മദ്യലഹരിയില്‍ 49കാരന്‍ കാര്‍ ഓടിച്ചത് റെയില്‍വേ ട്രാക്കിലൂടെ... ഒടുവില്‍ റെയില്‍വേ ട്രാക്കില്‍ കാര്‍ കുടുങ്ങി; ഗേറ്റ് കീപ്പറുടെ കണ്ണില്‍പെട്ടത് കൊണ്ട് ഒഴിവായത് വന്‍ ദുരന്തം

കണ്ണൂരില്‍ മദ്യലഹരിയില്‍ 49കാരന്‍ കാര്‍ റെയില്‍വേ പാളത്തിലേക്ക് ഓടിച്ചുകയറ്റി. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. ഗേറ്റ് കീപ്പറുടെ കണ്ണില്‍പെട്ടത് കൊണ്ടും വേറെ ട്രെയിന്‍ ഒന്നും കടന്നുപോകാത്ത സമയമായതിനാലും ഒഴിവായത് വന്‍ദുരന്തം. സംഭവത്തിന് പിന്നാലെ പൊലീസ് കാറിന്റെ ഡ്രൈവറെ അറസ്റ്റ് ചെയ്യുകയും വാഹനം കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
അഞ്ചരക്കണ്ടി സ്വദേശി ജയപ്രകാശ് ആണ് അറസ്റ്റിലായത്. ബുധനാഴ്ച്ച രാത്രി പതിനൊന്നരയോടെയാണ് റെയില്‍വെ ട്രാക്കിലേക്ക് ഇയാള്‍ കാര്‍ ഓടിച്ചു കയറ്റിയത്. മദ്യ ലഹരിയില്‍ ആയിരുന്നു ഇയാളെന്നു പൊലീസ് പറയുന്നു. ട്രാക്കില്‍ കാര്‍ കിടന്ന സമയത്ത് ട്രെയിന്‍ വരാതിരുന്നത് കൊണ്ട് ദുരന്തം ഒഴിവായി.
ഇയാളെ ജാമ്യത്തില്‍ വിട്ടെങ്കിലും കാര്‍ വിട്ടുകൊടുത്തില്ല. ജൂലൈ 18നാണ് സംഭവം. റെയില്‍വേ ട്രാക്കില്‍ മീറ്ററുകളോളം ഓടിച്ച ശേഷം കാര്‍ കുടുങ്ങുകയായിരുന്നു. ഭാഗ്യവശാല്‍, സംഭവം നടക്കുമ്പോള്‍ സ്ഥലത്ത് നിന്ന് ഒരു ട്രെയിനുകളൊന്നും കടന്നു പോകാനുണ്ടായിരുന്നില്ല.
റെയില്‍വേ ട്രാക്കില്‍ കാര്‍ കുടുങ്ങിയ വിവരം റെയില്‍വേ ഗേറ്റ്കീപ്പറും നാട്ടുകാരും പൊലീസിലും റെയില്‍വേ സ്‌റ്റേഷനിലും അറിയിച്ചു. തുടര്‍ന്നാണ് കാര്‍ ട്രാക്കില്‍ നിന്ന് നീക്കിയത്. പിറ്റേ ദിവസം ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
https://www.facebook.com/Malayalivartha


























