Widgets Magazine
16
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....

ചരിത്ര സംഭവത്തിന് കെപിസിസിയുടെ ഹൃദയം നിറഞ്ഞ നന്ദി; വിലാപയാത്രയിലെ ഓരോ ദൃശ്യവും ഉമ്മന്‍ചാണ്ടി ജനങ്ങള്‍ക്ക് എത്രയേറെ പ്രിയപ്പെട്ടവനായിരുന്നതിന്റെ നേര്‍സാക്ഷ്യപ്പെടുത്തലായിരുന്നു... സ്‌നേഹപൂര്‍വം കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍

22 JULY 2023 01:45 AM IST
മലയാളി വാര്‍ത്ത

ജനകൂട്ടത്തിന് നടുവില്‍ ജീവിച്ച ഉമ്മന്‍ചാണ്ടിയെ മരണശേഷവും ജനകൂട്ടം അനുഗമിക്കുന്ന അത്യപൂര്‍വ്വ കാഴ്ചയാണ് കഴിഞ്ഞ രണ്ടു പകലും ഒരു രാത്രിയും നാം കണ്ടത്. വിലാപയാത്രയിലെ ഓരോ ദൃശ്യവും ഉമ്മന്‍ചാണ്ടി ജനങ്ങള്‍ക്ക് എത്രയേറെ പ്രിയപ്പെട്ടവനായിരുന്നതിന്റെ നേര്‍സാക്ഷ്യപ്പെടുത്തലായിരുന്നു. കരഞ്ഞുകലങ്ങിയ കണ്ണുമായി ക്ഷമയോടെ മണിക്കൂറോളം ഉമ്മന്‍ചാണ്ടിയെ ഒരുനോക്ക് അവസാനമായി കാണാന്‍ വഴിവക്കത്ത് കാത്തിരുന്നവര്‍ ലക്ഷങ്ങളാണ്. പുതുപ്പള്ളി ജനസാഗരമായി മാറി.

തന്നെ കാണാനെത്തുന്ന അവസാനത്തെയാളെയും കണ്ടുമടങ്ങുന്നതാണ് ഉമ്മന്‍ചാണ്ടിയുടെ ശൈലി. എന്നാല്‍ അസാമാന്യ ജനത്തിരക്കു കാരണം ഉമ്മന്‍ ചാണ്ടിയെ ഒരു നോക്കുകാണാന്‍ കഴിയാതെ പോയവരുമുണ്ട്. അദ്ദേഹത്തിന്റെ ഭൗതികശരീരം വഹിച്ചുള്ള വിലാപയാത്രക്ക് തിരുവനന്തപുരത്ത് നിന്നും കോട്ടയം പുതുപ്പള്ളിവരെയുള്ള 158 കി.മീ താണ്ടാന്‍ രണ്ടുപകലും ഒരു രാത്രിയും വേണ്ടിവന്നു. ഇത്തരമൊരു വിടവാങ്ങല്‍ അപൂര്‍വങ്ങളില്‍ അപൂര്‍വമാണ്. ഇതൊരു ചരിത്ര സംഭവമാണ്.

ഉമ്മന്‍ചാണ്ടിക്കുവേണ്ടി ഉള്ളുരുകി പ്രാര്‍ത്ഥിക്കുകയും അദ്ദേഹത്തിന്റെ വിലാപയാത്രയിലും സംസ്‌കാരചടങ്ങുകളിലും നേരിട്ടും അല്ലാതെയും പങ്കെടുത്ത എല്ലാവരോടും കെപിസിസിയുടെ അഗാധമായ നന്ദിയും സ്‌നേഹവും അറിയിക്കുന്നു. അദ്ദേഹം നമ്മേ വിട്ടുപിരിഞ്ഞെങ്കിലും ഓര്‍മ്മകള്‍ക്ക് മരണമില്ല.

ഉമ്മന്‍ ചാണ്ടി കോണ്‍ഗ്രസിനു നല്കിയ സംഭാവനകള്‍ നന്ദിയോടെ അനുസ്മരിക്കുന്നു. വിദ്യാര്‍ത്ഥി സംഘടനാ രംഗത്തുകൂടി പൊതുപ്രവര്‍ത്തന രംഗത്തേക്ക് കടന്നു വന്ന ഉമ്മന്‍ചാണ്ടി കേരളത്തില്‍ കോണ്‍ഗ്രസിനെ ഊര്‍ജ്ജസ്വലമായ സംഘടനയാക്കി മാറ്റുന്നതില്‍ നിര്‍ണ്ണായക പങ്കു വഹിച്ചു. കെ.എസ്.യുവിന്റെയും യൂത്ത് കോണ്‍ഗ്രസിന്റെയും സംസ്ഥാന അധ്യക്ഷനായും എഐസിസി ജനറല്‍ സെക്രട്ടറിയായും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ അംഗമായും പാര്‍ട്ടിയെ ജനകീയമാക്കി.

യുഡിഎഫ് കണ്‍വീനര്‍ എന്ന നിലയില്‍ അദ്ദേഹത്തിന്റെ സംഭാവനകള്‍ മുന്നണിയെ ശക്തവും കെട്ടുറപ്പുള്ളതുമാക്കി. രണ്ടുവണ മുഖ്യമന്ത്രിയായും ആഭ്യന്തരം,ധനകാര്യം,തൊഴില്‍ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ കൈകാര്യം ചെയ്തും സംസ്ഥാനത്തിന് വലിയ സംഭാവനകള്‍ നല്കി. പാവപ്പെട്ടവരേയും ദരിദ്രരേയും ചേര്‍ത്ത് നിര്‍ത്തി അദ്ദേഹം നടത്തിയ പ്രവര്‍ത്തനങ്ങള്‍ സമാനതകളില്ലാത്തതാണ്. അതേസമയം, ഒരു ക്രാന്തദര്‍ശിയെപ്പോലെ സംസ്ഥാനത്തിന്റെ വികസന രംഗത്ത് കുതിപ്പേകാന്‍ കൊച്ചി മെട്രോ, കണ്ണൂര്‍ വിമാനത്താവളം, വിഴിഞ്ഞം അന്താരാഷ്ട്രതുറമുഖം തുടങ്ങിയ വന്‍കിട പദ്ധതികള്‍ യാഥാര്‍ത്ഥ്യമാക്കി.

4 തവണയായി അദ്ദേഹം നടത്തിയ ജനസമ്പര്‍ക്ക പരിപാടി 11.50 ലക്ഷം പേരുടെ കണ്ണീരൊപ്പി ചരിത്രത്തില്‍ ഇടംപിടിച്ചു. ഐക്യരാഷ്ട്രസംഘടന പൊതുജനസേവനത്തിനുള്ള അവാര്‍ഡ് നല്കി ഉമ്മന്‍ ചാണ്ടിയ ആദരിച്ചു. രാജ്യത്ത് ഈ അവാര്‍ഡിനര്‍ഹനായ ഏക മുഖ്യമന്ത്രിയാണ് ഇദ്ദേഹം.

കക്ഷിരാഷ്ട്രീയ ഭേദമന്യ വലിപ്പ ചെറുപ്പവ്യത്യാസമില്ലാതെ എല്ലാവരെയും ഒരുപോലെ കാണുകയും സ്‌നേഹിക്കുകയും ചെയ്ത നേതാവാണ് ഉമ്മന്‍ചാണ്ടി. ജനങ്ങള്‍ ഹൃദയത്തിലേറ്റിയ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ വ്യക്തിത്വത്തിന് ഉടമയായ ഉമ്മന്‍ചാണ്ടിയെപ്പോലെ ഒരു നേതാവിനെ സമൂഹത്തിന് സംഭാവന ചെയ്തതില്‍ കോണ്‍ഗ്രസിന് അഭിമാനമുണ്ട്. ഉമ്മന്‍ചാണ്ടിക്ക് പകരക്കാരന്‍ ഉമ്മന്‍ചാണ്ടി മാത്രം. എല്ലാവര്‍ക്കും ഒരിക്കല്‍ക്കൂടി നന്ദി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്പീക്കര്‍ തിരഞ്ഞെടുപ്പ് ഈ മാസം 22ന്; മുഖ്യമന്ത്രിയോടൊപ്പം മുഴുവന്‍ മന്ത്രിമാരും 18 ന് സത്യപ്രതിജ്ഞ ചെയ്യും  (2 hours ago)

പെരുമ്പാവൂരില്‍ ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് തൂങ്ങിമരിച്ചു  (3 hours ago)

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ച് യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (4 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് പ്രവാസി യുവാവിന് ദാരുണാന്ത്യം  (4 hours ago)

കെഎസ്ആര്‍ടിസി ബസിന്റെ ചില്ല് അടിച്ചുതകര്‍ത്ത് യുവതി  (5 hours ago)

തിരുവനന്തപുരത്ത് എത്തിയ ചെന്നിത്തല ഞെട്ടി..മുഖ്യമന്ത്രി താൻ..?കൺഫ്യൂഷൻ അടിച്ച് രമേശ് കൊച്ചച്ഛനെ കാണാൻ ഉണ്ടെന്ന്..!  (5 hours ago)

മൂന്ന് മണ്ടന്‍ കല്യാണങ്ങള്‍ക്ക് വേണ്ടി 17 വര്‍ഷങ്ങള്‍ വെറുതെ കളഞ്ഞു; ഒരുപാട് കാര്യങ്ങള്‍ ചെയ്യേണ്ട സമയമായിരുന്നു; ജീവിതത്തിൽ സംഭവിച്ചത് തുറന്നുപറഞ്ഞ് മീര വാസുദേവ്!!!!  (6 hours ago)

നിന്നെ ഓർക്കാത്ത, ചിന്തിക്കാത്ത ഒരു നിമിഷം പോലും ഇല്ല;സ്നേഹിക്കുന്നവരെ വേർപിരിക്കാതിരിക്കാൻ ഒരു വരം കിട്ടിയിരുന്നെങ്കിൽ; നന്ദുവിനെ കുറിച്ചുള്ള ഓർമ്മകുറിപ്പുമായി നടി സീമ ജി നായർ!!!  (6 hours ago)

ഇന്ധന വിലയില്‍ ലിറ്ററിന് മൂന്നുരൂപ വര്‍ധിപ്പിച്ച കേന്ദ്രസര്‍ക്കാരിന്റെ നടപടി ജനത്തോടുള്ള വെല്ലുവിളി; കേന്ദ്രത്തിനെതിരെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്  (7 hours ago)

വസ്തുതകൾ മനസ്സിലാക്കി അദ്ദേഹം തന്റെ പ്രസ്താവന തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു; കേരളം പാപ്പരായ സംസ്ഥാനമാണ് എന്ന എ കെ ആന്റണിയുടെ വാദം അങ്ങേയറ്റം വസ്തുതാവിരുദ്ധമാണെന്ന് ; ആഞ്ഞടിച്ച് മുൻ ധനമന്ത്രി കെ എൻ  (7 hours ago)

ഒമാൻ തീരത്ത് ഇന്ത്യൻ വാണിജ്യകപ്പലിനുനേരെ ആക്രമണം; മോദിയോട് ട്രംപിന്റെ കൊടുംചതി; മരണമണിയടിച്ച് ഭാരതം  (7 hours ago)

വെള്ളാപ്പള്ളി തെമ്മാടി സുകുമാരാ നീയാരാടാ ? ഭരിക്കാൻ തെരുവിലിറങ്ങി ലീഗ് അന്തസുള്ള നായരാണെങ്കിൽ രമേശ് രാജി വയ്ക്ക്, കോൺഗ്രസ് പിളർപ്പിലേക്ക് ? തുറന്നടിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (7 hours ago)

തമിഴ്‌നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത 25 വിദേശ പൗരന്മാര്‍ അറസ്റ്റില്‍  (7 hours ago)

പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തീരുമാനിച്ചു; ആര് തീരുമാനിച്ചു? പിണറായി വിജയൻ തന്നെ തീരുമാനിച്ചു; നല്ല കിടിലോസ്കി പാർട്ടി; വിമർശനവുമായി മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ  (7 hours ago)

മഴക്കാലത്ത് ഡെങ്കിപ്പനി പിടിപെടാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍  (8 hours ago)

Malayali Vartha Recommends