല്ലെങ്കില്‍ പിളര്‍ത്തുകയെന്ന ലക്ഷ്യത്തില്‍ നിന്നും പിന്നോട്ട് പോകാന്‍ സാധ്യതയില്ല. മന്ത്രിമാരുടെ പ്രവര്‍ത്തന ശൈലിയില്‍ മാറ്റം വേണമെന്ന അഭിപ്രായവും ചര്‍ച്ച ചെയ്യപ്പെടും. ഉമ്മന്‍ചാണ്ടി ലഭിച്ച മരണാനന്തര ബഹുമതിയും ആദരവും ഇടത് നേതാക്കള്‍ക്കാണ് ലഭിക്കേണ്ടിയിരുന്നതെന്ന തിരിച്ചറിവില്‍ മന്ത്രിമാരും നേതാക്കളും കൂടുതല്‍ ജനകീയമാകുന്നതിനെ കുറിച്ചുള്ള വിഷയങ്ങളുെ സെക്രട്ടറിയേറ്റില്‍ ചര്‍ച്ച ചെയ്യുമെന്നാണ് വിവരം.

പൊതു തിരഞ്ഞെടുപ്പില്‍ ഇന്‍ന്ത്യ യെന്ന സഖ്യത്തില്‍ കേരളത്തെ ഉള്‍പ്പെടുത്താന്‍ കഴിയില്ലെന്ന ധാരണയില്‍ തന്നെയാണ് സംസ്ഥാന സെക്രട്ടറിയേറ്റും എത്തി നില്ക്കുന്നത്. കേരളത്തില്‍ രാഷ്ട്രീയ സാഹചര്യം വ്യത്യസ്തമാണെന്ന് സഖ്യനേതാക്കളെ അറിയിച്ചിട്ടുണ്ട്. ബിജെപിയെ തോല്പിക്കുന്നതിനായി രണ്ട് ചേരിയില്‍ നിന്ന് മത്സരിക്കാന്‍ തന്നെയാണ് തീരുമാനം. എന്നാല്‍ പുതുപ്പളളി ഉപതിരഞ്ഞെടുപ്പ് പൊതുതിരഞ്ഞെടുപ്പിന് മുന്‍പുള്ള ഒരു റിഹേഴ്‌സലായി മാറുമെന്ന ആശങ്ക സിപിഎമ്മിനെ അലട്ടുന്നുണ്ട്. അതുകൊണ്ട് സര്‍വ്വസമ്മതനായ സ്ഥാനാര്‍ത്ഥി വേണോ, അതോ രണ്ടു തവണ മത്സരിച്ച ജെയ്ക് സി തോമസിനെ തന്നെ മത്സരിപ്പിക്കണോയെന്ന കാര്യത്തിലും ഏകദേശ ധാരണയുണ്ടാകുമെന്നാണറിയുന്നത്.

തൃക്കാക്കരയില്‍ പൊതുസമ്മതന്‍ എന്ന ലേബലില്‍ അവതരിപ്പിച്ച സ്ഥാനാര്‍ത്ഥിയെ ജനം സ്വീകരി്ച്ചില്ലെന്നു മാത്രമല്ല അത് പാര്‍്ട്ടിയ്ക്ക് വലിയ ക്ഷീണവുമാണ് നല്കിയത്. അതു കൊണ്ട് പുതുപ്പള്ളിയില്‍ വളരെ ആലോചിച്ച ശേഷമായിരിക്കും തീരുമാനത്തെലെത്തുകയെന്ന നയമാണുണ്ടാവുക. എന്തായാലും ഉമ്മന്‍ചാണ്ടിയുടെ ജനപ്രീതി സിപിഎം നേതാക്കള്‍ കണ്ടു പഠിക്കേണ്ടതാണെന്ന അഭിപ്രായം രഹസ്യമായെങ്കിലും സിപിഎം നേതാക്കള്‍ ഉയര്‍ത്തുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്പീക്കര്‍ തിരഞ്ഞെടുപ്പ് ഈ മാസം 22ന്; മുഖ്യമന്ത്രിയോടൊപ്പം മുഴുവന്‍ മന്ത്രിമാരും 18 ന് സത്യപ്രതിജ്ഞ ചെയ്യും  (2 hours ago)

പെരുമ്പാവൂരില്‍ ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് തൂങ്ങിമരിച്ചു  (3 hours ago)

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ച് യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (4 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് പ്രവാസി യുവാവിന് ദാരുണാന്ത്യം  (4 hours ago)

കെഎസ്ആര്‍ടിസി ബസിന്റെ ചില്ല് അടിച്ചുതകര്‍ത്ത് യുവതി  (5 hours ago)

തിരുവനന്തപുരത്ത് എത്തിയ ചെന്നിത്തല ഞെട്ടി..മുഖ്യമന്ത്രി താൻ..?കൺഫ്യൂഷൻ അടിച്ച് രമേശ് കൊച്ചച്ഛനെ കാണാൻ ഉണ്ടെന്ന്..!  (5 hours ago)

മൂന്ന് മണ്ടന്‍ കല്യാണങ്ങള്‍ക്ക് വേണ്ടി 17 വര്‍ഷങ്ങള്‍ വെറുതെ കളഞ്ഞു; ഒരുപാട് കാര്യങ്ങള്‍ ചെയ്യേണ്ട സമയമായിരുന്നു; ജീവിതത്തിൽ സംഭവിച്ചത് തുറന്നുപറഞ്ഞ് മീര വാസുദേവ്!!!!  (6 hours ago)

നിന്നെ ഓർക്കാത്ത, ചിന്തിക്കാത്ത ഒരു നിമിഷം പോലും ഇല്ല;സ്നേഹിക്കുന്നവരെ വേർപിരിക്കാതിരിക്കാൻ ഒരു വരം കിട്ടിയിരുന്നെങ്കിൽ; നന്ദുവിനെ കുറിച്ചുള്ള ഓർമ്മകുറിപ്പുമായി നടി സീമ ജി നായർ!!!  (6 hours ago)

ഇന്ധന വിലയില്‍ ലിറ്ററിന് മൂന്നുരൂപ വര്‍ധിപ്പിച്ച കേന്ദ്രസര്‍ക്കാരിന്റെ നടപടി ജനത്തോടുള്ള വെല്ലുവിളി; കേന്ദ്രത്തിനെതിരെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്  (7 hours ago)

വസ്തുതകൾ മനസ്സിലാക്കി അദ്ദേഹം തന്റെ പ്രസ്താവന തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു; കേരളം പാപ്പരായ സംസ്ഥാനമാണ് എന്ന എ കെ ആന്റണിയുടെ വാദം അങ്ങേയറ്റം വസ്തുതാവിരുദ്ധമാണെന്ന് ; ആഞ്ഞടിച്ച് മുൻ ധനമന്ത്രി കെ എൻ  (7 hours ago)

ഒമാൻ തീരത്ത് ഇന്ത്യൻ വാണിജ്യകപ്പലിനുനേരെ ആക്രമണം; മോദിയോട് ട്രംപിന്റെ കൊടുംചതി; മരണമണിയടിച്ച് ഭാരതം  (7 hours ago)

വെള്ളാപ്പള്ളി തെമ്മാടി സുകുമാരാ നീയാരാടാ ? ഭരിക്കാൻ തെരുവിലിറങ്ങി ലീഗ് അന്തസുള്ള നായരാണെങ്കിൽ രമേശ് രാജി വയ്ക്ക്, കോൺഗ്രസ് പിളർപ്പിലേക്ക് ? തുറന്നടിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (7 hours ago)

തമിഴ്‌നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത 25 വിദേശ പൗരന്മാര്‍ അറസ്റ്റില്‍  (7 hours ago)

പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തീരുമാനിച്ചു; ആര് തീരുമാനിച്ചു? പിണറായി വിജയൻ തന്നെ തീരുമാനിച്ചു; നല്ല കിടിലോസ്കി പാർട്ടി; വിമർശനവുമായി മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ  (7 hours ago)

മഴക്കാലത്ത് ഡെങ്കിപ്പനി പിടിപെടാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍  (8 hours ago)

Malayali Vartha Recommends