അഖിലേന്ത്യാ ബ്രീഡ്സ് ചാമ്പ്യൻഷിപ്പും ഡോഗ് ഷോയും ശനി, ഞായർ ദിവസങ്ങളിൽ തിരുവനന്തപുരത്ത്

തിരുവനന്തപുരം കെന്നൽ ക്ലബ് സംഘ |ടിപ്പിക്കുന്ന അഖിലേന്ത്യാ ബ്രീഡ്സ് ചാമ്പ്യൻഷിപ്പും ഡോഗ് ഷോയും ശനി, ഞായർ ദിവസങ്ങളിൽ കാര്യവട്ടം ഗ്രീൻഫീൽഡ് ഇൻ്റർ നാഷണൽ സ്റ്റേഡിയത്തിൽ വച്ച് നടക്കുന്നു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് അമ്പതിൽപ്പരം ബ്രീഡുകളിലായി മുന്നൂറിൽപ്പരം ഡോഗുകൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.
തായ്വാനിൽ നിന്നുള്ള ലിൻ ചിയു ലി, കസക്ക് സ്ഥാനിൽ നിന്നുള്ള നടല്യ ദ്രുവോസേകോവ, ജപ്പാനിൽ നിന്നുള്ള അമനോ മസാക്കി തുടങ്ങിയവരാണ് ജഡ്ജസ്.തിരുവനന്തപുരത്ത് ആദ്യമായാണ് ഇത്തരത്തിൽ ഒരു ചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കുന്നത്.
https://www.facebook.com/Malayalivartha


























